Trending Now

വന്യ മൃഗങ്ങള്‍ നാട്ടില്‍ എത്തി : കേരളത്തിലെ വനം വകുപ്പ് മേധാവി സ്ഥാനം ഒഴിയണം

 

konnivartha.com: വനം ഒരു ധനം എന്നത് പണ്ടത്തെ ആപ്ത വാക്യം . ഇന്ന് വന്യ മൃഗം പോലും കാട് ഇറങ്ങേണ്ട ഗതികേടില്‍ ആണ് .വനത്തില്‍ ഭക്ഷണം ഇല്ല . ഭക്ഷണം ലഭിക്കാത്ത വന്യ മൃഗങ്ങള്‍ വിശപ്പ്‌ സഹിക്കവയ്യാതെ കണ്ണില്‍ കണ്ടതെല്ലാം തകര്‍ക്കും . അവ കാട് വിട്ടു നാട്ടില്‍ എത്തി . കൃഷിയിടങ്ങളില്‍ ഇറങ്ങി യഥേഷ്ടം ഭക്ഷിക്കുന്നു . മനുക്ഷ്യനെ കാണുന്ന മാത്രയില്‍ ആക്രമിക്കുന്നു . മനുക്ഷ്യര്‍ വരുത്തി വെച്ച വിനതന്നെ .

വനം വകുപ്പ് ഏറെ പരാജയം . വനം മേധാവി അധികാരം വിട്ടു ഒഴിയണം .അതാണ്‌ ഏക പരിഹാരം .കാടിനെ പറ്റി അറിവ് ഉള്ളവരെ മേധാവിയായി ഇരുത്തണം .അല്ലാതെ രാഷ്ട്രീയ നേതാവ് അല്ല വനം വകുപ്പ് ഭരിക്കേണ്ടത് .അഞ്ചു വര്‍ഷം ഭരിച്ചു മൂടും തടവി പോകും .അടുത്തവന്‍ വരും അതും ഈ ഗതി ആണ് .

വനത്തിനു ഉള്ളില്‍ വന്യ മൃഗങ്ങള്‍ക്ക് ഭക്ഷണം ഇല്ല . ഈറ്റ കാടുകള്‍ കോടികളുടെ ലാഭത്തില്‍ വെട്ടി വിറ്റു. ഈറ്റ ആണ് ആനയുടെ ഇഷ്ട വിഭവം .അത് കാടുകളില്‍ നിന്നും വെട്ടി ശേഖരിക്കാന്‍ വനം വകുപ്പ് കരാര്‍ നല്‍കി കോടികള്‍ വരുമാനം നേടി . ആനകള്‍ക്ക് കഴിക്കാന്‍ ഈറ്റ ഇല്ല . ഇളം പുല്ല് ഇല്ല . കുടിവെള്ളം ഇല്ല . കാടിന് പുറത്തേക്കു ഒഴുകുന്ന നദികളുടെ മരണം ആണ് ഉടന്‍ ഉണ്ടാവുക . നദിയിലെ വെള്ളം വലിഞ്ഞു തുടങ്ങി . നദികളെ ചൂഷണം ചെയ്തു വെള്ളം അമിതമായി എടുക്കുന്നത് ആണ് കാരണം .

വന്യമൃഗങ്ങള്‍ ശാന്തത കൈവിട്ടു . അവര്‍ നാട്ടിലേക്ക് ഇറങ്ങി തുടങ്ങി . അവര്‍ക്കും ജീവിക്കാന്‍ ഇടം കണ്ടെത്തി . വനം വകുപ്പ് ജീവനക്കാര്‍ക്ക് മാസം തോറും ശമ്പളം നല്‍കുവാന്‍ ഉള്ള വകുപ്പ് മാത്രമായി . വനത്തെ അറിയാത്ത ജീവനക്കാര്‍ ആണ് ഉള്ളത് . വനം എന്നാല്‍ എന്തെന്ന് ചോദിച്ചാല്‍ കാട് അല്ലെങ്കില്‍ ഫോറസ്റ്റ് എന്ന് മാത്രം അറിയാം . വനത്തിലെ കാലാവസ്ഥ , മണ്ണിലെ ഘടകം , മരങ്ങളുടെ പേരുകള്‍ പോലും അറിയില്ല . പിന്നെ എങ്ങനെ വനത്തെ സ്നേഹിക്കും .വനം വകുപ്പിന് ആകെ അറിയാവുന്ന കാര്യം ഉണ്ട് കുറെ ഏറെ ബോര്‍ഡു സ്ഥാപിച്ചു ഇവിടെ ആനയുണ്ട് കടുവ ഉണ്ട് എന്ന് മാത്രം .ആനയും കടുവയും ഒരേ സ്ഥലത്ത് നില്‍ക്കാറില്ല എന്ന് പോലും അവര്‍ക്ക് അറിയില്ല . വനത്തെ അറിയുന്ന ആളുകളെ വനം വകുപ്പ് മേധാവിയായി നിയമിക്കാന്‍ കഴിയണം .

error: Content is protected !!