Trending Now

വെട്ടൂര്‍ മണ്ണും ഭാഗത്ത്‌ കെ എസ് ഇ ബിയുടെ അനാസ്ഥ : മൂന്നു മണി മുതല്‍ വെളിച്ചം ഇല്ല

 

konnivartha.com : പ്രമാടം പഞ്ചായത്തിലെ നാലാം വാര്‍ഡിലെ വെട്ടൂര്‍ മണ്ണും ഭാഗം കൊട്ടാരത്തില്‍ മേഖലയിലെ  അഞ്ചു വീട്ടുകാര്‍  ഇപ്പോഴും ഇരുട്ടില്‍ തന്നെ .

 

കോന്നി കെ എസ് ഇ ബിയില്‍ ഉപഭോക്താക്കള്‍ ഇടതടവില്ലാതെ പരാതി ഉന്നയിച്ചു “ഇപ്പോള്‍ ശരിയാക്കാം “എന്ന് മറുപടി പറഞ്ഞത് അല്ലാതെ ഒരു ശരിയാക്കലും ഉണ്ടായില്ല . ഇനി നാളെ ശരിയാക്കാം എന്ന് അവസാനം വിളിച്ച ആളിന് മറുപടി നല്‍കി കോന്നി കെ എസ് ഇ ബി ഷോക്കടിപ്പിച്ചു . വയ്യ എങ്കില്‍ ജോലി രാജി വെച്ചിട്ട് പോകുക .കൃത്യമായി പണിയെടുക്കുന്ന നല്ല ജീവനക്കാരുടെ പേര് കളയാന്‍ ചില കൃമി ജീവികള്‍ കോന്നി കെ എസ് ഇ ബിയില്‍ ഉണ്ട് .ജനങ്ങളെ വലയ്ക്കുന്ന ആളുകള്‍ . ഇവരെ ജനം തിരിച്ചറിയണം .

രാവും പകലും ജോലിയില്‍ ആത്മാര്‍ഥമായി പണിഎടുക്കുന്ന ജീവനക്കാര്‍ നിരവധി ഉണ്ട് അവരെ ബഹുമാനിക്കുന്നു . ഒരു സ്ഥലത്ത് വൈദ്യുതി പോയിട്ട് മണിക്കൂര്‍ കഴിഞ്ഞു . നന്നാക്കി നല്‍കുവാന്‍ ഉള്ള ബാധ്യത ഉണ്ട് . നാളെ ശെരിയാക്കാന്‍ ആണെങ്കില്‍ നിങ്ങള്‍ എന്തിനാ ഹേ എന്ന് ചോദിക്കുന്നു ജനം .

error: Content is protected !!