konnivartha.com/കുവൈറ്റ് സിറ്റി: സെന്റ്.തോമസ് പഴയപള്ളി യുവജന പ്രസ്ഥാനം ശ്രേഷ്ഠം നമ്മുടെ മലയാളം എന്ന പേരിൽ സംഘടിപ്പിച്ച മലയാള ഭാഷ പഠന കളരിയുടെ സമാപനം മംഗഫ് ബഥേൽ ചാപ്പലിൽ വച്ച് നടന്നു.
യുവജനപ്രസ്ഥാനം പ്രസിഡന്റ് റവ.ഫാ എബ്രഹാം പി.ജെ അദ്ധ്യക്ഷത വഹിച്ച യോഗം അഹമ്മദി മാർത്തോമ ചർച്ച് വികാരി റവ.ഫാ. പ്രമോദ് മാത്യു ഉദ്ഘാടനം ചെയ്തു.
മലങ്കര സഭാ മാനേജിംഗ് കമ്മറ്റി അംഗം പോൾ വർഗീസ്,ഇടവക ടെസ്റ്റി എ.അലക്സാണ്ടർ എബ്രഹാം,ഇടവക സെക്രട്ടറി കെ.ജോൺസൺ,യുവജനപ്രസ്ഥാനം ട്രഷറർ മിന്റോ വർഗീസ്,മലയാള ഭാഷ പഠനകളരി കൺവീനർ ജിഞ്ചു ജേക്കബ്,ജോയിന്റ് കൺവീനർ ജോർലി ജേക്കബ്,അദ്ധ്യാപക പ്രതിനിധി ഷാനി സൂസൺ അനു,വിദ്യാർത്ഥി പ്രതിനിധി മാസ്റ്റർ സ്റ്റീവ് ബോബൻ ജോൺ എന്നിവർ ആശംസ അറിയിച്ചു.യോഗത്തിന് യുവജനപ്രസ്ഥാന സെക്രട്ടറി റോണി ജോൺ സ്വാഗതവും,വൈസ് പ്രസിസന്റ് കെ.സി ബിജു നന്ദിയും രേഖപ്പെടുത്തി.കുട്ടികളുടെ വിവിധ കലാപരിപാടികൾ പരിപാടിയുടെ മുഖ്യ ആകർഷണമായിരുന്നു.
അദ്ധ്യാപകരായ ബിജു കോശി,റോഷൻ സാം മാത്യു,സാനു ഐസക്ക്,അനി മാത്യു, ജോബിൻ ജോസ്,ജീന മറിയം ജോസഫ്,ഷാന്റി ബിനു,എലിസബത്ത് ഐസക്ക് പാപ്പച്ചൻ, യുവജനപ്രസ്ഥാന കമ്മറ്റി അംഗങ്ങൾ എന്നിവർ പഠന ക്ലാസിന് നേതൃർത്ഥം നല്കി.
കുവൈറ്റിൽ നിന്നും മനോജ് കോന്നി