Trending Now

ഇന്ത്യ ലോകത്തിലെ അഞ്ചാമത്തെ വലിയ ശക്തി: രാജ്യത്തെ സമ്പദ് വ്യവസ്ഥ ശരിയായ ദിശയിലെന്ന് നിർമല സീതാരാമൻ

 

ഇന്ത്യൻ സമ്പദ് വ്യവസ്ഥ ശരിയായ ദിശയിലെന്ന് ധനമന്ത്രി നിർമല സീതാരാമൻ. ലോകത്തിലെ അഞ്ചാമത്തെ വലിയ ശക്തിയായി ഇന്ത്യ മാറി. രാജ്യം തിളങ്ങുന്ന ഭാവിയിലേക്ക് മുന്നേറുകയാണെന്നും ലോകം ഇന്ത്യയെ ഉറ്റുനോക്കുകയാണെന്നന്നും ബജറ്റ് അവതരണ വേളയിൽ ധനമന്ത്രി പറഞ്ഞു.

രാജ്യത്തിന്റെ വളർച്ചാനിരക്ക് 7 ശതമാനത്തിലെത്തുമെന്നും ധനമന്ത്രി പറഞ്ഞു. അമൃതകാലത്തെ ആദ്യ ബജറ്റ് എന്നാണ് നിർമല സീതാരാമൻ ഈ വർഷത്തെ ബജറ്റിനെ വിശേഷിപ്പിച്ചത്. ഏഴു ഭാഗങ്ങളായാണ് ഇത്തവണത്തെ ബജറ്റിനെ തിരിച്ചിരിക്കുന്നത്. ഇത് അമൃതകാലത്ത് സപ്തർഷികളെപ്പോലെ രാജ്യത്തെ നയിക്കുമെന്നും ബജറ്റ് അവതരണവേളയിൽ ധനമന്ത്രി പറഞ്ഞു.

ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങൾ:

വളർച്ച നിരക്ക് ഏഴു ശതമാനത്തിൽ എത്തും.
ആഗോള പ്രതിസന്ധിക്കിടയിലും തലയുയർത്താവുന്ന നേട്ടമെന്നും ധനമന്ത്രി.
157 പുതിയ നഴ്സിംഗ് കോളേജുകൾ സ്ഥാപിക്കും.
2047 ഓടെ അരിവാൾ രോഗം നിർമാർജനം ചെയ്യും.
കാർഷിക മേഖലയിൽ സ്റ്റാർട്ടപ്പുകൾക്ക് പ്രത്യേക പരിഗണന
സ്റ്റാർട്ടപ്പുകൾക്ക് പ്രത്യേക ഫണ്ട് വകയിരുത്തി
കാർഷിക വായ്പാ ലക്ഷ്യം ഇരുപതു കോടിയായി ഉയർത്തുമെന്നും പ്രഖ്യാപനം
ബജറ്റിൽ ഏഴു മുൻഗണന വിഷയങ്ങൾ

വികസനം

‌സാമ്പത്തിക സ്ഥിരത
യുവജന ശാക്തീകരണം
കർഷക ക്ഷേമം
ഹരിത ക്ഷേമം
പിന്നാക്ക ക്ഷേമം
ഊർജ്ജ സംരക്ഷണം

 

2023-24 ലെ കേന്ദ്ര ബജറ്റ് ഇന്ന് പാർലമെന്റിൽ അവതരിപ്പിക്കവേ, ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ ശരിയായ പാതയിലാണെന്നും വെല്ലുവിളികൾക്കിടയിലും ശോഭനമായ ഭാവിയിലേക്കാണ് നീങ്ങുന്നതെന്നും കേന്ദ്ര ധനകാര്യ, കോർപ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി.  നിർമ്മല സീതാരാമൻ ഊന്നിപ്പറഞ്ഞു.
 ഭാഗം-എ
   മുൻ ബജറ്റിൽ സ്ഥാപിച്ച അടിസ്ഥാനത്തിൽ, വികസനത്തിന്റെ ഗുണ ഫലങ്ങൾ എല്ലാ പ്രദേശങ്ങളിലേക്കും പൗരന്മാരിലേക്കും പ്രത്യേകിച്ച് നമ്മുടെ യുവാക്കൾ, സ്ത്രീകൾ,കർഷകർ, ഒബിസി, പട്ടികജാതി, പട്ടികവർഗം എന്നിവർക്ക് ലഭ്യമാകുന്ന, സമൃദ്ധവും സമഗ്രവുമായ ഇന്ത്യ വിഭാവനം ചെയ്യുന്ന  ഇന്ത്യ@100 ന് വേണ്ടിയുള്ള രൂപരേഖയിൽ  ഈ ബജറ്റ് മുന്നോട്ട് പോകുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് ശ്രീമതി സീതാരാമൻ പറഞ്ഞു,
 G20 അധ്യക്ഷ സ്ഥാനം : വെല്ലുവിളികളിലൂടെ ആഗോള അജണ്ടയെ നയിക്കുക
 ലോക സാമ്പത്തിക ക്രമത്തിൽ ഇന്ത്യയുടെ പങ്ക് ശക്തമാക്കാൻ ജി 20 അധ്യക്ഷ സ്ഥാനം  ഇന്ത്യക്ക് സവിശേഷമായ അവസരമാണ് നൽകുന്നതെന്ന് ധനമന്ത്രി ചൂണ്ടിക്കാട്ടി.
2014 മുതലുള്ള നേട്ടങ്ങൾ: ആരെയും പിന്നിലാക്കാതെ
2014 മുതലുള്ള ഗവൺമെന്റിന്റെ  ശ്രമങ്ങൾ എല്ലാ പൗരന്മാർക്കും മെച്ചപ്പെട്ട ജീവിത നിലവാരവും അന്തസ്സുള്ള ജീവിതവും ഉറപ്പാക്കിയിട്ടുണ്ടെന്നും ആളോഹരി വരുമാനം ഇരട്ടിയിലധികം വർധിച്ച് 1.97 ലക്ഷം രൂപയായെന്നും ശ്രീമതി സീതാരാമൻ പറഞ്ഞു.
