Trending Now

ഡിടിപിസിയുടെ പെരുന്തേനരുവി ടൂറിസം സമുച്ചയം പ്രവര്‍ത്തനം തുടങ്ങി

പത്തനംതിട്ട ഡിടിപിസിയുടെ പെരുന്തേനരുവിയിലെ ടൂറിസം കേന്ദ്രത്തിന്റെ പ്രവര്‍ത്തനം പട്ടികജാതി പട്ടിക വര്‍ഗ വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.

 

അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ അധ്യക്ഷനായി. ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍, വാര്‍ഡ് മെമ്പര്‍ സിറിയക് തോമസ്, ആലിച്ചന്‍ ആറൊന്നില്‍, ആര്‍. വരദരാജന്‍, ബിനു തെള്ളിയില്‍ എന്നിവര്‍ സംസാരിച്ചു. സഞ്ചാരികള്‍ക്ക് താമസിക്കുന്നതിന് ഉള്‍പ്പെടെയുള്ള ആധുനിക സൗകര്യങ്ങള്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്.