Trending Now

സ്വപ്നങ്ങളെ ലക്ഷ്യമാക്കി മാറ്റാന്‍ വിദ്യാര്‍ഥികള്‍ക്ക് കഴിയണം: ജില്ലാ കളക്ടര്‍

 

സ്വപ്നങ്ങളെ ലക്ഷ്യമാക്കി മാറ്റാനുള്ള ആര്‍ജവം വിദ്യാര്‍ഥികള്‍ക്ക് ഉണ്ടാകണമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പറഞ്ഞു.ജില്ലാ ശിശുക്ഷേമ സമിതി പത്തനംതിട്ട കാതോലിക്കേറ്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ എസ്എസ്എല്‍സി, പ്ലസ് ടു വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച സ്‌കോപ്പോസ് കരിയര്‍ ഗൈഡന്‍സ് ക്ലാസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കളക്ടര്‍.ലക്ഷ്യത്തിലേക്കുള്ള വഴിയിലെ തടസങ്ങള്‍ ധൈര്യപൂര്‍വം നേരിടാന്‍ വിദ്യാര്‍ഥികള്‍ക്ക് കഴിയണം.ജീവിതത്തില്‍ ദിശാബോധവും ലക്ഷ്യവും ഉണ്ടാവണം. സ്വന്തം അഭിരുചിക്കനുസരിച്ചുള്ള തൊഴില്‍മേഖല തിരഞ്ഞെടുക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് കഴിയണമെന്നും കളക്ടര്‍ പറഞ്ഞു.

ശിശുക്ഷേമ സമിതി ജില്ല വൈസ് പ്രസിഡന്റ് ആര്‍. അജിത് കുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ശിശുക്ഷേമസമിതി സംസ്ഥാന അംഗം പ്രൊഫ. ടി.കെ.ജി നായര്‍, എസ്.ജെ.ബി കോളേജ് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷന്‍ നെടുംകുന്നം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. സുജിത്രന്‍, ശിശുക്ഷേമ സമിതി ജില്ല സെക്രട്ടറി ജി. പൊന്നമ്മ ,കാതോലിക്കേറ്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജേക്കബ് ജോര്‍ജ് കുറ്റിയില്‍ , ഹെഡ്മിസ്ട്രസ് ഗ്രേയ്‌സണ്‍ മാത്യൂ ,ശിശുക്ഷേമ സമിതി ജില്ല ജോയിന്റ് സെക്രട്ടറി സലിം പി. ചാക്കോ , ട്രഷറര്‍ ദീപു, കെ ജയകൃഷ്ണന്‍, സുമ നരേന്ദ്ര, അധ്യാപകര്‍, വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.