konnivartha.com : /പത്തനംതിട്ട: കേരള സർക്കാർ രണ്ടാം വാർഷികത്തിന്‍റെ ഭാഗമായി പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിൽ നടക്കുന്ന എന്‍റെ കേരളം മേളയിൽ പങ്കാളിത്വം കൊണ്ടും, മികച്ച പ്രവർത്തനം കൊണ്ടും ജനശ്രദ്ധയാകർഷിച്ച സാമൂഹ്യനീതി വകുപ്പ് ക്ഷേമ സ്ഥാപനമായ മഹാത്മ ജന സേവന കേന്ദ്രം അടൂർ മഹാത്മ ജനസേവന കേന്ദ്രത്തിന്‍റെ വിപണന സ്റ്റാളിന് സ്പെഷ്യൽ ജൂറി പുരസ്കാരം.
അടൂർ മഹാത്മ ജനസേവന കേന്ദ്രത്തിന്‍റെ അധീനതയിലുള്ള ഓൾഡ് ഏജ് ഹോമിലെയും ബെഗ്ഗർ ഹോമിലെയും അംഗങ്ങൾ നിർമ്മിക്കുന്ന മായമില്ലാത്ത കറി കൂട്ടുകൾ, മനോഹരവും വ്യത്യസ്ഥവുമായ മെഴുകുതിരികൾ, സുഗന്ധ തിരികൾ എന്നിവയായിരുന്നു വിപണനത്തിന് എത്തിച്ചത്.
ഇതിൽ കർണാടക, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിലെ കൃഷിയിടങ്ങളിൽ നിന്നും ഉൽപ്പന്നങ്ങൾ നേരിലെടുത്ത് നിർമ്മിച്ച് വിപണിയിലെത്തിച്ച കാശ്മീരി മുളക് പൊടി ഗുണ്ടൂർ മുളക് പൊടി
മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, ചിക്കൻ മസാല, മീറ്റ് മസാല, സാമ്പാർ മസാല തുടങ്ങിയവയാണ് ജനപ്രിയമായത്.
ഏറ്റവും ശുദ്ധമായ രീതിയിൽ യാതൊരു മായമോ കളറുകളോ ഇല്ലാതെ വിശ്വസിച്ച് കഴിക്കാം എന്ന ഉറപ്പുള്ള ക്യാപ്ഷനോടെയാണ് കറിക്കൂട്ടുകൾ വിപണിയിലെത്തുന്നതെന്നും, എല്ലാ ഉത്പന്നങ്ങളും നിർമ്മിച്ച് ദൈനം ദിനം മഹാത്മയിലെ പ്രവർത്തകരും അംഗങ്ങളും ഭക്ഷിച്ച് രുചിയും നിലവാരവും ഉറപ്പാക്കിയ ശേഷമാണ് വിപണിയിലയക്കുന്നതെന്നും, മായമില്ലാത്ത ഒരു ഭക്ഷ്യ സംസ്കാരം വളർത്തിയെടുക്കുന്നതിൽ ഒരു മുഖ്യപങ്കാളിയായി മഹാത്മ ജനസേവന കേന്ദ്രം ജനങ്ങൾക്കായി നിലകൊള്ളുമെന്നും കേന്ദ്രം ചെയർമാൻ രാജേഷ് തിരുവല്ല പറഞ്ഞു. അമ്മയെ പ്രതീകമാക്കി മഹത്വമുള്ള അമ്മയെന്ന അർത്ഥത്തിൽ Greatmaa എന്ന ലേബലിലാണ് മഹാത്മയുടെ ഉത്പന്നങ്ങൾ വിപണിയിൽ ലഭിക്കുന്നത്.