ദീപാവലി സ്പെഷ്യലായി കേരളത്തിലേക്ക് വന്ദേഭാരത്

 

നവംബർ 12 ന് ദീപാവലി സ്പെഷ്യലായി കേരളത്തിലേക്ക് വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ സർവീസ് നടത്തും. ചെന്നൈ-ബംഗളുരു-എറണാകുളം റൂട്ടിലാണ് സ്പെഷ്യൽ വന്ദേഭാരത് സർവീസ് നടത്തുക. ​

ദീപാവലിയോട് അനുബന്ധിച്ചാണ് കേരളത്തിലേക്ക് പ്രത്യേക വന്ദേഭാരത് ട്രെയിൻ ഓടിക്കുന്നതെന്ന് റെയിൽവേ അറിയിച്ചു.ദീപാവലി സമയത്തെ തിരക്ക് പരിഗണിച്ച് കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ റെയിൽവേ ഓടിക്കുന്നുണ്ട്.

ഇതിനൊപ്പമാണ് വന്ദേഭാരത് സ്പെഷ്യൽ കേരളത്തിലേക്ക് സർവീസ് നടത്തുക.വ്യാഴാഴ്ചയ്ക്കും തിങ്കളാഴ്ചയ്ക്കും ഇടയിലാകും വന്ദേഭാരത് സ്പെഷ്യൽ സർവീസ്.

ദക്ഷിണ റെയിൽവേയുടെ കൈവശമുള്ള സ്പെയര്‍ റാക്കുകൾ ഉപയോഗിച്ച് സ്പെഷ്യൽ വന്ദേഭാരത് സർവീസ് നടത്താനാണ് ദക്ഷിണ റെയിൽവേ നിര്‍ദേശം നൽകിയിരിക്കുന്നത്.

error: Content is protected !!