ഫാര്‍മസിസ്റ്റ് നിയമനം
ചിറ്റാര്‍ സാമൂഹിക ആരോഗ്യകേന്ദ്രത്തിലേക്ക് എച്ച്എംസി മുഖേന ദിവസ വേതനാടിസ്ഥാനത്തില്‍ ഫാര്‍മസിസ്റ്റ് തസ്തികയിലേക്ക് നിശ്ചിത യോഗ്യതയുളളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
യോഗ്യതകള്‍ : ഗവ.അംഗീകൃത ഡി ഫാം/ ബി ഫാം, കേരള ഫാര്‍മസി കൗണ്‍സില്‍ രജിസ്ട്രേഷന്‍. യോഗ്യതയുളളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം അപേക്ഷ നവംബര്‍ 27 ന് വൈകിട്ട് അഞ്ചുനു മുന്‍പ് ചിറ്റാര്‍ സാമൂഹികാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ മുമ്പാകെ സമര്‍പ്പിക്കണം. ചിറ്റാര്‍ പഞ്ചായത്തില്‍ താമസിക്കുന്നവര്‍ക്ക് മുന്‍ഗണന. പ്രായപരിധി 40 വയസ്. ഫോണ്‍ : 04735 256577.
മേട്രന്‍ നിയമനം
വനിത- ശിശുവികസന വകുപ്പിനു കീഴില്‍ കോഴഞ്ചേരി കീഴുകര ഗവ.മഹിളാ മന്ദിരത്തില്‍ മേട്രന്‍ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് യോഗ്യതയുളളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രവൃത്തി പരിചയമുളളവര്‍ക്ക് മുന്‍ഗണന. താത്പര്യമുളളവര്‍ക്ക് വിദ്യാഭ്യാസ യോഗ്യത, ജനനതീയതി തെളിയിക്കുന്ന അസല്‍ രേഖകള്‍ സഹിതം നവംബര്‍ 30 ന് രാവിലെ 10 ന് മഹിളാമന്ദിരത്തില്‍ നടക്കുന്ന കൂടികാഴ്ചയില്‍ പങ്കെടുക്കാം. പ്രായം 50 വയസ് കവിയരുത്. പത്താംക്ലാസ് പാസായിരിക്കണം. ഫോണ്‍ : 0468 2310057, 9947297363.
നവകേരളം കര്‍മപദ്ധതി അവലോകന യോഗം (22)
നവകേരളം കര്‍മപദ്ധതിയിലെ ലൈഫ്, ആര്‍ദ്രം, വിദ്യാകിരണം, ഹരിത കേരളം തുടങ്ങിയ മിഷനുകളുടെ പ്രവര്‍ത്തനം അവലോകനം ചെയ്യുന്നതിനും മാര്‍ച്ച് 31 നകം നടപ്പാക്കേണ്ട തുടര്‍ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായും നവകേരളം കര്‍മപദ്ധതി സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ ഡോ.ടി. എന്‍. സീമ, സംസ്ഥാന മിഷന്‍ ടീം അംഗങ്ങള്‍, ലൈഫ്, ആര്‍ദ്രം, വിദ്യാകിരണം, ഹരിത കേരളം എന്നീ മിഷനുകളുടെ സംസ്ഥാനതല ചുമതലക്കാരും (22) പത്തനംതിട്ട ജില്ലയില്‍ സന്ദര്‍ശനം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്റെ അധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്ത് ഹാളില്‍ രാവിലെ 10 മുതല്‍ നവകേരളം കര്‍മപദ്ധതി ജില്ലാമിഷന്‍ അവലോകന യോഗം നടക്കും. യോഗത്തില്‍ നവകേരളം കര്‍മ്മപദ്ധതി സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ ഡോ.ടി.എന്‍.സീമ, ജില്ലാ കളക്ടര്‍ എ.ഷിബു, ജനപ്രതിനിധികള്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.
