Trending Now

കിറ്റ്സിൽ ഗസ്റ്റ് ഫാക്കൽറ്റി

      konnivartha.com:   ടൂറിസം വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസിൽ (കിറ്റ്സ്) ടൂറിസം മാർക്കറ്റിംഗ് /ഹോട്ടൽ -ഹോസ്പിറ്റാലിറ്റി വിഷയങ്ങളിൽ കൈകാര്യം ചെയ്യുന്നതിന് ഗസ്റ്റ് ഫാക്കൽറ്റി തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അഞ്ച് ഒഴിവുകളുണ്ട്.

        ടൂറിസം മാർക്കറ്റിംഗിൽ തിരുവനന്തപുരത്തും തലശ്ശേരിയിലും ഓരോ ഒഴിവുണ്ട്. യോഗ്യത 60 ശതമാനം മാർക്കോടെ എം.ബി.എ (ട്രാവൽ ആൻഡ് ടൂറിസം)/എം.ടി.ടി.എം യു.ജി.സി നെറ്റ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഹോട്ടൽ-ഹോസ്പിറ്റാലിറ്റി മാനേജ്മെന്റിൽ തിരുവനന്തപുരം, എറണാകുളം/മലയാറ്റൂർ, തലശ്ശേരി എന്നിവിടങ്ങളിൽ ഓരോ ഒഴിവുണ്ട്.

        യോഗ്യത 60 ശതമാനം മാർക്കോടെ ഹോട്ടൽ മാനേജ്മെന്റ് ബിരുദം, (NCHMCT) /യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 01.01.2023ന് 50 കഴിയാൻ പാടില്ല. പ്രതിമാസ വേതനം 24,00 രൂപ. യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ കോപ്പികൾ സഹിതമുള്ള വിശദമായ അപേക്ഷ ഡയറക്ടർ, കിറ്റ്സ്, തൈക്കാട്, തിരുവനന്തപുരം-14 എന്ന വിലാസത്തിൽ ഓഗസ്റ്റ് 18നു മുമ്പായി അയക്കണം. വിശദവിവരങ്ങൾക്ക്www.kittsedu.org / 0471 2327707/2329468.

error: Content is protected !!