KONNIVARTHA.COM/ കലഞ്ഞൂര്‍ : പത്തനംതിട്ട കലഞ്ഞൂരില്‍ തെരുവ് നായ്ക്കളുടെ ശല്യം കൂടി .കഴിഞ്ഞ ദിവസം കുളത്ത്മണ്ണില്‍ വീട്ടില്‍ കയറി ഒരാളെ കടിച്ചു . കലഞ്ഞൂര്‍ മേഖലയില്‍ തെരുവ് നായ്ക്കളുടെ വിളയാട്ടം ആണ് .
ഏതു സമയത്തും ആര്‍ക്കും കടി കിട്ടാം . കടി ഏല്ക്കുന്നവര് “പരാതി പറയാതെ ” നല്ല ആശുപത്രിയില്‍ ശരണം പ്രാപിക്കണം . ശബരിമല ഇടത്താവളം എന്ന് തിരുവിതാംകൂര്‍ ദേവസ്വം പറഞ്ഞ സ്ഥലം ആണ് . ഇവിടെ ആണ് ഏതു സമയത്തും തെരുവ് നായ്ക്കളുടെ വിളയാട്ടം . ചില വീടുകളിലെ നായ്ക്കളും തൊടല് പൊട്ടിച്ച് ഇവിടെ കടി പിടി കൂടി ഉണ്ട് .ആ വീട്ടിലെ ആളുകളും ശ്രദ്ധിക്കുക .
കലഞ്ഞൂര്‍ മേഖലയിലാകമാനം തെരുവ് നായ്ക്കളുടെ ശല്യം കൂടി എങ്കിലും അധികാരികള്‍ മൌന വ്രതത്തില്‍ ആണ് . സ്കൂള്‍ കുട്ടികള്‍ അടക്കം ഭ്രാന്തന് നായ്ക്കളുടെ ഭീക്ഷണി നേരിടുന്നു . തലങ്ങും വിലങ്ങും നായ്ക്കള്‍ മാത്രം ആണ് . അധികാരികള്‍ക്ക് എന്തെങ്കിലും നടപടി ചെയ്യാന്‍ ഉണ്ടെങ്കില്‍ സ്വീകരിക്കുക . പേ നായ്ക്കള്‍ പെരുകുമ്പോള്‍ മാത്രം ഉടന്‍ നടപടിയുമായി വരുന്ന അധികാരികളെ നിങ്ങള്‍ ദയവായി സ്വയം രാജി വെക്കുക . മാന്യതയുടെ മുഖത്ത് എങ്കിലും കടി കിട്ടാതെ ഇരിക്കട്ടെ .