Trending Now

നടന്‍ കൈലാസ് നാഥ് ( 65)അന്തരിച്ചു

 

സിനിമ-സീരിയല്‍ നടന്‍ കൈലാസ് നാഥ്( 65)അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ദീര്‍ഘനാളായി ചികിത്സയിലിരിക്കെയാണ് അന്ത്യം. സിനിമകളിലും നിരവധി ടെലിവിഷന്‍ സീരിയലുകളിലും ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്ത നടനായിരുന്നു കൈലാസ് നാഥ്

മിന്നുകെട്ട്, എന്റെ മാനസപുത്രി, പ്രണയം, മനസറിയാതെ തുടങ്ങി നിരവധി സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ട്. സേതുരാമയ്യര്‍ സിബിഐയിലെ സ്വാമിയായും ‘സ്വന്തം എന്ന പദ’ത്തിലെ കൊച്ചു കുട്ടനായും ഇരട്ടി മധുരത്തിലെ സുമനായും ശ്രീനാരായണ ഗുരുവിലെ ചട്ടമ്പി സ്വാമികളായും ശരവര്‍ഷത്തിലെ അയ്യരായും മലയാള സിനിമകളില്‍ ഒരുപിടി നല്ല വേഷങ്ങള്‍ കൈലാസ് നാഥ് കൈകാര്യം ചെയ്തിട്ടുണ്ട്.

ചിരഞ്ജീവി, ശങ്കര്‍, ശ്രീനാഥ്, നാസര്‍ എന്നിവര്‍ക്കൊപ്പം ഫിലിം ഇന്‍സ്റ്റിറ്റൂട്ടില്‍ പഠനം പൂര്‍ത്തിയാക്കിയ കൈലാസ് നാഥ് 1977ല്‍ പുറത്തിറങ്ങിയ ‘സംഗമം’ എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിലെത്തിയത്. ‘ഒരു തലൈ രാഗം’ എന്ന തമിഴ് ചിത്രം ശ്രദ്ധിക്കപ്പെട്ടതോടെ കൈലാസ് നാഥിനെ തേടി നിരവധി ചിത്രങ്ങളെത്തി. തൊണ്ണൂറിലധികം ചിത്രങ്ങളില്‍ തമിഴില്‍ വേഷമിട്ടിട്ടുണ്ട്.

© 2025 Konni Vartha - Theme by
error: Content is protected !!