 അമൃത് കാലത്തിനായുള്ള ദർശനം – ശാക്തീകരിക്കപ്പെട്ടതും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ സമ്പദ്‌വ്യവസ്ഥ
 അമൃത് കാലത്തിനെക്കുറിച്ചുള്ള ഞങ്ങളുടെ കാഴ്ചപ്പാടിൽ ശക്തമായ പൊതു ധനസഹായത്തോടെയുള്ള സാങ്കേതികവിദ്യാധിഷ്ഠിതവും വിജ്ഞാനാധിഷ്ഠിതവുമായ സമ്പദ്‌വ്യവസ്ഥയും ശക്തമായ സാമ്പത്തിക മേഖലയും ഉൾപ്പെടുന്നു. ഇത് നേടുന്നതിന് എല്ലാവരുടെയും ഒപ്പം എല്ലാവരുടെയും വികസനം എന്ന ലക്ഷ്യത്തോടെയുള്ള പൊതുജന പങ്കാളിത്തം  അത്യന്താപേക്ഷിതമാണെന്നും ധനമന്ത്രി പറഞ്ഞു.
 അമൃത് കാലത്തു ഇനിപ്പറയുന്ന നാല് അവസരങ്ങൾ പരിവർത്തനം ചെയ്യുമെന്ന് അവർ പറഞ്ഞു-
1.      സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണം
 2.     പിഎം വിശ്വകർമ കൗശൽ സമ്മാൻ (PM വികാസ്)
 3.     വിനോദസഞ്ചാരം
.4     ഹരിത വളർച്ച
 ഈ ബജറ്റിന്റെ മുൻഗണനകൾ
 കേന്ദ്ര ബജറ്റിന്റെ ഏഴ് മുൻഗണനകൾ ശ്രീമതി നിർമല സീതാരാമൻ പറഞ്ഞു. അവ പരസ്പര പൂരകങ്ങളാണെന്നും അമൃത് കാലത്തിലൂടെ നമ്മെ നയിക്കുന്ന സപ്തഋഷികളായി പ്രവർത്തിക്കുമെന്നും അവർ പറഞ്ഞു.
അവ ഇപ്രകാരമാണ്:
മുൻഗണന 1: എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനം
 കൃഷിയും സഹകരണവും
 കൃഷിക്കായുള്ള പൊതു ഡിജിറ്റൽ അടിസ്ഥാന സൗകര്യം
അഗ്രി -ടെക് വ്യവസായത്തിന്റെയും സ്റ്റാർട്ടപ്പുകളുടെയും വളർച്ചയ്‌ക്കായി, പ്രസക്തമായ വിവര സേവനങ്ങളിലൂടെ  കർഷക കേന്ദ്രീകൃതമായ പരിഹാരങ്ങൾ പ്രാപ്‌തമാക്കുന്നതിന് കാർഷിക കേന്ദ്രീകൃത ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യ പദ്ധതി
 ഗ്രാമീണ മേഖലയിലെ യുവസംരംഭകരുടെ അഗ്രികൾച്ചർ സ്റ്റാർട്ടപ്പുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി അഗ്രികൾച്ചർ ആക്സിലറേറ്റർ ഫണ്ട് രൂപീകരിക്കും.
 പബ്ലിക് പ്രൈവറ്റ് പാർട്ണർഷിപ്പുകളിലൂടെ (പിപിപി) ക്ലസ്റ്റർ അധിഷ്ഠിത മൂല്യ ശൃംഖല സമീപനത്തിലൂടെ പരുത്തി വിളയുടെ ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കും .
 ഉയർന്ന മൂല്യമുള്ള ഹോർട്ടികൾച്ചറൽ വിളകൾക്ക് രോഗരഹിതവും ഗുണമേന്മയുള്ളതുമായ നടീൽ വസ്തുക്കളുടെ ലഭ്യത വർദ്ധിപ്പിക്കുന്നതിന് ആത്മനിർഭർ ഹോർട്ടികൾച്ചർ ക്ലീൻ പ്ലാന്റ് പ്രോഗ്രാം 2,200 കോടി രൂപ ചെലവിൽ ആരംഭിക്കും.
ചെറു ധാന്യങ്ങളുടെ ആഗോള ഹബ്  – ഇന്ത്യയെ ചെറു ധാന്യങ്ങളുടെ ആഗോള ഹബ് ആക്കുന്നതിന്, അന്താരാഷ്ട്ര തലത്തിൽ മികച്ച പ്രവർത്തനങ്ങളും ഗവേഷണങ്ങളും സാങ്കേതികവിദ്യകളും പങ്കിടുന്നതിനുള്ള മികവിന്റെ കേന്ദ്രമായി ഹൈദരാബാദിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മില്ലറ്റ് റിസർച്ചിനെ മാറ്റും.
കാർഷിക വായ്പ – മൃഗസംരക്ഷണം, ക്ഷീര മേഖല, മത്സ്യബന്ധനം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് കാർഷിക വായ്പ ലക്‌ഷ്യം 20 ലക്ഷം കോടി രൂപയായി ഉയർത്തുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു.  6,000 കോടി രൂപയുടെ നിക്ഷേപത്തോടെ ഗവൺമെന്റ് പിഎം മത്സ്യ സമ്പദ യോജനയുടെ പുതിയ ഉപപദ്ധതി ആരംഭിക്കുമെന്ന് അവർ അറിയിച്ചു.
