Trending Now

എസ്.ഐയെ കള്ളക്കേസിൽ കുടുക്കിയ സംഭവം: സി.ഐയ്ക്ക് സസ്പെൻഷൻ

Spread the love

 

തൃശ്ശൂരിൽ എസ്.ഐയെ കള്ളക്കേസിൽ കുടുക്കിയ സി.ഐയ്ക്ക് സസ്പെൻഷൻ. നെടുപുഴ സി.ഐ. ജി. ദിലീപ് കുമാറിനെയാണ് സസ്പെൻഡ് ചെയ്തത്.

എ.ഡി.ജി.പി. എം.ആർ. അജിത് കുമാറാണ് സി.ഐയെ സസ്പെൻഡ് ചെയ്ത് ഉത്തരവിറക്കിയത്.സി.ഐ. കള്ളക്കേസിൽ കുടുക്കിയതാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് എസ്.ഐ. ടി.ആർ. ആമോദിനെ കഴിഞ്ഞദിവസം സർവീസിൽ തിരിച്ചെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് സി.ഐയ്ക്കെതിരേ നടപടി.

ക്രൈംബ്രാഞ്ച് എസ്.ഐ. ടി.ആർ. ആമോദ് പൊതുസ്ഥലത്ത് മദ്യപിച്ചെന്ന പേരിൽ നെടുപുഴ സി.ഐ. ടി.ജി. ദിലീപ്‌കുമാർ കള്ളക്കേസ് എടുക്കുകയായിരുന്നു.എന്നാൽ എസ്.ഐ. മദ്യപിച്ചിരുന്നില്ലെന്ന് അന്നുതന്നെ ലഭിച്ച രക്തപരിശോധനാ റിപ്പോർട്ടിലുണ്ടായിരുന്നു.

error: Content is protected !!