konnivartha.com: കോന്നി ഗ്രാമ പഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുടെ നേതൃത്വത്തിൽ 2024-25 സാമ്പത്തിക വർഷ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഫെസിലിറ്റെറ്റർമാർക്കുള്ള പരിശീലനവും,നീർത്തട സമഗ്രപദ്ധതി യോഗവും, ഗ്രാമസഭയും നടന്നു
കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനി സാബു തോമസ് ഉദ്ഘാടനം ചെയ്തു. നിയമങ്ങൾ ഉൾപ്പടെ മാറി വരുന്ന സാഹചര്യത്തിൽ കേരഗ്രാമം ഉൾപ്പടെ ഫല വൃക്ഷ തൈ ഉത്പാദനവും മാലിന്യ നിർമാർജനത്തിന് ഊന്നൽ നൽകി പദ്ധതികൾ ആസൂത്രണം ചെയ്യണമെന്ന് യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയുണ്ടായി. ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ജയപ്രകാശ് അധ്യക്ഷത വഹിച്ചു.
പ്രകൃതി പരിപാലന പ്രവര്ത്തനങ്ങളും വ്യക്തിഗത ആനുകൂല്യങ്ങളും പൊതു ആസ്തി സൃഷ്ടിക്കലും അടക്കം ഗ്രാമീണ മേഖലയിൽ കൈവരിക്കേണ്ട അടിസ്ഥാന വികസന പ്രവൃത്തനങ്ങൾക്കു ഊന്നൽ നൽകിയും കാലാനുസൃതമായി സർക്കാർ പരിഷ്കരിച്ച പദ്ധതികൾ ഊന്നൽ നൽകി നടത്തിയ ചർച്ചക്ക് എഞ്ചിനീയർ ശ്രീ.രല്ലു പി രാജു നേതൃത്വം നൽകി. കഴിഞ്ഞ കാലങ്ങളിൽ ഏറ്റവും കൂടുതൽ കുടുംബങ്ങൾക്ക് നൂറു തൊഴിൽ ദിനം നൽകി ബ്ലോക് തലത്തിൽ ഒന്നാമതെത്തിയതിനാൽ,ഓണം ബോൺസായി സർക്കാർ അനുവദിച്ച അഞ്ചുലക്ഷത്തി അറുപത്തൊരായിരം രൂപ ഗ്രാമീണ മേഖലയിൽ ചിലവഴിക്കുവാൻ കോന്നി ഗ്രാമ പഞ്ചായത്ത് നൽകിയിരുന്നു. ഗ്രാമപഞ്ചായത്ത് അംഗം .സിന്ധു സന്തോഷ്, ജി.യി.ഓ അജി,അമൃത മധു,ശ്രീമതി.സവിത കെ വി,അജിത ജി നായർ,അക്കൗണ്ടന്റ്സുഭാഷ് ചന്ദ്രൻ, ദീപിക എന്നിവർ പ്രസംഗിച്ചു