 സഹകരണം
വൻതോതിലുള്ള വികേന്ദ്രീകൃത സംഭരണ ശേഷി സജ്ജീകരിക്കുന്നതിനുള്ള പദ്ധതി ഗവണ്മെന്റ് നടപ്പാക്കുമെന്ന് ശ്രീമതി. സീതാരാമൻ പറഞ്ഞു, ഇത് കർഷകർക്ക് അവരുടെ ഉൽപന്നങ്ങൾ സംഭരിക്കുന്നതിനും ഉചിതമായ സമയങ്ങളിൽ വിൽപ്പനയിലൂടെ ലാഭകരമായ വില കണ്ടെത്തുന്നതിനും സഹായിക്കും.  അടുത്ത 5 വർഷത്തിനുള്ളിൽ വിവിധോദ്ദേശ്യ സഹകരണ സംഘങ്ങൾ, പ്രാഥമിക മത്സ്യത്തൊഴിലാളി സൊസൈറ്റികൾ, ക്ഷീര സഹകരണ സംഘങ്ങൾ എന്നിവ സ്ഥാപിക്കുന്നതിന് ഗവണ്മെന്റ് സൗകര്യമൊരുക്കും.
ആരോഗ്യം, വിദ്യാഭ്യാസം, വൈദഗ്ദ്ധ്യം
 മെഡിക്കൽ & നഴ്സിംഗ് കോളേജുകൾ
 2014 മുതൽ സ്ഥാപിതമായ നിലവിലുള്ള 157 മെഡിക്കൽ കോളേജുകൾക്കൊപ്പം 157 പുതിയ നഴ്സിംഗ് കോളേജുകൾ സ്ഥാപിക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. 2047 ഓടെ സിക്കിൾ സെൽ അനീമിയ ഇല്ലാതാക്കുന്നതിനുള്ള ദൗത്യം ആരംഭിക്കുമെന്നും അവർ അറിയിച്ചു.  ഫാർമസ്യൂട്ടിക്കൽ രംഗത്തെ ഗവേഷണവും നവീകരണവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള പുതിയ പദ്ധതി മികവിന്റെ കേന്ദ്രങ്ങളിലൂടെ ഏറ്റെടുക്കുമെന്ന് ധനമന്ത്രി അറിയിച്ചു.
 അധ്യാപക പരിശീലനം
ജില്ലാ വിദ്യാഭ്യാസ, പരിശീലന സ്ഥാപനങ്ങൾ മികവിന്റെ ഊർജ്ജസ്വലമായ സ്ഥാപനങ്ങളായി വികസിപ്പിക്കുമെന്നും ശ്രീമതി സീതാരാമൻ പറഞ്ഞു.  കുട്ടികൾക്കും കൗമാരക്കാർക്കുമായി ദേശീയ ഡിജിറ്റൽ ലൈബ്രറി സ്ഥാപിക്കും.
മുൻഗണന 2: അവസാന ആളിലും ഗുണഫലം എത്തിക്കുക
 അഭിലാഷ ജില്ലകൾ ,ബ്ലോക്ക് പ്രോഗ്രാം – അഭിലാഷ ജില്ല പ്രോഗ്രാമിന്റെ വിജയത്തെ അടിസ്ഥാനമാക്കി,  വിവിധ മേഖലകളിലുടനീളമുള്ള അവശ്യ ഗവണ്മെന്റ് സേവനങ്ങളുടെ പൂർത്തീകരണത്തിനായി 500 ബ്ലോക്കുകൾ ഉൾക്കൊള്ളുന്ന ആസ്പിരേഷനൽ ബ്ലോക്ക് പ്രോഗ്രാം ഗവണ്മെന്റ് അടുത്തിടെ ആരംഭിച്ചു.
  ആദിവാസി വിഭാഗങ്ങളുടെ,പ്രത്യേകിച്ച് ദുർബലരായവരുടെ (Particularly vulnerable tribal groups- PVTGs) സാമൂഹിക-സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിനായി പ്രധാനമന്ത്രി PVTG വികസന മിഷൻ ആരംഭിക്കും.  അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ദൗത്യം നടപ്പിലാക്കാൻ 15,000 കോടി രൂപ ലഭ്യമാക്കും.
  3.5 ലക്ഷം ആദിവാസി വിദ്യാർത്ഥികൾക്ക് സേവനം നൽകുന്ന 740 ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്കൂളുകളിലേക്ക് അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 38,800 അധ്യാപകരെയും അനുബന്ധ ഉദ്യോഗസ്ഥരെയും കേന്ദ്രം നിയമിക്കും.
പ്രധാനമന്ത്രി ആവാസ് യോജന – പ്രധാനമന്ത്രി ആവാസ് യോജനയുടെ അടങ്കല്‍ 66 ശതമാനം വര്‍ദ്ധിപ്പിച്ച് 79,000 കോടി രൂപയിൽ അധികമായി ഉയര്‍ത്തുകയാണെന്ന് ധനമന്ത്രി പറഞ്ഞു.
മുന്‍ഗണന 3: അടിസ്ഥാന സൗകര്യങ്ങളും നിക്ഷേപവും
മൂലധന നിക്ഷേപ ചെലവ് തുടര്‍ച്ചയായ മൂന്നാം വര്‍ഷവും കുത്തനെ 33 ശതമാനം വര്‍ധിപ്പിച്ച് 10 ലക്ഷം കോടി രൂപയാക്കി. ഇത് ജി.ഡി.പി (മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ) യുടെ 3.3 ശതമാനമായിരിക്കുമെന്നും ശ്രീമതി സീതാരാമന്‍ പറഞ്ഞു. കേന്ദ്രത്തിന്റെ ‘ഫലപ്രദമായ മൂലധനച്ചെലവ്’ 13.7 ലക്ഷം കോടി രൂപയായാണ് ബജറ്റ് ചെയ്തിരിക്കുന്നത്. ഇത് ജി.ഡി.പിയുടെ 4.5 ശതമാനമായിരിക്കും.
