Trending Now

റിയൽ എസ്റ്റേറ്റ് പ്രൊജക്റ്റ് നിർവചനത്തിൽ കൂടുതൽ വ്യക്തത

 

റിയൽ എസ്റ്റേറ്റ് പ്രൊജക്റ്റ് നിർവചനത്തിൽ കൂടുതൽ വ്യക്തത വരുത്തി കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി ഉത്തരവിറക്കി. അപ്പാർട്ട്മെന്റ്, പ്ലോട്ട്, വില്ല എന്നിവയുടെ എണ്ണം എട്ടിൽ കുറവാണെങ്കിൽ പോലും വികസിപ്പിക്കാനുദ്ദേശിക്കുന്ന ഭൂമി 500 ച.മീറ്ററിൽ കൂടുതലാണെങ്കിൽ അത് റിയൽ എസ്റ്റേറ്റ് പ്രൊജക്റ്റ് ആണ്.

അതു പോലെ വികസിപ്പിക്കാനുദ്ദേശിക്കുന്ന ഭൂമി 500 ച.മീറ്ററിൽ കുറവാണെങ്കിൽ പോലും അതിലെ അപ്പാർട്ട്മെന്റുകളുടെ എണ്ണം എട്ടിൽ കൂടുതലാണെങ്കിൽ അത് റിയൽ എസ്റ്റേറ്റ് പ്രൊജക്റ്റ് ആണ്. അവ നിർബന്ധമായും അതോറിറ്റിയിൽ രജിസ്റ്റർ ചെയ്യണമെന്നാണ് ഉത്തരവ്.

 

ഇതിൽ വീഴ്ച വരുത്തുന്ന പ്രൊമോട്ടർമാർക്കെതിരേ റിയൽ എസ്റ്റേറ്റ് (റെഗുലേഷൻ ആൻഡ് ഡെവലപ്മെന്റ്) നിയമം 2016 ലെ സെക്ഷൻ 59 പ്രകാരം നിയമനടപടികൾ സ്വീകരിക്കുമെന്ന് അതോറിറ്റി അറിയിച്ചു. നിയമത്തിന്റെ സെക്ഷൻ 3(2)(a) യിലാണ് പരമാവധി വിസ്തൃതിയും യൂണിറ്റുകളുടെ എണ്ണവും സംബന്ധിച്ച് പ്രതിപാദിക്കുന്നത്. ഈ പരിധിയെപ്പറ്റി ചില പ്രോമോട്ടർമാർക്കിടയിൽ ആശയക്കുഴപ്പം നിലനിന്ന സാഹചര്യത്തിലാണ് അതോറിറ്റി പുതിയ ഉത്തരവിറക്കിയത്.

error: Content is protected !!