മാക്ഫാസ്റ്റ് കോളജിനെ ഹരിത ക്യാമ്പസായി പ്രഖ്യാപിക്കും
സര്‍ക്കാരിന്റെ നവകേരളം കര്‍മ്മപദ്ധതിയുടെ ഭാഗമായി മാര്‍ അത്താനാസിയോസ് കോളജ് ഫോര്‍ അഡ്വാന്‍സ്ഡ് സ്റ്റഡീസ് തിരുവല്ല(മാക്ഫാസ്റ്റ് ) കോളജിനെ ഹരിതക്യാമ്പസായി പ്രഖ്യാപിക്കും. ഇന്ന് (22) ഉച്ച കഴിഞ്ഞ് മൂന്നിന് നവകേരളം കര്‍മപദ്ധതി സംസ്ഥാന കോഓര്‍ഡിനേറ്റര്‍ ഡോ.ടി.എന്‍.സീമ കോളേജ് ഓഡിറ്റോറിയത്തില്‍ പ്രഖ്യാപനം നടത്തും. അഡ്വ മാത്യു ടി തോമസ് എം.എല്‍ എ ഉദ്ഘാടനം നിര്‍വഹിക്കും.തിരുവല്ല മുന്‍സിപാലിറ്റി ചെയര്‍പേഴ്സണ്‍ അനു ജോര്‍ജ് ചടങ്ങില്‍ അധ്യക്ഷയാകും. അസോസിയേറ്റ് പ്രൊഫസര്‍ ഡോ. സ്മിത വിജയന്‍, നവകേരളം കര്‍മപദ്ധതി ജില്ലാ കോര്‍ഡിനേറ്റര്‍ ജി. അനില്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ഫെസിലിറ്റേറ്റര്‍ നിയമനം
കോന്നി ബ്ലോക്കിലെ മാതൃക കാര്‍ഷിക സേവന കേന്ദ്രത്തില്‍ ഫെസിലിറ്റേറ്ററായി പ്രവര്‍ത്തിക്കാന്‍ താല്‍പ്പര്യമുള്ള വിഎച്ച്എസ് സി / ഡിപ്ലോമ (കൃഷി) യോഗ്യതയുള്ളവര്‍ നവംബര്‍ 24 ന് രാവിലെ 10 ന് കോന്നി ബ്ലോക്ക് പഞ്ചായത്തിലെ കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയത്തില്‍ ഹാജരാകണം.
കുറഞ്ഞത് അഞ്ചുവര്‍ഷം പ്രവര്‍ത്തി പരിചയം ഉണ്ടായിരിക്കണം. ഫോട്ടോ, തിരിച്ചറിയല്‍ കാര്‍ഡ് ,പത്തനംതിട്ട ജില്ലയിലെ സ്ഥിരം താമസക്കാരനാണെന്നു തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ,് യോഗ്യത സര്‍ട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം. ഫോണ്‍:9383470401.
ചക്കുളത്ത്കാവ് പൊങ്കാല; മദ്യനിരോധനം ഏര്‍പ്പെടുത്തി
വായ്പാ കുടിശിക നിര്‍മാര്‍ജന അദാലത്ത്
പത്തനംതിട്ട ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസില്‍ നിന്നും സി.ബി.സി, പാറ്റേണ്‍ പദ്ധതികള്‍ പ്രകാരം വായ്പയെടുത്ത് കുടിശിക വരുത്തിയിട്ടുള്ള വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും വായ്പാ കുടിശിക തീര്‍പ്പാക്കുന്നതിനായി നവംബര്‍ 23 ന് രാവിലെ 11 മുതല്‍ നാലുവരെ പത്തനംതിട്ട ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസില്‍ വായ്പാ കുടിശിക നിര്‍മാര്‍ജന അദാലത്ത് നടത്തും.