മൂലധന നിക്ഷേപത്തിന് സംസ്ഥാന ഗവണ്‍മെന്റുകള്‍ക്കും പിന്തുണ
1.3 ലക്ഷം കോടി രൂപയുടെ ഗണ്യമാ വര്‍ദ്ധനവരുത്തികൊണ്ട് അടിസ്ഥാന സൗകര്യ വികസനത്തില്‍ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനും അനുബന്ധ നയ പ്രവര്‍ത്തനങ്ങള്‍ക്ക് അവരെ ഉത്സാഹപ്പെടുത്തുന്നതിനുമായി സംസ്ഥാന ഗവണ്‍മെന്റുകള്‍ക്കുള്ള 50 വര്‍ഷത്തെ പലിശ രഹിത വായ്പ ഒരു വര്‍ഷത്തേക്ക് കൂടി തുടരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി ധനമന്ത്രി അറിയിച്ചു.
റെയില്‍വേ
റെയില്‍വേയ്ക്ക് എക്കാലത്തേയും വലിയ നീക്കി ഇരിപ്പ് വരുത്തികൊണ്ട് 2.40 ലക്ഷം കോടി രൂപയുടെ മൂലധനവിഹിതം അനുവദിച്ചതായി ധനമന്ത്രി പ്രഖ്യാപിച്ചു.
100 നിര്‍ണായക ഗതാഗത അടിസ്ഥാന സൗകര്യ പദ്ധതികള്‍ കണ്ടെത്തിയിട്ടുണ്ടെന്നും സ്വകാര്യ സ്രോതസ്സുകളില്‍ നിന്നുള്ള 15,000 കോടി ഉള്‍പ്പെടെ 75,000 കോടി രൂപയുടെ നിക്ഷേപത്തോടെ അവ മുന്‍ഗണനാക്രമത്തില്‍ ഏറ്റെടുക്കുമെന്നും അവര്‍ അറിയിച്ചു.
നാഷണല്‍ ഹൗസിംഗ് ബാങ്ക് നിയന്ത്രിക്കുന്ന ഒരു അര്‍ബന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്‌മെന്റ് ഫണ്ട് (യു.ഐ.ഡി.എഫ്) സ്ഥാപിക്കുമെന്നും റ്റിയർ  2, റ്റിയർ 3 നഗരങ്ങളില്‍ നഗര അടിസ്ഥാന സൗകര്യങ്ങള്‍ സൃഷ്ടിക്കുന്നതിന് പൊതു ഏജന്‍സികള്‍ ഇത് ഉപയോഗിക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു.
മുന്‍ഗണന 4: കഴിവുകളെ പ്രോത്സാഹിപ്പുക്കുക
വ്യാപാരം സുഗമമാക്കുന്നത് വര്‍ദ്ധിപ്പിക്കുന്നതിനായി 39,000-ലധികം നിബന്ധനകള്‍ കുറച്ചതായും 3,400-ലധികം നിയമ വ്യവസ്ഥകളിലെ നിയമപരമായ വിലക്കുകള്‍ ഒഴിവാക്കിയതായും ധനമന്ത്രി പറഞ്ഞു. 42 കേന്ദ്ര നിയമങ്ങള്‍ ഭേദഗതി ചെയ്യുന്നതിനായി ഗവണ്‍മെന്റ് ജന്‍ വിശ്വാസ് ബില്‍ അവതരിപ്പിച്ചിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
നിര്‍മ്മിത ബുദ്ധിക്ക് വേണ്ടിയുള്ള മികവിന്റെ കേന്ദ്രങ്ങള്‍
മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിര്‍മ്മിത ബുദ്ധിക്കായി മൂന്ന് മികവിന്റെ കേന്ദ്രങ്ങള്‍ സ്ഥാപിക്കും.
ദേശീയ ഡാറ്റാ ഗവണന്‍സ് നയം
ഒരു ദേശീയ ഡാറ്റാ ഗവേണന്‍സ് നയം കൊണ്ടുവരും. അത് അജ്ഞാത വിവരങ്ങളും പ്രാപ്തമാക്കാന്‍ സഹായിക്കും.
രേഖകള്‍ ഓണ്‍ലൈനില്‍ സുരക്ഷിതമായി സൂക്ഷിക്കുന്നതിനും പങ്കിടുന്നതിനുമായി എം.എസ്.എം.ഇ (സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍)കള്‍, വലിയ വ്യാപാരങ്ങള്‍, ചാരിറ്റബിള്‍ ട്രസ്റ്റുകള്‍ എന്നിവയ്ക്ക് ഉപയോഗിക്കുന്നതിനായി ഒരു ‘എന്റിറ്റി ഡിജിലോക്കര്‍’ സ്ഥാപിക്കുമെന്നും അവര്‍ പ്രഖ്യാപിച്ചു.
എന്‍ജിനീയറിങ് സ്ഥാപനങ്ങളില്‍ 5ജി സേവനങ്ങള്‍ ഉപയോഗിച്ച് ആപ്ലിക്കേഷനുകള്‍ വികസിപ്പിക്കുന്നതിനുള്ള നൂറ് ലാബുകള്‍ സ്ഥാപിക്കുമെന്ന് അവര്‍ അറിയിച്ചു.
മുന്‍ഗണന 5: ഹരിത വളര്‍ച്ച
അടുത്തിടെ 19,700 കോടി രൂപ മുതല്‍മുടക്കില്‍ ആരംഭിച്ച ദേശീയ ഹരിത ഹൈഡ്രജന്‍ മിഷന്‍, സമ്പദ്‌വ്യവസ്ഥയെ കുറഞ്ഞ കാര്‍ബണ്‍ തീവ്രതയിലേക്ക് മാറ്റാനും ഫോസില്‍ ഇന്ധന ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കാനും ഈ സൂര്യോദയ മേഖലയില്‍ സാങ്കേതികവിദ്യയും വിപണി നേതൃത്വവും ഏറ്റെടുക്കുന്നതിന് രാജ്യത്തെ സഹായിക്കുകയും ചെയ്യും. 2030ഓടെ വാര്‍ഷിക ഉല്‍പ്പാദനം 5 എം.എം.ടി യിലെത്തുകയാണ് ലക്ഷ്യം.
