Trending Now

“ഭൂപി In Ivani Island” പുസ്കതക പ്രകാശനം ആഗസ്റ്റ് 25 ന്

 

konnivartha.com : പയ്യന്നൂര്‍ സ്വദേശിയും ദൃശ്യമാധ്യമപ്രവര്‍ത്തനുമായ ടിവി സജിത് രചിച്ച “ഭൂപി In Ivani Island “എന്ന ഫാന്‍റസി ബാലനോവലിന്‍റെ പ്രകാശനം വിഖ്യാത നോവലിസ്റ്റ് സി. വി ബാലകൃഷ്ണന്‍ നിര്‍വ്വഹിക്കും .

കാസറഗോഡ് കാഞ്ഞങ്ങാട് എമിറേറ്റ്സ് ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ വച്ച് ആഗസ്റ്റ് 25 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് നടക്കുന്ന പുസ്തകപ്രകാശനചടങ്ങില്‍ എഴുത്തുകാരനും അധ്യാപകനുമായ പ്രാപ്പോയില്‍ നാരായണന്‍ പുസ്തകം ഏറ്റുവാങ്ങും . കൈരളി ബുക്സ് എഡിറ്റര്‍ സുകുമാരന്‍ പെരിയച്ചൂര്‍ പുസ്തകപരിചയം നടത്തും.

ടിവി സജിത്തിന്‍റെ ആദ്യപുസ്തകമായ “ഭൂമി പിളരുംപോലെ” 2021 ല്‍ പ്രസിദ്ധീകരിച്ചിരുന്നു . നിരവധി പുരസ്കാരങ്ങള്‍ നേടി നാലുപതിപ്പുകളിലായിറങ്ങിയ ആ ചെറുകഥാസമാഹരത്തിന് വായനക്കാര്‍ നല്‍കിയ പ്രോത്സാഹനമാണ് പുതിയ പുസ്തകത്തിനുള്ള പ്രചോദനം എന്ന് ടിവി സജിത് പറഞ്ഞു . ആറടിസ്പന്ദനം, മെന്‍സസ് ഡേ, അതിജീവനാനന്തരം തുടങ്ങിയ ശ്രദ്ധേയമായ കഥകള്‍ മാസികകളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

നവമാധ്യമങ്ങളിലൂടെ പുസ്തകത്തിന്‍റെ കവര്‍ സുഹൃത്തുക്കളിലൂടെ പ്രകാശിതമായതാണ്. തുടര്‍ഭാഗങ്ങളുള്ള “ഭൂപി”യുടെ ആദ്യ ഭാഗത്തിന്‍റെ ചിത്രങ്ങള്‍ വരച്ചത് സുമേഷ് കമ്പല്ലൂരും, കവര്‍ ഡിസൈനും ബിനുകുമാര്‍ പി.പി , അവതാരിക കുറിച്ചത് സിപ്പി പള്ളിപ്പുറവും, ബ്ലര്‍ബ് മജീഷ്യന്‍ ഗോപിനാഥ് മുതുകാട് ആണ്.

കൈരളി ബുക്സ് ആണ് പ്രസാധകര്‍. കേരളത്തിലെ എല്ലാ പ്രമുഖ ബുക്സ് സ്റ്റാളുകളിലും, കൈരളിയുടെ ഓണ്‍ലൈനില്‍ സൈറ്റിലൂടെയും പുസ്തകം ലഭിക്കും .ഫോണ്‍. 9847030405 (ടിവി സജിത്), 8606905639 (കൈരളി ബുക്സ്)

 

error: Content is protected !!