Trending Now

കോന്നി മെഡിക്കല്‍ കോളജില്‍ ഒപ്റ്റേമെട്രിസ്റ്റിന്‍റെ തസ്തികയില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ

 

konnivartha.com : കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ഒഫ്താല്‍മോളജി വിഭാഗത്തിലേക്ക് കരാര്‍ വ്യവസ്ഥയില്‍ ഒപ്റ്റേമെട്രിസ്റ്റിന്റെ തസ്തികയില്‍ നിലവിലെ ചട്ടങ്ങള്‍ക്ക് വിധേയമായി വാക്ക് ഇന്‍ ഇന്റര്‍വ്യൂ മെയ് 19 ന് രാവിലെ 10.30 ന് കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ നടത്തുന്നു.

താത്പര്യമുളള ഉദ്യോഗാര്‍ഥികള്‍ അവരുടെ തൊഴില്‍ പരിചയത്തിന്റെ രേഖകള്‍, തിരിച്ചറിയല്‍ കാര്‍ഡ്, മറ്റ് രേഖകള്‍ എന്നിവയുടെ അസലും പകര്‍പ്പും സഹിതം വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം. രജിസ്ട്രേഷന്‍ അന്നേ ദിവസം രാവിലെ ഒന്‍പത് മുതല്‍ 10 വരെ മാത്രം. അഞ്ചു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും പത്തനംതിട്ട ജില്ലയിലെ ഉദ്യോഗാര്‍ഥികള്‍ക്ക് മുന്‍ഗണനയും ഉണ്ടാവും.

error: Content is protected !!