ഊര്‍ജ പരിവര്‍ത്തനത്തിനും നെറ്റ് സീറോ ലക്ഷ്യങ്ങള്‍ക്കും പെട്രോളിയം പ്രകൃതി വാതക മന്ത്രാലയത്തിന്റെ ഊര്‍ജ സുരക്ഷയ്ക്കും വേണ്ടിയുള്ള മുന്‍ഗണനാ മൂലധന നിക്ഷേപങ്ങള്‍ക്കായി ബജറ്റ് 35,000 കോടി രൂപയും നല്‍കുന്നു.
സമ്പദ്‌വ്യവസ്ഥയെ സുസ്ഥിര വികസന പാതയിലേക്ക് നയിക്കാന്‍, 4,000 എം.ഡബ്ല്യു.എച്ച് ശേഷിയുള്ള ബാറ്ററി ഊര്‍ജ്ജ സംഭരണ സംവിധാനങ്ങള്‍ക്ക് വയബിലിറ്റി ഗ്യാപ്പ് ഫണ്ടിംഗ് പിന്തുണ നല്‍കുമെന്ന് ധനമന്ത്രി പറഞ്ഞു.
ഗോബര്‍ദന്‍ പദ്ധതി
മൊത്തം 10,000 കോടി രൂപ മുതല്‍മുടക്കില്‍ ഗോബര്‍ദന്‍ (ഗാല്‍വനൈസിംഗ് ഓര്‍ഗാനിക് ബയോ-അഗ്രോ റിസോഴ്‌സസ് ധന്) പദ്ധതിക്ക് കീഴില്‍ 500 പുതിയ ‘മാലിന്യത്തില്‍ നിന്ന് സമ്പത്ത്’ പ്ലാന്റുകള്‍ സ്ഥാപിക്കുമെന്ന് ശ്രീമതി നിര്‍മ്മല സീതാരാമന്‍ പ്രഖ്യാപിച്ചു.
ഭാരതീയ പ്രകൃതിക് ഖേതി ബയോ ഇന്‍പുട്ട് റിസോഴ്‌സ് സെന്ററുകള്‍
അടുത്ത 3 വര്‍ഷത്തിനുള്ളില്‍ ഒരു കോടി കര്‍ഷകര്‍ക്ക് പ്രകൃതിദത്ത കൃഷി സ്വീകരിക്കുന്നതിന് കേന്ദ്രം സൗകര്യമൊരുക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. ഇതിനായി 10,000 ബയോ-ഇന്‍പുട്ട് റിസോഴ്‌സ് സെന്ററുകള്‍ സജ്ജീകരിച്ച്, ദേശീയതലത്തില്‍ സൂക്ഷ്മവള വിതരണവും കീടനാശിനികളുടെ നിര്‍മ്മാണത്തിനുമുള്ള ശൃംഖല സൃഷ്ടിക്കും.
മുന്‍ഗണന 6: യുവശക്തി
അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ലക്ഷക്കണക്കിന് യുവജനങ്ങളെ നൈപുണ്യവല്‍ക്കരിക്കുന്നതിനുള്ള പ്രധാനമന്ത്രി കൗശല്‍ വികാസ് യോജന 4.0 ധനമന്ത്രി പ്രഖ്യാപിച്ചു. അന്താരാഷ്ട്ര തലത്തിൽ  അവസരങ്ങള്‍ക്കായി യുജനങ്ങള്‍ക്ക് നൈപുണ്യം നല്‍കുന്നതിന് വിവിധ സംസ്ഥാനങ്ങളിലായി 30 സ്‌കില്‍ ഇന്ത്യ ഇന്റര്‍നാഷണല്‍ സെന്ററുകള്‍ സ്ഥാപിക്കും.
ദേശീയ അപ്രന്റീസ്ഷിപ്പ് പ്രൊമോഷന്‍ സ്‌കീം
മൂന്ന് വര്‍ഷത്തിനുള്ളില്‍ 47 ലക്ഷം യുവജനങ്ങള്‍ക്ക് സ്‌റ്റൈപ്പന്‍ഡ് പിന്തുണ നല്‍കുന്നതിനായി, പാന്‍-ഇന്ത്യ നാഷണല്‍ അപ്രന്റീസ്ഷിപ്പ് പ്രൊമോഷന്‍ സ്‌കീമിന് കീഴില്‍ നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം നടപ്പിലാക്കുമെന്ന് ശ്രീമതി നിര്‍മല സീതാരാമന്‍ പറഞ്ഞു.
യൂണിറ്റി മാള്‍
തങ്ങളുടെ ഒരു ജില്ല ഒരു ഉല്‍പ്പന്നം (ഒ.ഡി.ഒ.പി)കള്‍ വില്‍ക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും അവരുടെ സംസ്ഥാന തലസ്ഥാനത്തോ ഏറ്റവും പ്രമുഖമായ ടൂറിസം കേന്ദ്രത്തിലോ അല്ലെങ്കില്‍ അവരുടെ സാമ്പത്തിക തലസ്ഥാനത്തോ ഒരു യൂണിറ്റി മാള്‍ ആരംഭിക്കുന്നതിന് സംസ്ഥാനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുമെന്ന് ധനമന്ത്രി പറഞ്ഞു. ജി.ഐ / കരകൗശയ ഉല്‍പ്പന്നങ്ങള്‍, മറ്റ് സംസ്ഥാനങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ എന്നിവയ്ക്ക് ഇടം ലഭ്യമാക്കാനാകുകയും ചെയ്യും.
