Trending Now

കോന്നി ഗവ.മെഡിക്കല്‍ കോളജ് : ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍ നിയമനം ( 23/11/2023)

 

konnivartha.com: കോന്നി ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയിലെ സൂപ്രണ്ട് ഓഫീസിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് ഡേറ്റ എന്‍ട്രി ഓപ്പറേറ്ററുടെ ഒരു ഒഴിവിലേക്ക് താല്‍ക്കാലിക ജീവനക്കാരെ നിയമിക്കുന്നു. യോഗ്യത : ഏതെങ്കിലും വിഷയത്തില്‍ ബിരുദം, ഡിസിഎ ആന്റ് ടാലി

പ്രായപരിധി 18-40 വയസ്. അപേക്ഷകര്‍ കേന്ദ്ര സര്‍ക്കാരിന്റെയോ, സംസ്ഥാന സര്‍ക്കാരിന്റെയോ അംഗീകാരമുളള സര്‍വകലാശാലകളില്‍ നിന്നും പഠനം പൂര്‍ത്തീകരിച്ചവരായിരിക്കണം.

അപേക്ഷകര്‍ യോഗ്യത, വയസ്, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ രേഖകളും പകര്‍പ്പുകളും സഹിതം ഡിസംബര്‍ ആറിന് രാവിലെ 10 ന് മുമ്പായി പ്രിന്‍സിപ്പാള്‍/സൂപ്രണ്ട് ഓഫീസില്‍ വാക് ഇന്‍ ഇന്റര്‍വ്യുവിന് ഹാജരാകണം. രജിസ്‌ട്രേഷന്‍ അന്നേ ദിവസം രാവിലെ 9 മുതല്‍ 10 വരെ. ഫോണ്‍ : 0468 2344801