ജില്ലയില്‍ പദ്ധതി പ്രകാരം വായ്പയെടുത്ത് കുടിശിക വരുത്തിയിട്ടുള്ളവര്‍ക്ക് അദാലത്തില്‍ പങ്കെടുത്ത് പലിശ/പിഴപ്പലിശ എന്നിവയില്‍ ലഭിക്കുന്ന അനുവദനീയമായ ഇളവുകള്‍ ഉപയോഗപ്പെടുത്തി വായ്പാ കുടിശിക തീര്‍പ്പാക്കുന്നതിനുള്ള അവസരം പരമാവധി പ്രയോജനപ്പെടുത്തി റവന്യൂ റിക്കവറി നടപടികളില്‍ നിന്ന് ഒഴിവാകണമെന്ന് പ്രോജക്ട് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0468 2362070
ഡേ-കെയര്‍ സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു
സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ പത്തനംതിട്ട ജില്ലയില്‍ കണ്ണങ്കരയില്‍ വനിതാ മിത്ര കേന്ദ്രത്തില്‍ ആറുമാസം മുതലുള്ള കുട്ടികള്‍ക്കായി രാവിലെ എട്ടുമുതല്‍ വൈകിട്ട് ആറുവരെ ഡേ കെയര്‍ സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു. സ്‌കൂള്‍ സമയത്തിനു മുമ്പും ശേഷവും കുട്ടികള്‍ക്കായുള്ള പരിപാലനവും ഇവിടെ ലഭ്യമാണ് . അഡ്മിഷന്‍ ആവശ്യമുള്ളവര്‍ വനിതാ വികസന കോര്‍പ്പറേഷന്റെ ജില്ലാ ഓഫീസുമായി ബന്ധപ്പെടണം.
ജില്ലാ ഓഫീസ് : 8281552350 ,9074389264, ഡേ കെയര്‍ : 9562919882
യുവജനശാക്തീകരണത്തിന് ഷോര്‍ട്ട്ഫിലിം മത്സരവുമായി യുവജനകമ്മീഷന്‍
യുവജനങ്ങളെ ബാധിക്കുന്ന സാമൂഹിക വിപത്തുകള്‍ക്കെതിരെ ബോധവത്കരണം ശക്തിപ്പെടുത്തുന്നതു ലക്ഷ്യമിട്ടുകൊണ്ട് കേരളസംസ്ഥാന യുവജന കമ്മീഷന്‍ ഷോര്‍ട്ട്ഫിലിം മത്സരം സംഘടിപ്പിക്കുന്നു.
യുവജനങ്ങളുടെ മാനസികാരോഗ്യവും ശാരീരികക്ഷമതയും വളര്‍ത്തുന്ന പ്രമേയങ്ങള്‍ ഉള്‍കൊള്ളുന്നതും യുവതലമുറയ്ക്കിടയില്‍ വര്‍ദ്ധിച്ചു വരുന്ന മദ്യപാനം, ലഹരി ഉപയോഗം, ഓണ്‍ലൈന്‍ തട്ടിപ്പുകള്‍, സൈബര്‍ കുറ്റകൃത്യങ്ങള്‍ എന്നിവയ്‌ക്കെതിരെ സാമൂഹിക ജാഗ്രത ഉണര്‍ത്തുന്നതുമായ ഷോര്‍ട്ട്ഫിലിമുകളാണ് മത്സരത്തിനായി പരിഗണിക്കുന്നത്.
ഒന്നാം സ്ഥാനം, രണ്ടാം സ്ഥാനം, മൂന്നാം സ്ഥാനം എന്നിവയ്ക്ക് യഥാക്രമം 20000, 15000, 10000 രൂപ സമ്മാന തുകയായി ലഭിക്കും. ഷോര്‍ട്ട് ഫിലിമിന്റെ ദൈര്‍ഘ്യം 10 മിനിറ്റില്‍ കവിയരുത്. മത്സരവിഭാഗത്തിലേക്ക് അയക്കുന്ന ഷോര്‍ട്ട് ഫിലിം പെന്‍ഡ്രൈവിലാക്കി സംവിധായകന്റെ പൂര്‍ണമേല്‍വിലാസം സഹിതം ഡിസംബര്‍ 20 നു മുന്‍പ് വികാസ് ഭവനിലുള്ള കമ്മീഷന്‍ ഓഫീസില്‍ തപാല്‍ മുഖേനയോ (കേരളസംസ്ഥാന യുവജന കമ്മീഷന്‍, വികാസ് ഭവന്‍, പിഎംജി, തിരുവനന്തപുരം -33).നേരിട്ടോ നല്‍കാം. ഫോണ്‍: 0471-2308630