മുന്‍ഗണന 7: സാമ്പത്തിക മേഖല
എം.എസ്.എം.ഇകള്‍ക്കുള്ള വായ്പ ഉറപ്പ് പദ്ധതി
കോര്‍പ്പസില്‍ 9,000 കോടി രൂപ നിക്ഷേപിച്ച് 2023 ഏപ്രില്‍ 1 മുതല്‍ എം.എസ്.എം.ഇ-കള്‍ക്കായുള്ള നവീകരിച്ച വായ്പാ ഉറപ്പ് പദ്ധതി പ്രാബല്യത്തില്‍ വരുമെന്ന് ധനമന്ത്രി പറഞ്ഞു. ഇത് 2 ലക്ഷം കോടി രൂപയുടെ അധിക ഈട് രഹിത ഉറപ്പുള്ള വായ്പ പ്രാപ്തമാക്കും. അതിനുപുറമെ വായ്പയുടെ ചെലവ് ഏകദേശം 1 ശതമാനം കുറയുകയും ചെയ്യും.
സാമ്പത്തിക, അനുബന്ധ വിവരങ്ങളുടെ കേന്ദ്ര ശേഖരമായി പ്രവര്‍ത്തിക്കുന്ന ദേശീയ സാമ്പത്തിക വിവര രജിസ്ട്രി രൂപീകരിക്കുമെന്ന് ശ്രീമതി സീതാരാമന്‍ പറഞ്ഞു.
കമ്പനി ആക്ട് പ്രകാരം ഫീല്‍ഡ് ഓഫീസുകളില്‍ സമര്‍പ്പിച്ച വിവിധ ഫോമുകളില്‍ കമ്പനികളോടുള്ള പ്രതികരണം കേന്ദ്രീകൃതമായി കൈകാര്യം ചെയ്യുന്നതിലൂടെ വേഗത്തിലാക്കനായി ഒരു സെന്‍ട്രല്‍ പ്രോസസ്സിംഗ് സെന്റര്‍ സജ്ജീകരിക്കുമെന്നും അവര്‍ പ്രഖ്യാപിച്ചു.
ആസാദി കാ അമൃത് മഹോത്സവത്തിന്റെ സ്മരണയ്ക്കായി, ഒറ്റത്തവണ പുതിയ ചെറുകിട സമ്പാദ്യ പദ്ധതിയായ മഹിളാ സമ്മാനന്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റ് 2025 മാര്‍ച്ച് വരെ രണ്ട് വര്‍ഷത്തേക്ക് ലഭ്യമാക്കും. ഭാഗീകമായ പിന്‍വലിക്കല്‍ സൗകര്യത്തോടെ 7.5 ശതമാനം നിശ്ചിത പലിശയോടുകൂടി സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും 2 ലക്ഷം രൂപ വരെ രണ്ടുവര്‍ഷത്തേയ്ക്ക് നിക്ഷേപിക്കാനുള്ള അവസരം നല്‍കും.
മുതിര്‍ന്ന പൗരന്മാര്‍
സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീമിന്റെ പരമാവധി നിക്ഷേപ പരിധി 15 ലക്ഷം രൂപയില്‍ നിന്ന് 30 ലക്ഷം രൂപയായി ഉയര്‍ത്തുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. കൂടാതെ, വ്യക്തിഗത അക്കൗണ്ടില്‍ പ്രതിമാസ വരുമാന അക്കൗണ്ട് സ്‌കീമിന്റെ പരമാവധി നിക്ഷേപ പരിധി 4.5 ലക്ഷം രൂപയില്‍ നിന്ന് 9 ലക്ഷം രൂപയായും ജോയിന്റ് അക്കൗണ്ടില്‍ 9 ലക്ഷം രൂപയില്‍ നിന്ന് 15 ലക്ഷം രൂപയായും ഉയര്‍ത്തും.
ധനകാര്യ മാനേജ്‌മെന്റ്
സംസ്ഥാനങ്ങള്‍ക്കുള്ള അമ്പത് വര്‍ഷത്തെവായ്പ മുഴുവനും 2023-24-നുള്ളില്‍ മൂലധനചെലവിന് ചെലവഴിക്കണമെന്ന് നിര്‍മല സീതാരാമന്‍ പറഞ്ഞു.
2023-24 ബജറ്റ് എസ്റ്റിമേറ്റ്
വായ്പകള്‍ ഒഴികെയുള്ള മൊത്തം വരവും മൊത്തം ചെലവും യഥാക്രമം 27.2 ലക്ഷം കോടിരൂപയായും 45 ലക്ഷം കോടിരൂപയായുമാണ് കണക്കാക്കിയിരിക്കുന്നതെന്ന് പൊതുബജറ്റിന്റെ ഭാഗം-ഒന്നാം ഭാഗം ഉപസംഹരിച്ചുകൊണ്ട് ശ്രീമതി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. നെറ്റ് നികുതി വരുമാനം 23.3 ലക്ഷം കോടി രൂപയായി കണക്കാക്കിയിട്ടുണ്ട്.
ധനക്കമ്മി മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ (ജി.ഡി.പി) 5.9 ശതമാനമായാണ് കണക്കാക്കിയിരിക്കുന്നത്. 2025-26 ഓടെ ധനക്കമ്മി ജി.ഡി.പിയുടെ 4.5 ശതമാനത്തില്‍ താഴെ കൊണ്ടുവരുമെന്ന് അവര്‍ ആവര്‍ത്തിച്ചു.
