Trending Now

റാന്നി പെരുന്തേനരുവിക്ക് ഇനി പുതിയ മുഖം

റാന്നി പെരുന്തേനരുവിക്ക് ഇനി പുതിയ മുഖം. പ്രകൃതിയുടെ വന്യ സൗന്ദര്യം അപ്പാടെ ആവാഹിച്ചു വച്ചിരിക്കുന്ന പമ്പാനദിയിലെ പെരുന്തേനരുവി വെള്ളച്ചാട്ടം കേന്ദ്രീകരിച്ച് ബൃഹത്തായ ടൂറിസം പദ്ധതിക്കാണ് വഴിയൊരുങ്ങുന്നത്.

 

ഇതിൻറെ മുന്നോടിയായി ആധുനിക സൗകര്യങ്ങൾ ഉൾപ്പെടെയുള്ള കെട്ടിട സമുച്ചയത്തിന് പ്രവർത്തനം വ്യാഴാഴ്ച മുതൽ ആരംഭിക്കുകയാണ്. ഇവിടെയെത്തുന്ന വിനോദസഞ്ചാരികൾക്ക് താമസിച്ച് അരുവിയുടെ സൗന്ദര്യം നുകരാം എന്നതാണ് പ്രത്യേകത.

കഴിഞ്ഞ എൽ ഡി എഫ് സർക്കാരിന്റെ കാലത്ത് നിർമ്മിച്ച പുതിയ കെട്ടിടത്തിൽ രണ്ട് കോടി രൂപയുടെ പ്രവർത്തികളാണ് ഡിറ്റിപി മുഖേന ആധുനികവൽക്കരണത്തിനായി മുടക്കിയത്. ആഡംബര സൗകര്യങ്ങളോടുകൂടിയ താമസമുറി, ശീതീകരിച്ച കോൺഫറൻസ് ഹാൾ ഇഷ്ടവിഭാഗങ്ങൾ വിളമ്പാൻ ചൈനീസ് – കോണ്ടിനെന്റൽ -ഇന്ത്യൻ റസ്റ്റോറൻറ് എല്ലാം ഇവിടെ ലഭ്യമാക്കുകയാണ്. കെട്ടിടത്തിന്റെ ഓരോ ഭാഗത്തുനിന്നും പെരുന്തേനരുവി വെള്ളച്ചാട്ടം കണ്ട് ആസ്വദിക്കത്തക്ക വിധത്തിലാണ് തയ്യാറാക്കിയിരിക്കുന്നത്.

അഡ്വ പ്രമോദ് നാരായണൻ എംഎൽഎസ്ഥലം സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തി. പെരുന്തേനരുവി, മണിയാർ, ഗവി എന്നിവയെ കൂട്ടിയിണക്കി വിശാലമായ ടൂറിസം പദ്ധതി തയ്യാറാക്കുമെന്നും എംഎൽഎ പറഞ്ഞു.

error: Content is protected !!