Trending Now

നിരവധി തൊഴില്‍ അവസരങ്ങള്‍ ( 07/06/2023)

പ്രൊഡക്ഷൻ അസിസ്റ്റന്റ് പാനൽ

ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ പ്രതിവാര ടെലിവിഷൻ പരിപാടിയായ പ്രിയകേരളം, റേഡിയോ പരിപാടിയായ ജനപഥം, ഇൻഫോ വീഡിയോകൾ എന്നിവയുടെ നിർമാണവുമായി ബന്ധപ്പെട്ട് പ്രൊഡക്ഷൻ അസിസ്റ്റന്റുമാരുടെ പാനൽ രൂപീകരിക്കുന്നു. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം/പി.ജി. ഡിപ്ലോമ, ദൃശ്യമാധ്യമ രംഗത്ത് കുറഞ്ഞത് അഞ്ച് വർഷത്തെ പ്രവൃത്തിപരിചയം എന്നിവയാണ് യോഗ്യത. പ്രായപരിധി 36 വയസ്. പീസ് വർക്ക് അടിസ്ഥാനത്തിലാണ് പ്രതിഫലം.

സി.വി. അടങ്ങിയ അപേക്ഷകൾ ജൂൺ 25നകം നേരിട്ടോ ഡയറക്ടർ, ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ്, സൗത്ത് ബ്ലോക്ക്, സെക്രട്ടേറിയറ്റ്-1 എന്ന മേൽവിലാസത്തിലോ [email protected]എന്ന ഇ-മെയിലിലോ ലഭിക്കണം. നേരിട്ടോ തപാലിലോ അപേക്ഷകൾ നൽകുന്നവർ കവറിന് പുറത്ത് പ്രിയകേരളം പ്രൊഡക്ഷൻ അസിസ്റ്റന്റ് / കണ്ടന്റ് ഡെവലപ്പർ എന്ന് രേഖപ്പെടുത്തണം.

വാക്-ഇൻ-ഇന്റർവ്യൂ

വനിതാ ശിശു വികസന വകുപ്പിന്റെ കീഴിൽ ജില്ലാ വനിതാ പ്രൊട്ടക്ഷൻ ഓഫീസർമാരെ സഹായിക്കുന്നതിനായുള്ള മെസഞ്ചർ തസ്തികയിൽ ആലപ്പുഴ ജില്ലയിലുള്ള ഒഴിവിലേക്ക് സ്ത്രീ ഉദ്യോഗാർഥികൾക്കായി വാക്-ഇൻ-ഇന്റർവ്യൂ നടത്തും. പത്താം ക്ലാസ് പാസ് ആണ് യോഗ്യത. പ്രായം 25നും 45നും ഇടയിൽ. സമാന ജോലിയിൽ പ്രവൃത്തിപരിചയവും ജില്ലയിലുടനീളം യാത്ര ചെയ്യാനുള്ള കഴിവും അഭികാമ്യം. താത്പര്യമുള്ളവർ സ്വയം തയാറാക്കിയ അപേക്ഷ, സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, അസൽ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം ജൂൺ 13ന് രാവിലെ 11ന് ആലപ്പുഴ ജില്ലാ വനിതാ ശിശു വികസന ഓഫീസറുടെ ഓഫീസൽ (ജെൻഡർ പാർക്കിനും ജനറൽ ആശുപത്രിക്കും സമീപം) എത്തണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2348666.