പാര്‍ട്ട് ബി
വ്യക്തിഗത ആദായനികുതി
വ്യക്തിഗത ആദായ നികുതിയുമായി ബന്ധപ്പെട്ട് അഞ്ച് പ്രധാന പ്രഖ്യാപനങ്ങളാണുള്ളത്. പുതിയ നികുതി വ്യവസ്ഥയിലെ റിബേറ്റ് പരിധി 7 ലക്ഷം രൂപയായി വര്‍ദ്ധിപ്പിച്ചു, അതായത് 7 ലക്ഷം രൂപ വരെ വരുമാനമുള്ള പുതിയ നികുതി വ്യവസ്ഥയിലെ വ്യക്തികള്‍ക്ക് ഒരു നികുതിയും നല്‍കേണ്ടതില്ല. സ്ലാബുകളുടെ എണ്ണം അഞ്ചാക്കിയും നികുതി ഇളവ് പരിധി 3 ലക്ഷം രൂപയാക്കി ഉയര്‍ത്തിയും പുതിയ വ്യക്തിഗത നികുതി വ്യവസ്ഥയിലെ നികുതി ഘടനയില്‍ മാറ്റം വരുത്തി. പുതിയ നികുതി സമ്പ്രദായത്തിലുള്ള എല്ലാ നികുതിദായകര്‍ക്കും ഇത് വലിയ ആശ്വാസം നല്‍കും.
സ്റ്റാന്‍ഡേര്‍ഡ് കിഴിവിന്റെ ആനുകൂല്യം പുതിയ നികുതി വ്യവസ്ഥയ്ക്ക് കീഴില്‍ ശമ്പളക്കാരായ വിഭാഗത്തിനും കുടുംബ പെന്‍ഷന്‍കാര്‍ ഉള്‍പ്പെടെയുള്ള പെന്‍ഷന്‍കാര്‍ക്കും വ്യാപിപ്പിച്ചു. നിര്‍ദേശപ്രകാരം ശമ്പളക്കാരനായ വ്യക്തിക്ക് 50,000 രൂപയും പെന്‍ഷന്‍കാര്‍ക്ക് 15,000 രൂപയും സ്റ്റാന്‍ഡേര്‍ഡ് കിഴിവ് ലഭിക്കും. 15.5 ലക്ഷം രൂപയോ അതില്‍ കൂടുതലോ വരുമാനമുള്ള ഓരോ ശമ്പളക്കാരനും മേല്‍പ്പറഞ്ഞ നിര്‍ദ്ദേശങ്ങളിലൂടെ 52,500 രൂപ ലഭിക്കും.
പുതിയ നികുതി വ്യവസ്ഥയില്‍ 2 കോടി രൂപയ്ക്ക് മുകളിലുള്ള വരുമാനത്തിനുള്ള വ്യക്തിഗത ആദായനികുതിയിലെ ഏറ്റവും ഉയര്‍ന്ന സര്‍ചാര്‍ജ് നിരക്ക് 37% ല്‍ നിന്ന് 25% ആയി കുറച്ചു. വ്യക്തിഗത ആദായനികുതിയുടെ പരമാവധി നികുതി നിരക്ക് നേരത്തെ 42.74% ആയിരുന്നത് 39% ആയി കുറയും.
സര്‍ക്കാരിതര ശമ്പളമുള്ള ജീവനക്കാരുടെ വിരമിക്കലിന് ശേഷമുള്ള ലീവ് പണമാക്കുന്നതിനുള്ള നികുതി ഇളവിന്റെ പരിധി 3 ലക്ഷത്തില്‍ നിന്ന് 25 ലക്ഷമായി ഉയര്‍ത്തി.
പുതിയ ആദായ നികുതി വ്യവസ്ഥയെ ഡിഫോള്‍ട്ട് ടാക്‌സ് സമ്പ്രദായമാക്കി മാറ്റി. എന്നിരുന്നാലും, പൗരന്മാര്‍ക്ക് പഴയ നികുതി വ്യവസ്ഥയുടെ ആനുകൂല്യം ലഭിക്കാനുള്ള ഓപ്ഷനും തുടരും.
പരോക്ഷ നികുതി നിര്‍ദ്ദേശങ്ങള്‍
തുണിത്തരങ്ങളും കാര്‍ഷികവും ഒഴികെയുള്ള ചരക്കുകളുടെ അടിസ്ഥാന കസ്റ്റംസ് തീരുവ നിരക്കുകളുടെ എണ്ണം 21ല്‍ നിന്ന് 13 ആയി കുറച്ചു.
പൊതു ഐ.ടി റിട്ടേണ്‍ ഫോം
നികുതിദായകരുടെ സൗകര്യത്തിനായി അടുത്ത തലമുറ പൊതു ഐ.ടി റിട്ടേണ്‍ ഫോം പുറത്തിറക്കാനും കേന്ദ്ര ബജറ്റ് നിര്‍ദ്ദേശിക്കുന്നു.
സഹകരണം
സഹകരണ മേഖലയ്ക്കായി ബജറ്റില്‍ നിരവധി നിര്‍ദേശങ്ങളുണ്ട്. അടുത്ത വര്‍ഷം മാര്‍ച്ച് 31 വരെ ഉല്‍പ്പാദന പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്ന പുതിയ സഹകരണ സംഘങ്ങള്‍ക്ക് 15% കുറഞ്ഞ നികുതി നിരക്കിന്റെ ആനുകൂല്യം ലഭിക്കും.
സ്റ്റാര്‍ട്ട്-അപ്പുകള്‍
സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ആദായനികുതി ആനുകൂല്യങ്ങള്‍ക്ക് വേണ്ടിയുള്ള സംയോജന തീയതി 2023 മാര്‍ച്ച് 31ഇൽ നിന്ന് 2024 മാര്‍ച്ച് 31 വരെ നീട്ടാന്‍ ബജറ്റ് നിര്‍ദ്ദേശിക്കുന്നു.
സി.ജി.എസ്.ടി നിയമത്തിലെ ഭേദഗതികള്‍
ചരക്കുകളോ സേവനങ്ങളോ നല്‍കാതെ അല്ലെങ്കില്‍ ഇവ രണ്ടും നല്‍കാതെ ഇന്‍വോയ്‌സുകള്‍ നല്‍കുന്ന കുറ്റം ഒഴികെ, ജി.എസ.്ടി ക്ക് കീഴില്‍ പ്രോസിക്യൂഷന്‍ ആരംഭിക്കുന്നതിനുള്ള നികുതി തുകയുടെ ഏറ്റവും കുറഞ്ഞ പരിധി 1 കോടിയില്‍ നിന്ന് 2 കോടിയായി ഉയര്‍ത്തുന്നതിനായി സി.ജി.എസ്.ടി നിയമം ഭേദഗതി ചെയ്യാന്‍ ബജറ്റ് വ്യവസ്ഥ ചെയ്യുന്നു.
