konnivartha.com: ഓണം ബമ്പർ ലോട്ടറി വില്പനയിൽ റെക്കോർഡ് വർധന. നറുക്കെടുപ്പ് നാളെ . വില്പന ഇതുവരെ 71.5 ലക്ഷം കടന്നു. കഴിഞ്ഞ തവണ 66.5 ലക്ഷം ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത്. സെപ്റ്റംബർ 20 നാണ് നറുക്കെടുപ്പ് . 85 ലക്ഷം ടിക്കറ്റുകളാണ് ആകെ അച്ചടിച്ചത്.
ഏറ്റവും കൂടുതൽ വില്പന നടക്കുന്നത് പാലക്കാടും തിരുവനന്തപുരത്തും. പാലക്കാട് മാത്രം ഇതുവരെ 7 ലക്ഷം ടിക്കറ്റുകളാണ് വിറ്റത്. 25 കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 20 കോടി, 1 കോടി വീതം 20 പേര്‍ക്ക്. മൂന്നാം സമ്മാനം 10 കോടി, 50 ലക്ഷം വീതം 20 പേര്‍ക്ക്.
നാലാം സമ്മാനം 50 ലക്ഷം, 5 ലക്ഷം വീതം 10 പേര്‍ക്ക്. അഞ്ചാം സമ്മാനം 20 ലക്ഷം, 2 ലക്ഷം വീതം 10 പേര്‍ക്ക്. ഇക്കുറി വനിതകള്‍ ആണ് ലോട്ടറി ടിക്കറ്റുകള്‍ കൂടുതലായി എടുത്തത് എന്ന് മിക്ക ലോട്ടറി കച്ചവടക്കാരും പറയുന്നു