konnivartha.com : 2000 രൂപ നോട്ടുകള്‍ വിതരണം ചെയ്യരുതെന്ന് ബാങ്കുകള്‍ക്ക് ആര്‍ബിഐ നിര്‍ദേശം നല്‍കി.നോട്ടിന്റെ അച്ചടി അവസാനിപ്പിച്ചു .കൈവശമുള്ള 2000 രൂപ നോട്ടുകള്‍ ഉപയോഗിക്കാം.ബാങ്കുകളില്‍ നിന്നോ എടിഎമ്മുകളില്‍ നിന്നോ പുതിയ രണ്ടായിരം രൂപയുടെ നോട്ടുകള്‍ ലഭിക്കില്ല. കൈവശമുള്ള നോട്ടുകള്‍ 2023 സെപ്റ്റംബര്‍ 30നുള്ളില്‍ മാറ്റി വാങ്ങാനും സൗകര്യം നല്‍കണമെന്ന് ആര്‍ബിഐ ബാങ്കുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.ഇടപാടുകളിൽ 2000 രൂപ നോട്ടുകളുടെ ഉപയോഗം കുറഞ്ഞതായാണ് കണ്ടെത്തൽ. 2018-2019 നു ശേഷം 2000 നോട്ടുകൾ അച്ചടിച്ചിട്ടില്ല.
നിലവിലുള്ള 2000 രൂപ നോട്ടുകളിൽ ഭൂരിഭാഗവും 2017 മാർച്ചിന് മുമ്പ് പുറത്തിറക്കിയതാണ്. കൂടാതെ, 2000 വിപണിയിൽ സാധാരണയായി ഉപയോഗിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടുന്നു. കൂടാതെ, മറ്റ് മൂല്യങ്ങളിലുള്ള നോട്ടുകളുടെ യഥേഷ്ടം ലഭ്യമായതിനാൽ പൊതുജനങ്ങളുടെ കറൻസി ആവശ്യകത നിറവേറ്റാൻ പര്യാപ്തമാണ്. ഇതിന്റെയെല്ലാം അടിസ്ഥാനത്തിൽ റിസർവ് ബാങ്കിന്റെ “ക്ലീൻ നോട്ട് പോളിസി” അനുസരിച്ച് രാജ്യത്ത് 2000 രൂപയുടെ നോട്ടുകൾ പിൻവലിക്കാൻ തീരുമാനിച്ചു.പൊതുജനങ്ങൾക്ക് നിലവാരമുള്ള നോട്ടുകളുടെ ലഭ്യത ഉറപ്പാക്കാനുള്ള ആർബിഐ നയമാണ് ക്ലീൻ നോട്ട് പോളിസി.
1988-ലാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ രാജ്യത്ത് കള്ളപ്പണത്തിന്റെ പ്രചാരം തടയുന്നതിനായി ഈ നയം കൊണ്ടുവന്നത്.പൊതുജനങ്ങൾക്ക് അവരുടെ ദൈനംദിന ഇടപാടുകളിൽ 2000 രൂപാ നോട്ടുകൾ തുടർന്നും ഉപയോഗിക്കാം. എന്നിരുന്നാലും, 2023 സെപ്‌റ്റംബർ 30-നോ അതിനുമുമ്പോ ഈ നോട്ടുകൾ മാറ്റുകയോ നിക്ഷേപിക്കുകയോ ചെയ്യാം.കൈവശമുള്ള 2000 രൂപാ നോട്ടുകൾ സെപ്തംബർ 30 വരെ പൊതു ജനങ്ങൾക്ക് ബാങ്കുകളിൽ പോയി മാറ്റുകയോ നിക്ഷേപിക്കുകയോ ചെയ്യാം. ആർബിഐയുടെ 19 റീജിയണൽ ഓഫീസുകളിലും (ROs) 2023 സെപ്റ്റംബർ 30 വരെ ഇതിനുള്ള സൗകര്യം ലഭ്യമായിരിക്കും.ഒരു തവണ 20,000 രൂപ വരെ ബാങ്കുകളിൽ നിന്ന് മാറ്റിയെടുക്കാം.2000 നോട്ട് മാറ്റാൻ പൊതു ജനങ്ങൾക്ക് ഏത് ബാങ്കിനേയും സമീപിക്കാം. 20,000 രൂപയാണ് മാറ്റിയെടുക്കാവുന്ന നോട്ടുകളുടെ പരിധി.മുതിർന്ന പൗരന്മാർ, അംഗപരിമിതർ തുടങ്ങിയവർക്കായി പ്രത്യേക ക്രമീകരണങ്ങൾ ഒരുക്കാൻ ബാങ്കുകൾക്ക് നിർദേശമുണ്ട്.നിലവിൽ 2000 രൂപ നോട്ട് മാറ്റാനോ നിക്ഷേപിക്കാനോ സെപ്റ്റംബർ 30 വരെ നീണ്ട നാല് മാസത്തെ സമയം പൊതുജനങ്ങൾക്ക് അനുവദിച്ചിട്ടുണ്ട്.ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്ന് വീഴ്ച്ചയുണ്ടായാൽ പരാതിയുമായി ഉപഭോക്താവിന് ആദ്യം ബന്ധപ്പെട്ട ബാങ്കിനെ സമീപിക്കാം.
The ₹2000 denomination banknote was introduced in November 2016 under Section 24(1) of RBI Act, 1934, primarily to meet the currency requirement of the economy in an expeditious manner after the withdrawal of legal tender status of all ₹500 and ₹1000 banknotes in circulation at that time. The objective of introducing ₹2000 banknotes was met once banknotes in other denominations became available in adequate quantities. Therefore, printing of ₹2000 banknotes was stopped in 2018-19.
