Trending Now

ഏഷ്യൻ ​ഗെയിംസ് : കായിക താരങ്ങൾക്ക് യാത്രയയപ്പ് 23ന്

 

 

ചൈനയിലെ ഹാങ്ചൗവില്‍ നടക്കുന്ന 19-ാമത് ഏഷ്യന്‍ ഗെയിംസിൽ പങ്കെടുക്കുന്ന കായിക താരങ്ങൾക്ക് തിരുവനന്തപുരം കാര്യവട്ടത്തുള്ള സായ് – എൽ എൻ സി പി ഇയിൽ 2023 സെപ്റ്റംബർ 23 വൈകി‌ട്ട് 7 മണിക്ക് യാത്രയയപ്പ് നൽകും.

കേന്ദ്ര വിദേശകാര്യ – പാർലമെന്ററികാര്യ സഹമന്ത്രി വി മുരളീധരൻ പരിപാടി ഉദ്ഘാടനം ചെയ്യും. സായ് – എൽ എൻ സി പി ഇ റീജിയണൽ ഡയറക്ടറും പ്രിൻസിപ്പലുമായ ഡോ. ജി. കിഷോർ, പരിശീലകർ, മറ്റ് കായിക താരങ്ങൾ തുടങ്ങിയവർ പങ്കെടുക്കും. അഞ്ച് ഇനങ്ങളിലായ് 10 കായിക താരങ്ങളാണ് ഏഷ്യൻ ​ഗെയിംസിൽ പങ്കെടുക്കാൻ യാത്ര തിരിക്കുന്നത്.

 

error: Content is protected !!