konnivartha.com : കോന്നി സെന്‍ട്രല്‍ ജെങ്ക്ഷന് സമീപം ഉള്ള എസ് ബി ഐയുടെ അടുത്തടുത്ത് ഉള്ള രണ്ട് എ റ്റി എമ്മില്‍ കയറിയാല്‍ ഒന്നുങ്കില്‍ മൊബൈല്‍ വെട്ടം വേണം അല്ലെങ്കില്‍ ടോര്‍ച്ചോ മെഴുകുതിരിയോ കയ്യില്‍ കരുതണം . ഈ രണ്ട് എ റ്റി എമ്മിലും രാത്രി പോയാല്‍ വെട്ടം ഇല്ല . പ്രായമായവര്‍ എ റ്റി എമ്മിന്‍റെ ബട്ടണ്‍ ഞെക്കണം എങ്കില്‍ ഇതില്‍ ഒരെണ്ണം കരുതണം .
ഏതാനും ദിവസമായി എ റ്റി എമ്മില്‍ ബള്‍ബ് കത്തുന്നില്ല . അധികാരികള്‍ അറിഞ്ഞിട്ടും നടപടി ഇല്ല എന്ന് പൊതുജനം പരാതി ഉന്നയിച്ചു . സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ അനാസ്ഥഇത്ര മാത്രം ആണെങ്കില്‍ സേവനം സംബന്ധിച്ചുള്ള പരാതി ആര് പരിഹരിക്കും . എ റ്റി എമ്മിലെ അടിസ്ഥാന സൌകര്യമായ വെളിച്ചം ലഭിക്കാന്‍ ഇനി റിസര്‍വ് ബാങ്ക് ഇടപെടണോ എന്നും ജന സംസാരം ഉണ്ടായി . കോന്നി എസ് ബി ഐ അധികാരികള്‍ സത്വര നടപടി സ്വീകരിക്കും എന്ന് ജനം പ്രതീക്ഷിക്കുന്നു .അറിഞ്ഞില്ല കണ്ടില്ല കേട്ടില്ല എന്ന് ഉള്ള മുടന്തന്‍ ന്യായം ദയവായി ഉന്നയിക്കരുത് . എ റ്റി എമ്മില്‍ മതിയായ വെളിച്ചം നല്‍കുവാന്‍ കഴിയണം .ഇത് സേവനം ആണ് .