2. About 89% of the ₹2000 denomination banknotes were issued prior to March 2017 and are at the end of their estimated life-span of 4-5 years. The total value of these banknotes in circulation has declined from ₹6.73 lakh crore at its peak as on March 31, 2018 (37.3% of Notes in Circulation) to ₹3.62 lakh crore constituting only 10.8% of Notes in Circulation on March 31, 2023. It has also been observed that this denomination is not commonly used for transactions. Further, the stock of banknotes in other denominations continues to be adequate to meet the currency requirement of the public.
3. In view of the above, and in pursuance of the “Clean Note Policy” of the Reserve Bank of India, it has been decided to withdraw the ₹2000 denomination banknotes from circulation.
4. The banknotes in ₹2000 denomination will continue to be legal tender.
5. It may be noted that RBI had undertaken a similar withdrawal of notes from circulation in 2013-2014.
6. Accordingly, members of the public may deposit ₹2000 banknotes into their bank accounts and/or exchange them into banknotes of other denominations at any bank branch. Deposit into bank accounts can be made in the usual manner, that is, without restrictions and subject to extant instructions and other applicable statutory provisions.
7. In order to ensure operational convenience and to avoid disruption of regular activities of bank branches, exchange of ₹2000 banknotes into banknotes of other denominations can be made upto a limit of ₹20,000/- at a time at any bank starting from May 23, 2023.
8. To complete the exercise in a time-bound manner and to provide adequate time to the members of public, all banks shall provide deposit and/or exchange facility for ₹2000 banknotes until September 30, 2023. Separate guidelines have been issued to the banks.
9. The facility for exchange of ₹2000 banknotes upto the limit of ₹20,000/- at a time shall also be provided at the 19 Regional Offices (ROs) of RBI having Issue Departments1 from May 23, 2023.
10. The Reserve Bank of India has advised banks to stop issuing ₹2000 denomination banknotes with immediate effect.
11. Members of the public are encouraged to utilise the time up to September 30, 2023 to deposit and/or exchange the ₹2000 banknotes. A document on Frequently Asked Questions (FAQs) in the matter has been hosted on the RBI website for information and convenience of the public.