konnivartha.com : കോന്നി സിവിൽ സ്റ്റേഷൻ ബോര്‍ഡിലെ അക്ഷരങ്ങള്‍ ഇളകി പോയിട്ട് മൂന്നു വര്‍ഷം കഴിഞ്ഞു . റവന്യൂ വകുപ്പിന് ഇത് ഒന്ന് ശെരിയാക്കാന്‍ കഴിയുന്നില്ല എങ്കില്‍ അതെ അവസ്ഥയാണ് ഓഫീസിനും എന്ന് ജനം .
അക്ഷരങ്ങള്‍ അടര്‍ന്നു പോയിട്ടും ഒരു കൂസലും ഇല്ലാതെ ഇരിക്കുന്ന വകുപ്പ് മേധാവികളുടെ കാര്യങ്ങള്‍ ആണ് കഷ്ടം . ഇത്രയും കെടുകാര്യസ്ഥത ഉള്ള വകുപ്പ് ആണോ എന്നും ജനം ചോദിക്കുന്നു .ഉല്ലാസ യാത്ര നടത്തി വിവാദത്തിലായ കോന്നി താലൂക്ക് ഓഫീസ് പ്രവര്‍ത്തിക്കുന്ന കെട്ടിടമാണ് കോന്നി സിവിൽ സ്റ്റേഷൻ. നിരവധി സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഇവിടെ ഉണ്ട് .ഈ ബോര്‍ഡ് വികൃതമായി എങ്കിലും വകുപ്പ് തലവന് അനക്കം ഇല്ല .