Trending Now

എൻഎസ്എസ് ഡയറക്ടർ ബോർഡിൽ നിന്ന് കലഞ്ഞൂർ മധു പുറത്തായി ; ഗണേഷ്‌കുമാർ അകത്തായി

 

konnivartha.com: എൻഎസ്എസ് ഡയറക്ടർ ബോർഡിൽ നിന്ന് കലഞ്ഞൂർ മധു പുറത്ത്. പകരം കെബി ഗണേഷ് കുമാർ ഡയറക്ടർ ബോർഡ്‌ അംഗമാകും. എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്നാണ് കലഞ്ഞൂർ മധുവിന് സ്ഥാനം നഷ്ടമായത്. മന്ത്രി കെ എൻ ബാലഗോപാലിന്റെ മൂത്ത സഹോദരനായ മധു 26 വർഷമായി ഡയറക്ടർ ബോർഡ് അംഗമാണ്.

മധുവിനെ ഡയറക്ടർ ബോർഡിൽ നിന്ന് നീക്കം ചെയ്യാൻ ജനറൽ സെക്രട്ടറി തീരുമാനിച്ചതിനു പിന്നാലെ 300 അംഗ പ്രതിനിധി സഭയിൽ നിന്ന് ആറു പേർ ഇറങ്ങിപ്പോയി. കലഞ്ഞൂർ മധു, പ്രശാന്ത് പി കുമാർ, മാനപ്പള്ളി മോഹൻ കുമാർ, വിജയകുമാരൻ നായർ, രവീന്ദ്രൻ നായർ, അനിൽകുമാർ എന്നിവരാണ് പ്രതിഷേധിച്ച് ഇറങ്ങിപ്പോയത്. എന്‍ എസ്സ് എസ്സില്‍ ഏകാധിപത്യ പ്രവണത ഉണ്ടെന്നു ആണ് ആരോപണം .

മന്നം വിഭാവനം ചെയ്യുന്ന നിലപാടുകളില്‍ നിന്ന് നിലവിലെ നേതൃത്വം വ്യതിചലിച്ചെന്ന് കലഞ്ഞൂര്‍ മധു മാധ്യമങ്ങളോട് പറഞ്ഞു. സുകുമാരന്‍ നായര്‍ക്കൊപ്പം പ്രവര്‍ത്തിക്കുക ബുദ്ധിമുട്ടാണെന്ന് തിരിച്ചറിഞ്ഞ സാഹചര്യത്തിലാണ് ഇനി മത്സരിക്കാനില്ലെന്ന് അദ്ദേഹത്തെ അറിയിച്ചത്. ജനാധിപത്യം പേരില്‍ അല്ലാതെ ഒരു സ്ഥലത്തും ഇല്ല. എന്നാല്‍ രാഷ്ട്രീയനിലപാടില്‍ അദ്ദേഹവുമായി അഭിപ്രായ വ്യത്യാസമില്ലെന്നും മധു പറഞ്ഞു. അതേസമയം, സംഘടനയില്‍ പ്രശ്‌നങ്ങളൊന്നും ഇല്ലെന്ന് എന്‍എസ്എസ് നേതൃത്വം വ്യക്തമാക്കി. കുറച്ചു നാള്‍ മുമ്പ് എന്‍എസ്എസ് രജിസ്ട്രാര്‍ ആയിരുന്ന ടി എന്‍ സുരേഷിനോടും രാജി ചോദിച്ചു വാങ്ങിയിരുന്നു.

 

 

സംഘടനാ വിരുദ്ധ പ്രവർത്തനം കൊണ്ടാണ് കലഞ്ഞൂർ മധുവിന് പുറത്തു പോകേണ്ടിവന്നതെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ

സ്വന്തം കുഴപ്പങ്ങൾ കൊണ്ട് മൂന്നാലു പേർ എൻഎസ്എസിൽ നിന്ന് പുറത്തു പോയിട്ടുണ്ട്. ഇടുക്കി വൈക്കം നെയ്യാറ്റിൻകര ഇതെല്ലാം ഉദാഹരണമാണ്. ഇവരെ എല്ലാവരെയും കലഞ്ഞൂർ മധു സപ്പോർട്ട് ചെയ്തു. സോഷ്യൽ മീഡിയയിൽ അടക്കം പലരും എൻഎസ്എസിനെതിരെ പ്രതികരിച്ചുവെന്നും സുകുമാരൻ നായർ മാധ്യമങ്ങളോട് പറഞ്ഞു. വിഷയങ്ങൾ എല്ലാം മനസ്സിലിരുന്നാൽ മതിയോ. എൻഎസ്എസിന്റെ ഒരു ബോഡിയിലും ഇത്തരം വിമർശനങ്ങൾ ഉന്നയിച്ചിട്ടില്ല. വിമർശനങ്ങൾ ഉണ്ടായിരുന്നെങ്കിൽ മിനിറ്റ്സ് ബുക്കിൽ കാണുമെന്നും ജി സുകുമാരൻ നായർ പറഞ്ഞു.

കലഞ്ഞൂർ മധു എന്തുകൊണ്ട് നോമിനേഷൻ കൊടുത്തില്ലെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ചോദിച്ചു. കലഞ്ഞൂർ മധുവിനു വേണ്ടി പറയാൻ ആരും ഉണ്ടായിരുന്നില്ല. പടിക്ക് പുറത്ത് ഇറങ്ങിയശേഷമാണ് അദ്ദേഹം എന്തെങ്കിലും പറഞ്ഞത്. സംഘടന വിരുദ്ധ പ്രവർത്തനം നടത്തിയവർക്കെതിരെ നടപടിയെടുക്കാതിരിക്കൻ ആകില്ല.

തനിക്ക് ആരോടെങ്കിലും ഇഷ്ടമായിരുന്നു എന്ന് പറയരുത്. തന്നെ ആളുകൾക്ക് ഇഷ്ടമായിരുന്നു എന്ന് വേണം എങ്കിൽ പറഞ്ഞോ. എൻഎസ്എസ് സമാധിയിൽ പുഷ്പാർച്ചന നടക്കുന്നതിൽ ആരെയും തടഞ്ഞിട്ടില്ലെന്നും ജി സുകുമാരൻ നായർ വ്യക്തമാക്കി.

 

error: Content is protected !!