പ്രോജക്ട് ഓഫീസർ കരാർ നിയമനം

തിരുവനന്തപുരം വികാസ് ഭവൻ നാലാം നിലയിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റിൽ പ്രോജക്ട് ഓഫീസർ തസ്തികയിലേക്ക് കരാറടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. 36000 രൂപ സമാഹൃത വേതനത്തിൽ ഒരു വർഷത്തേക്കുള്ള താത്കാലിക നിയമനമാണ്. ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനായുള്ള പുതിയ പ്രോജക്ടുകൾ തയ്യാറാക്കി നടപ്പിലാക്കുകസെൻട്രലി സ്‌പോൺസേഡ് സ്‌കീമുകളുടെ മോണിറ്ററിങ് എന്നിവയാണ് പ്രധാന ചുമതലകൾ. സമാന മേഖലയിൽ പ്രവൃത്തി പരിചയമുളള ഉദ്യോഗാർത്ഥികൾ പൂർണ്ണമായ ബയോഡാറ്റയോഗ്യതപ്രായംപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾബന്ധപ്പെടേണ്ട ഫോൺ നമ്പർഇ-മെയിൽ ഐഡി എന്നിവ സഹിതമുള്ള അപേക്ഷ ജൂൺ 21 ന് മുമ്പായി ഡയറക്ടർന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റ്വികാസ് ഭവൻ നാലാം നിലതിരുവനന്തപുരം 695 033 എന്ന വിലാസത്തിൽ ലഭ്യമാക്കണം. വിശദവിവരങ്ങൾക്ക്:  www.minoritywelfare.kerala.gov.in.

യുവജന കമ്മീഷന്റെ വിവിധ

പദ്ധതികളിലേയ്ക്ക് സംസ്ഥാന, ജില്ലാ കോ –

ഓർഡിനേറ്റർമാരെ തെരഞ്ഞെടുക്കുന്നു.

കേരള സംസ്ഥാന യുവജന കമ്മീഷന്റെ വിവിധ പദ്ധതികളിലേയ്ക്ക് ജില്ലാ കോ- ഓർഡിനേറ്റർമാരെയും ജില്ലാ കോ-ഓർഡിനേറ്റർമാരുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് 2 സംസ്ഥാന തല പ്രോജക്ട് കോ- ഓർഡിനേറ്റർമാരെയും അഭിമുഖം മുഖേന തെരഞ്ഞെടുക്കുന്നു. പദ്ധതി കാലയളവ് മാർച്ച് 2024 ന് അവസാനിക്കുന്നതാണ്. ജില്ലാ കോ-ഓഡിനേറ്റർ തസ്തികയിൽ അപേക്ഷിക്കുന്നതിനുള്ള വിദ്യാഭ്യാസ യോഗ്യത +2 വുംസംസ്ഥാന പ്രോജക്ട് കോ-ഓർഡിനേറ്റർ തസ്തികയിൽ അപേക്ഷിക്കുന്നതിനുള്ള വിദ്യാഭ്യാസ യോഗ്യത ഡിഗ്രിയുമാണ്. പ്രസ്തുത മേഖലകളിൽ പ്രവൃത്തി പരിചയമുള്ളവർക്ക് തസ്തികകളിൽ മുൻഗണന നൽകുന്നതാണ്.  താല്പര്യം ഉള്ള 18 നും 40 നും ഇടയിൽ പ്രായമുള്ള യുവജനങ്ങൾ പാസ്‌പോർട്ട് സൈസ് ഫോട്ടോ പതിച്ച അപേക്ഷ(സർട്ടിഫിക്കറ്റുകളുടെ കോപ്പികൾ)യോഗ്യത സംബന്ധിച്ച സർട്ടിഫിക്കറ്റുകളുടെ അസ്സൽ എന്നിവ സഹിതം 2023 ജൂൺ 13 ന് രാവിലെ 10 മണിയ്ക്ക് എറണാകുളം ഗവ. ഗസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ കമ്മീഷൻ തലത്തിൽ നടക്കുന്ന അഭിമുഖത്തിൽ നേരിട്ട് ഹാജരാകേണ്ടതാണ്. ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ ഫോറം കമ്മീഷന്റെ www.ksyc.kerala.gov.inഎന്ന വെബ് സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്. അഭിമുഖത്തിൽ പങ്കെടുക്കാൻ താല്പര്യപ്പെടുന്ന ഉദ്യോഗാർത്ഥികൾ അന്നേദിവസം രാവിലെ 10 മണിയ്ക്ക് അഭിമുഖത്തിന് ഹാജരാകേണ്ടതാണ്, നിശ്ചിത സമയപരിധി കഴിഞ്ഞ് എത്തുന്ന ഉദ്യോഗാർത്ഥികളെ അഭിമുഖത്തിന് പങ്കെടുക്കാൻ അനുവദിക്കുന്നതല്ല.  സംസ്ഥാന പ്രോജക്ട് കോ- ഓർഡിനേറ്റർമാർ  (2 തസ്തികകൾ)പ്രതിമാസ ഓണറേറിയം. 12,000/- രൂപ) ജില്ലാ കോ- ഓർഡിനേറ്റർമാർ (28 എണ്ണം ഓണറേറിയം.6000/-).

