Trending Now

വെറ്ററിനറി സയന്‍സില്‍ ബിരുധദാരികള്‍ക്ക് അവസരം

Spread the love

കേരള സര്‍ക്കാര്‍ മൃഗ സംരക്ഷണ വകുപ്പ് പത്തനംതിട്ട ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന മൊബൈല്‍ വെറ്ററിനറി ക്ലിനിക്കിന് വെറ്ററിനറി സര്‍ജനെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിനായി വാക്ക് ഇന്‍ ഇന്റര്‍വ്യു  നടത്തുന്നു.

 

കേരള വെറ്ററിനറി കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള തൊഴില്‍ രഹിതരായ വെറ്ററിനറി സയന്‍സില്‍ ബിരുധദാരികള്‍ക്ക് പങ്കെടുക്കാം. ഇവരുടെ അഭാവത്തില്‍ വിരമിച്ച വെറ്ററിനറി ഡോക്ടര്‍മാരെയും പരിഗണിക്കും.

 

പത്തനംതിട്ട ജില്ലാ വെറ്ററിനറി കോംപ്ലക്സിലുളള ചീഫ് വെറ്ററിനറി ഓഫീസറുടെ ഓഫീസില്‍  സെപ്റ്റംബര്‍ 12 ന് രാവിലെ 11 മുതല്‍ 01.15 വരെ നടത്തുന്ന ഇന്റര്‍വ്യുവില്‍ ഹാജരാകുന്ന ഉദ്യോഗാര്‍ഥികളില്‍ നിന്നും തിരഞ്ഞെടുക്കുന്നവരെ 90 ദിവസത്തേക്ക്  കരാര്‍ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ നിബന്ധനകള്‍ക്ക് വിധേയമായി നിയമനം നല്‍കും.

താല്‍പര്യമുളളവര്‍  ബയോഡേറ്റ, ആധാര്‍ കാര്‍ഡ്, യോഗ്യതാ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അസലും പകര്‍പ്പുും സഹിതം  സെപ്റ്റംബര്‍ 12 ന് രാവിലെ 11 ന് മുന്‍പ് ചീഫ് വെറ്ററിനറി ഓഫീസറുടെ ഓഫീസില്‍ ഇന്‍ന്റര്‍വ്യുവിന്  ഹാജരാകണം.  കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രവത്തി ദിവസങ്ങളില്‍ രാവിലെ 10  മുതല്‍ അഞ്ചുവരെ പത്തനംതിട്ട ജില്ലാ വെറ്ററിനറി കേന്ദ്രവുമായി ബന്ധപ്പടാം. ഫോണ്‍: 0468 2270908.

error: Content is protected !!