തൊഴില്‍ അവസരങ്ങള്‍ ( 17/05/2023)

വാക്ക് ഇൻ ഇന്റർവ്യൂ

വനിത ശിശു വികസന വകുപ്പിന്റെ കീഴിൽ കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ തൃശ്ശൂർ ജില്ലയിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിലേയ്ക്ക് ഫീൽഡ് വർക്കർ കം കേസ് വർക്കർകുക്ക് എന്നീ തസ്തികകളിലേയ്ക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. നിർദ്ദിഷ്ട യോഗ്യതയുള്ള സ്ത്രീ ഉദ്യോഗാർത്ഥികൾ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യതപ്രായംപ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം മേയ് 27 ന് തൃശ്ശൂർ രാമവർമ്മപുരം വിമൻ ആൻഡ് ചിൽഡ്രൻസ് ഹോമിൽ എത്തിച്ചേരേണ്ടതാണ്.

ഫീൽഡ് വർക്കർ കം കേസ് വർക്കർ (1 ഒഴിവ്)

യോഗ്യതMSW/PG in (Psychology/Sociology). 25 വയസ്സ് പൂർത്തിയാകണം. 30 – 45 പ്രായപരിധിയിലുള്ളവർക്ക് മുൻഗണന നൽകുന്നതാണ്. പ്രതിമാസം 16000 രൂപ വേതനം.

കുക്ക് (1 ഒഴിവ്)

അഞ്ചാം ക്ലാസ്സ് പാസാകണം. പ്രായം 25 വയസ് പൂർത്തിയാകണം. 30-45 പ്രായപരിധിയിലുള്ളവർക്ക് മുൻഗണന നൽകുന്നതാണ്.പ്രതിമാസം 12000 രൂപവേതനം.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട വിലാസം : സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർകേരള മഹിള സമഖ്യ സൊസൈറ്റിറ്റി.സി. 20/1652, കല്പനകുഞ്ചാലുംമൂട്കരമന പി.ഒതിരുവനന്തപുരംഫോൺ: 0471-2348666, ഇ-മെയിൽkeralasamakhya@gmail.comവെബ്സൈറ്റ്www.keralasamakhya.org.

അധ്യാപക ഒഴിവുകൾ

പട്ടികവർഗ്ഗ വികസന വകുപ്പിന്റെ കീഴിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ പ്രവർത്തിച്ചു വരുന്ന മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിൽ നിലവിലുള്ള അധ്യാപക ഒഴിവുകൾ സ്ഥലം മാറ്റം മുഖേന നികത്തുന്നതിനായി സർക്കാർ സ്‌കൂളുകളിൽ ജോലി നോക്കുന്ന താൽപ്പര്യമുള്ള അധ്യാപകർക്കായി പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസിൽ വച്ച് മേയ് 24 ബുധനാഴ്ച കൂടിക്കാഴ്ച നടത്തുന്നു. കൂടിക്കാഴ്ചയിൽ പങ്കെടുക്കാൻ താൽപ്പര്യപ്പെടുന്ന അധ്യാപകർ അന്നേ ദിവസം രാവിലെ മണിക്ക് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിൽ എത്തിച്ചേരേണ്ടതാണ്. ഇതുമായി ബന്ധപ്പെട്ട സർക്കുലറും വിശദവിവരങ്ങളുംഅപേക്ഷാഫോറവും. പുതുക്കിയ വേക്കൻസി റിപ്പോർട്ടും പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വെബ്സൈറ്റിൽ (www.education.kerala.gov.inലഭ്യമാക്കിയിട്ടുണ്ട്.

അമൃത് പദ്ധതിയിൽ ഒഴിവുകൾ

അടൽ മിഷൻ ഫോർ റെജുവനേഷൻ ആൻഡ് അർബൻ ട്രാൻസ്ഫർമേഷൻ (അമൃത് 2.0) തസ്തികകളിൽ കരാറടിസ്ഥാനത്തിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, അക്കൗണ്ട്സ് ഓഫീസർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.     അവസാന തീയതി മേയ് 30. കൂടുതൽ വിവരങ്ങൾക്ക്www.amrutkerala.org, 0471 2320530.

തിരുവനന്തപുരം വികസന

അതോറിറ്റിയിൽ ഒഴിവുകൾ

        തിരുവനന്തപുരം വികസന അതോറിറ്റിയിൽ ഒരു അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ, ഒരു അഡ്മിനിസ്ട്രേറ്റീവ് ആൻഡ് റവന്യൂ ഓഫീസർ/സീനിയർ സൂപ്രണ്ട് എന്നീ തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ നിയമിക്കപ്പെടുന്നതിന് താത്പര്യമുള്ളവരിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചു. ജൂൺ അഞ്ചിനു വൈകിട്ട് അഞ്ചിനു മുമ്പായി വിശദമായ ബയോഡേറ്റയും തപാൽ സ്റ്റാമ്പ് ഒട്ടിച്ച് സ്വന്തം മേൽവിലാസം എഴുതിയ കവറും സഹിതം സെക്രട്ടറി, തിരുവനന്തപുരം വികസന അതോറിറ്റി, ജയാമാൻഷൻ, വഴുതയ്ക്കാട്, ശാസ്തമംഗലം പി.ഒ., തിരുവനന്തപുരം-10 എന്ന മേൽവിലാസത്തിൽ ലഭിക്കത്തക്ക വിധത്തിൽ അപേക്ഷിക്കണം. വിശദ വിവരങ്ങൾക്ക്www.trida.kerala.gov.in.

ഗസ്റ്റ് ലക്ചറർ ഒഴിവ്

        നെടുമങ്ങാട് സർക്കാർ കോളജിൽ ഗണിതശാസ്ത്രം, സംകൃതം, ഇംഗ്ലീഷ്, സ്റ്റാറ്റിസ്റ്റിക്സ് വിഷയങ്ങളിൽ ഗസ്റ്റ് അദ്ധ്യാപകരുടെ ഒഴിവുണ്ട്.  ബന്ധപ്പെട്ട വിഷയത്തിൽ 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദമുള്ളവർക്ക് അപേക്ഷിക്കാം.  നെറ്റ്, പി.എച്ച്.ഡി., എം.ഫിൽ. കോളജുകളിലെ അധ്യാപന പരിചയം എന്നിവ അഭിലക്ഷണീയ യോഗ്യതകളാണ്.  കോളജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറേറ്റുകളിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾ കോളജിൽ നേരിട്ട് ഇന്റർവ്യൂവിന് ഹാജരാകണം.  ഗണിതശാത്രം ഇന്റർവ്യൂ മെയ് 23 ന് രാവിലെ പത്തിനും സ്റ്റാറ്റിസ്റ്റിക്സ് മെയ് 23 ന് ഉച്ചയ്ക്ക് രണ്ടിനും.  സംസ്കൃതം മെയ് 25 ന് പത്തിനും ഇംഗ്ലീഷ് മെയ് 25 ന് രാവിലെ പതിനൊന്നിനും നടക്കും.

error: Content is protected !!