വിജിലൻസ് ആൻഡ് സെക്യൂരിറ്റി

ഓഫീസർ നിയമനം

തിരുവനന്തപുരം ജില്ലയിലെ ഒരു അർധ സർക്കാർ സ്ഥാപനത്തിൽ വിജിലൻസ് ആൻഡ് സെക്യൂരിറ്റി ഓഫീസർ തസ്തികയിൽ ഒരു താത്കാലിക ഒഴിവുണ്ട്. സൂപ്രണ്ട് അല്ലെങ്കിൽ ഡെപ്യൂട്ടി സൂപ്രണ്ട് തസ്തികയിൽ പോലീസ് സേനയിൽ നിന്ന് വിരമിച്ച പുരുഷൻമാർക്ക് അപേക്ഷിക്കാം. 56നും 65നും ഇടയിൽ പ്രായമുള്ളവരായിരിക്കണം. പ്രതിമാസ വേതനം 70,000 രൂപ. പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളുമായ ജൂൺ 14നകം ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ ഹാജരാകണം.

കിറ്റ്‌സിൽ ഗസ്റ്റ് ഫാക്കൽറ്റി

          കേരള സർക്കാർ ടൂറിസം വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസിന്റെ (കിറ്റ്‌സ്) ഹെഡ് ഓഫീസിലേക്ക് അക്കൗണ്ടൻസി/ഫിനാൻസ്/ ക്വാണ്ടിറ്റേറ്റീവ് ടെക്ക്‌നിക്ഓപ്പറേഷൻസ് റിസർച്ച് എന്നീ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിന് ഗസ്റ്റ് ഫാക്കൽറ്റി താല്ക്കാലിക തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓരോ ഒഴിവുകളാണുള്ളത്.

യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ കോപ്പികൾ സഹിതമുള്ള വിശദമായ അപേക്ഷ ഡയറക്ടർകിറ്റ്‌സ്തൈക്കാട്തിരുവനന്തപുരം – 14 എന്ന വിലാസത്തിൽ ജൂൺ 9ന് മുമ്പ് അയയ്ക്കണം.  വിശദവിവരങ്ങൾക്ക്: www.kittsedu.org/0471-2327707.

ക്യാമ്പ് അസിസ്റ്റന്റ്

തിരുവനന്തപുരം ബാർട്ടൺ ഹിൽ ഗവ. എഞ്ചിനീയറിംഗ് കോളജിൽ നടത്തുന്ന സാങ്കേതിക സർവകലാശാലയുടെ പരീക്ഷ – മൂല്യ നിർണയ ക്യാമ്പിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ഒരു ക്യാമ്പ് അസിസ്റ്റന്റിനെ നിയമിക്കുന്നു.  ഡിഗ്രി/മൂന്ന് വർഷ ഡിപ്ലോമ, കമ്പ്യൂട്ടർ പരിജ്ഞാനം എന്നിവയുള്ളവർക്ക് അപേക്ഷിക്കാം.  താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റും പകർപ്പുമായി ജൂൺ ഒമ്പതിനു രാവിലെ 10 മണിക്ക് കോളജിൽ ഹാജരാകണം.  കൂടുതൽ വിവരങ്ങൾക്ക്: 0471 – 2300484.

ഗസ്റ്റ് അധ്യാപക ഒഴിവ്

        തിരുവനന്തപുരം ഗുവൺമെന്റ് ലോ കോളജിൽ 2023-24 അധ്യയന വർഷത്തിൽ പഞ്ചവത്സര എൽ.എൽ.ബി (ബി.എ ഇന്റഗ്രേറ്റഡ്) കോഴ്സിലേക്ക് ഇംഗ്ലീഷ് വിഷയത്തിൽ ഗസ്റ്റ് അധ്യാപകന്റെ ഒരു ഒഴിവിൽ നിയമനത്തിനായി ജൂൺ 17ന് രാവിലെ 10ന് ഇന്റർവ്യൂ നടത്തും. കൊല്ലം ഡെപ്യൂട്ടി ഡയറക്ടറേറ്റ് (കോളജ് വിദ്യഭ്യാസ വകുപ്പ്) ഓഫീസിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾ യു.ജി.സി നിഷ്കർഷിച്ചിട്ടുള്ള യോഗ്യതകൾ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി കലാലയ ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണം.

