മെട്രോമാൻ ഇ. ശ്രീധരൻ എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർഥി ..?

 

മെട്രോമാൻ ഇ. ശ്രീധരൻ എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർഥിയാകുമെന്ന് റിപ്പോർട്ടുകൾ. ദേശീയ മാധ്യമമായ ഇന്ത്യ ടുഡെയാണ് ഇതു സംബന്ധിച്ച് വാർത്ത പുറത്തുവിട്ടത്. ഇ. ശ്രീധരൻ രാഷ്ട്രപതി സ്ഥാനാർഥിയാകുന്ന പശ്ചാത്തലത്തിലാണ് അദ്ദേഹത്തെ കൊച്ചി മെട്രോ ഉദ്ഘാടന ചടങ്ങിൽനിന്ന് ആദ്യം ഒഴിവാക്കിയതെന്നാണ് വിവരം.

രാഷ്ട്രപതി സ്ഥാനാർഥിയെ എൻഡിഎ പ്രഖ്യാപിക്കാൻ ഇനി ഏതാനും ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളൂ. ഇതിനാൽതന്നെ കൊച്ചി മെട്രോ ഉദ്ഘാടന പരിപാടിയിൽ തനിക്കൊപ്പം ശ്രീധരൻ വേദി പങ്കിടുന്നത് ഉചിതമാകില്ലെന്നു പ്രധാനമന്ത്രി കരുതിയിരുന്നു. ഇതാണ് അദ്ദേഹത്തെ ആദ്യം വേദിയിൽനിന്ന് ഒഴിവാക്കിയത്. ഇക്കാര്യം ശ്രീധരന് അറിയാമായിരുന്നെന്നും ഇന്ത്യ ടുഡെ റിപ്പോർട്ട് ചെയ്തു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു