konnivartha.com: രാജ്യത്ത് 2,000 രൂപ നോട്ടുകള്‍ നിക്ഷേപിക്കുന്നതിനും മാറ്റി വാങ്ങുന്നതിനുമുള്ള സമയപരിധി ഒക്ടോബർ ഏഴ് വരെ നീട്ടിയതായി റിസർവ് ബാങ്ക് അറിയിച്ചു. രണ്ടായിരം രൂപയുടെ നോട്ടുകൾ തിരികെ വിളിക്കാനുള്ള നടപടി വിജയമെന്ന് ആർബിഐ അറിയിച്ചു.
നോട്ട് മാറ്റുന്നതിനുള്ള സമയപരിധി ഇന്ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് തീയതി ഒരാഴ്ച കൂടി നീട്ടിയത്. കഴിഞ്ഞ മെയ് 19 ന് ആണ് നോട്ടുകള്‍ പിന്‍വലിക്കുന്നതായി റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ചത്. 2018 -19 സാമ്പത്തിക വര്‍ഷത്തോടെ 2000 രൂപ നോട്ടിന്റെ അച്ചടി നിര്‍ത്തിവച്ചിരുന്നു.2000 രൂപയുടെ നോട്ടുകള്‍ നിക്ഷേപിക്കാനോ മാറാനോ റിസര്‍വ് ബാങ്ക് ഏകദേശം നാല് മാസത്തെ സമയം അനുവദിച്ചിരുന്നു. 2,000 രൂപ നോട്ടുകളില്‍ 93 ശതമാനവും തിരിച്ചെത്തിയതായതായാണ് സെപ്റ്റംബര്‍ ഒന്നു വരെയുള്ള കണക്ക്.
2023 സെപ്റ്റംബര്‍ 30-നകം നോട്ടുകള്‍ മാറ്റുകയോ നിക്ഷേപിക്കുകയോ വേണമെന്നായിരുന്നു അറിയിപ്പ്. എല്ലാ ബാങ്കുകളും അവരുടെ ശാഖകള്‍ വഴി പൊതുജനങ്ങള്‍ക്ക് നോട്ടുകള്‍ മാറ്റു ന്നതിനുള്ള സൗകര്യം ലഭ്യമാക്കി. ബാങ്ക് അക്കൗണ്ട് ഉള്ളവര്‍ക്ക് ബാങ്ക് ബ്രാഞ്ചില്‍ 2000 രൂപ നോട്ടുകള്‍ നിക്ഷേപിക്കാം.
നോട്ടുകള്‍ മാറ്റുന്നതിന് റിക്വിസിഷന്‍ സ്ലിപ്പോ ഐഡി പ്രൂഫോ ആവശ്യമില്ലെന്ന് ആര്‍ ബി ഐ മാര്‍ഗനിര്‍ദേശങ്ങള്‍ പറയുന്നു. അക്കൗണ്ട് ഇല്ലാത്ത ഒരാള്‍ക്ക് പോലും ഐഡി പ്രൂഫില്ലാതെ ഏത് ബാങ്ക് ശാഖയിലും 2,000 രൂപയുടെ നോട്ടുകള്‍ മാറ്റാമെന്നും ആര്‍ ബി ഐ വ്യക്തമാക്കിയിട്ടുണ്ട്.
RBI/2023-24/64
DCM(Plg) No. S-1288/10.27.00/2023-24
September 30, 2023
The Chairman / Managing Director / Chief Executive Officer
All Banks
Madam / Dear Sir,
₹2000 Denomination Banknotes – Withdrawal from Circulation – Review
A reference is invited to our circulars DCM(Plg)No.S-236/10.27.00/2023-24 dated May 19, 2023 and DCM(Plg)No.S-239/10.27.00/2023-24 dated May 22, 2023 on the subject.
2. Of the total value of ₹3.56 lakh crore of ₹2000 banknotes in circulation as on May 19, 2023, ₹3.42 lakh crore has been received back leaving only ₹0.14 lakh crore in circulation as at the close of business on September 29, 2023; thus, 96% of ₹2000 banknotes in circulation as on May 19, 2023 has since been returned.
3. As the period specified for the withdrawal has come to an end, and based on a review, it has been decided to extend the current arrangement for deposit / exchange of ₹2000 banknotes until October 07, 2023. A Press Release in the matter has been issued. Banks shall continue to maintain daily data on deposit / exchange of ₹2000 banknotes in the format prescribed vide circular dated May 22, 2023 referred to above and submit the same to RBI.
4. With effect from October 8, 2023, banks shall stop accepting ₹2000 banknotes for credit to accounts or exchange to other denomination banknotes.
5. ₹2000 banknotes shall continue to be allowed to be presented at the 19 Regional Offices of RBI having Issue Departments (RBI Issue offices) for credit to the bank accounts in India or exchange as indicated in the Press Release.
6. All instructions issued under para 3A of our circular DCM(Plg)No.S-236/10.27.00/2023-24 dated May 19, 2023 in the matter shall continue to remain in force. Banks shall also ensure that ₹2000 banknotes collected by their branches till October 07, 2023, are deposited at currency chests on or before October 13, 2023.
7. ₹2000 banknotes shall continue to be legal tender.
8. A copy of the Press Release may also be displayed in the banking hall, ATM kiosks, etc., for information of the customers / public.
9. You are requested to issue suitable instructions to the branches in this regard.
Please acknowledge receipt.
Yours faithfully
(Suman Ray)
Chief General Manager in-Charge