ആയുർവേദ ഫാർമസിസ്റ്റ്

        തിരുവനന്തപുരം ജില്ലയിലെ ഒരു സംസ്ഥാന സർക്കാർ സ്ഥാപനത്തിൽ ആയുർവേദ ഫാർമസിസ്റ്റ് തസ്തികയിൽ എസ്.സി വിഭാഗത്തിൽ ഒരു താത്കാലിക ഒഴിവുണ്ട്. എസ്.എസ്.എൽ.സി വിജയം/തത്തുല്യം, കേരള സർക്കാർ അംഗീകരിച്ച ആയൂർവേദ ഫാർമസിസ്റ്റ് ഡിപ്ലോമ/സർട്ടിഫിക്കറ്റ് എന്നിവയാണ് യോഗ്യത പ്രായം 01.01.2022ന് 18-41നും മധ്യേ (നിയമാനുസൃത വയസിളവ് ബാധകം)27900- 63700 ആണ് ശമ്പളം. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ ജൂൺ 12ന് മുമ്പ് പേര് രജിസ്റ്റർ ചെയ്യണം.

യു.എ.ഇ യിൽ സെക്യൂരിറ്റി ഗാർഡ്

        ഒഡെപെക്ക് മുഖേന യു.എ.ഇയിലെ പ്രമുഖ സ്ഥാപനങ്ങളിലേക്ക് പുരുഷ സെക്യൂരിറ്റി ഗാർഡുകളെ റിക്രൂട്ട് ചെയ്യുന്നു. ഉദ്യോഗാർത്ഥികൾ പത്താം ക്ലാസ് പാസായവരും, ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനവും സെക്യൂരിറ്റി ഗാർഡായി കുറഞ്ഞത് രണ്ട് വർഷം പ്രവൃത്തി പരിചയവും 25-40 വയസിനകത്തുള്ളവരും 5’5’’  ഉയരവും ആരോഗ്യമുള്ളവരും സുരക്ഷാ സംവിധാനങ്ങളും നടപടിക്രമങ്ങളെക്കുറിച്ചുള്ള അറിവും പൊതുസുരക്ഷാ നിയമമാർഗ്ഗങ്ങളിലുള്ള പരിജ്ഞാനവും ഉള്ളവരുമായിരിക്കണം. സൈനിക/അർദ്ധ-സൈനിക വിഭാഗത്തിൽ ജോലി ചെയ്തിട്ടുള്ളവർക്ക് മുൻഗണന. ആകർഷകമായ ശമ്പളവും താമസ സൗകര്യവും ലഭിക്കും. വിസ, എയർടിക്കറ്റ് എന്നിവ സൗജന്യമായിരിക്കും. ഉദ്യോഗാർത്ഥികൾ ഫോട്ടോ പതിച്ച ബയോഡേറ്റ, പാസ്പോർട്ട്, പ്രവൃത്തി പരിചയം എന്നിവയുടെ പകർപ്പുകൾ സഹിതം ജൂൺ 10നു മുമ്പ് [email protected] എന്ന ഇ-മെയിലിലേക്ക് അയയ്ക്കണം. വിശദവിവരങ്ങൾക്ക്www.odepc.kerala.in, 0471 2329440/41/42/43/45.

നിഷ്-ൽ ഒഴിവ്

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗിന്റെ കേൾവിക്കുറവുള്ള കുട്ടികൾക്കായുള്ള ഡിഗ്രി (ഡിഗ്രി-HI) വിഭാഗത്തിലേക്ക് അസിസ്റ്റന്റ്ഷിപ്പിനുംലീവ് വേക്കൻസിയിലുള്ള നിയമനത്തിനും യോഗ്യതയുള്ളവരിൽനിന്ന്  അപേക്ഷ ക്ഷണിച്ചു.  അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജൂൺ 16. കൂടുതൽ വിവരങ്ങൾക്ക്:  https://nish.ac.in/others/career.

error: Content is protected !!