Trending Now

ശബരിമലയിലെ ആകെ വരവ് 134 കോടി രൂപ: കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 20 കോടിയുടെ കുറവ്

 

konnivartha.com: ശബരിമല നടവരവില്‍ 20 കോടി രൂപയുടെ കുറവ്. 28 ദിവസത്തില്‍ 1,34,44,90,495 കോടി രൂപയാണ് ശബരിമലയില്‍ നടവരവ് ഉണ്ടായത്. കഴിഞ്ഞ വര്‍ഷം ഇത് 1,54,77,97,005 കോടി രൂപയായിരുന്നു. ഭക്തരുടെ എണ്ണത്തിൽ ഒന്നര ലക്ഷത്തിന്‍റെ കുറവാണ് ഉണ്ടായത് എന്ന് ദേവസ്വംബോര്‍ഡ് അധ്യക്ഷന്‍ പി പ്രശാന്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു .

അരവണയുടെ വരവ് 61.91 കോടിയുമാണ്. കഴിഞ്ഞ വർഷം ഇത് 73.75 കോടിയായിരുന്നു. 11.84 കോടി രൂപയുടെ വ്യത്യാസമാണ് അരവണയുടെ വരവില്‍ മാത്രം ഉണ്ടായത്. അപ്പം വിറ്റുവരവ് 8.99 കോടി രൂപയാണ്. കഴിഞ്ഞ പ്രാവശ്യം ഇത് 9.43 കോടി രൂപയായിരുന്നു. 44.49 ലക്ഷം രൂപയുടെ വ്യത്യാസമാണ് അപ്പം വിറ്റുവരവിലുണ്ടായത്. 41.80 കോടിയാണ് കാണിക്ക വരവ്. കഴിഞ്ഞ വർഷം ഇതേ സമയത്തെ കാണിക്ക വരവ് 46.452 കോടി രൂപയായിരുന്നു. 4.65 കോടി രൂപയുടെ വ്യത്യാസമാണ് കാണിക്ക വരവില്‍ ഉണ്ടായത്.

ശബരിമല മണ്ഡല -മകരവിളക്ക് മഹോത്സവം ആരംഭിച്ചിട്ട് ഇന്നേക്ക് 29 ദിവസം ആകുന്നു. മണ്ഡലം മകരവിളക്ക് മഹോത്സവത്തിന്റെ ഇരുപതിയെട്ടാം ദിവസം വരെയുള്ള ശബരിമലയിലെ ആകെ വരവ് (1199 ME) -134,44,90,495
(1198 ME) ( കഴിഞ്ഞ വർഷം ഇരുപത്തിയെട്ടാം ദിവസം വരെ) ആകെ വരവ് -154,77,97,005
അപ്പം വില്പന – 8,99,05,545
അപ്പം വില്പന – 1198 ME-9,43,54,875
അരവണ വില്പന -1199 ME- 61,91,32,020
അരവണ വില്പന -1198 ME – 73,75,46,670
കാണിക്ക 1199ME – 41,80,66,720
കാണിക്ക 1198 ME – 46,45,85,520
അകോമഡേഷൻ (ഓൺലൈൻ ) 1199 ME- 34,16,425
അകോമഡേഷൻ 1198 ME – 33,92,050
വഴിപാട് (ഓൺലൈൻ )1199 ME – 71,46,565
വഴിപാട് 1198ME – 1,14,36,170
അന്നദാനസംഭാവന 1199 ME- 1,14,45,455
അന്നദാന സംഭാവന 1198 ME – 1,20,71,973
ആകെ ദർശനം നടത്തിയത് (ഇന്നലെ വരെ ) -17,56,730 പേർ

ദേവസ്വം ബോർഡ് അംഗം ജി.സുന്ദരേശൻ,ദേവസ്വം കമ്മീഷണർ സി.എൻ.രാമൻ , ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ വി. കൃഷ്ണകുമാർ,എക്സിക്യുട്ടീവ് എഞ്ചീനിയർ രജ്ഞിത്ത് ശേഖർ,അസിസ്റ്റൻറ് എഞ്ചീനിയർ ഹരീഷ്,പബ്ലിക് റിലേഷൻസ് ഓഫീസർ സുനിൽ അരുമാനുർ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു

error: Content is protected !!