നികുതി മാറ്റങ്ങളുടെ പ്രത്യാഘാതങ്ങള്‍
പ്രത്യക്ഷ, പരോക്ഷ നികുതികളിലെ മാറ്റങ്ങള്‍ പ്രഖ്യാപിച്ച ധനമന്ത്രി, ഈ നിര്‍ദ്ദേശങ്ങളുടെ ഫലമായി ഏകദേശം 38,000 കോടി രൂപയുടെ വരുമാനം ഉപേക്ഷിക്കപ്പെടുമെന്നും ഏകദേശം 3,000 കോടി രൂപയുടെ വരുമാനം അധികമായി സമാഹരിക്കുമെന്നും പറഞ്ഞു. അതിനാല്‍ ഈ നിര്‍ദേശങ്ങള്‍ കാരണം പ്രതിവര്‍ഷം ഏകദേശം 35,000 കോടി രൂപയുടെ വരുമാനം നഷ്ടപ്പെടുമെന്നും അവര്‍ പറഞ്ഞു.
****
മൂലധന നിക്ഷേപ വിഹിതം 33% വര്‍ധിച്ച് 10 ലക്ഷം കോടി രൂപയായി
ജിഡിപിയുടെ 4.5% കേന്ദ്രത്തിന്റെ ഫലപ്രദമായ മൂലധന ചെലവ്
സംസ്ഥാനങ്ങള്‍ക്കുള്ള 50 വര്‍ഷത്തെ പലിശ രഹിത വായ്പ ഒരു വര്‍ഷത്തേക്ക് തുടരും
സ്വകാര്യ നിക്ഷേപത്തിനായി ഓഹരി ഉടമകളെ സഹായിക്കാന്‍ അടിസ്ഥാന സൗകര്യ ധനകാര്യ സെക്രട്ടേറിയറ്റ്
ന്യൂഡല്‍ഹി, 01 ഫെബ്രുവരി 2023:
2023-24 സാമ്പത്തിക വര്‍ഷത്തേക്കുള്ള കേന്ദ്ര ബജറ്റ് മൂലധന നിക്ഷേപ ചെലവില്‍ കുത്തനെയുള്ള വര്‍ദ്ധനവ് നിര്‍ദ്ദേശിക്കുന്നു. സമീപ വര്‍ഷങ്ങളിലെ പ്രവണതയ്ക്കൊപ്പം തുടരുന്ന സമീപനമണിത്. വളര്‍ച്ചയുടെയും തൊഴിലവസരങ്ങളുടെയും ചാലകമായി മൂലധന നിക്ഷേപം വിഭാവനം ചെയ്യുന്ന ബജറ്റാണ് ധന, കോര്‍പ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്.
”വളര്‍ച്ചാ സാധ്യതയും തൊഴിലവസരങ്ങളും വര്‍ധിപ്പിക്കാനും സ്വകാര്യ നിക്ഷേപങ്ങളിലേക്ക് കൂടുതൽ പേരെ ആകര്‍ഷിക്കാനും ആഗോള പ്രതിസന്ധിക്കിടെ രാജ്യത്തിനു താങ്ങാകാനുമുള്ള ഗവണ്‍മെന്റിന്റെ ശ്രമങ്ങളുടെ കാതലാണ് ,സമീപ വര്‍ഷങ്ങളിലെ ഈ ഗണ്യമായ വര്‍ധന, ശ്രീമതി. സീതാരാമന്‍ പറഞ്ഞു.
തുടര്‍ച്ചയായ മൂന്നാം വര്‍ഷവും മൂലധന നിക്ഷേപ വിഹിതം 33% വര്‍ധിപ്പിച്ച് 10 ലക്ഷം കോടി രൂപയായി ഉയര്‍രും. ഇത് ജിഡിപിയുടെ 3.3% ആയിരിക്കും, 2019-20 ലെ ചെലവിന്റെ മൂന്നിരട്ടിയാണ് ഇത്.
ഫലപ്രദമായ മൂലധന ചെലവ്
സംസ്ഥാനങ്ങള്‍ക്ക് ഗ്രാന്റുകള്‍ വഴി മൂലധന ആസ്തികള്‍ സൃഷ്ടിക്കുന്നതിനു വ്യവസ്ഥയിലൂടെയുള്ള കേന്ദ്രത്തിന്റെ നേരിട്ടുള്ള മൂലധന നിക്ഷേപം പൂരകമാണെന്നും ശ്രീമതി നിര്‍മല സീതാരാമന്‍ കൂട്ടിച്ചേര്‍ത്തു. കേന്ദ്രത്തിന്റെ ഈ ‘ഫലപ്രദമായ മൂലധനച്ചെലവ്’ 13.7 ലക്ഷം കോടി രൂപയില്‍, അതായത് ജിഡിപിയുടെ 4.5% ബജറ്റില്‍ വകയിരുത്തും.
സംസ്ഥാനങ്ങള്‍ക്കുള്ള പലിശ രഹിത വായ്പ തുടരും
അടിസ്ഥാനസൗകര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനും അനുബന്ധ നയ പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുമായി, സംസ്ഥാന ഗവണ്‍മെന്റുകള്‍ക്കുള്ള 50 വര്‍ഷത്തെ പലിശ രഹിത വായ്പ ഒരു വര്‍ഷത്തേക്ക് കൂടി തുടരാന്‍ ധനമന്ത്രി നിര്‍ദ്ദേശിച്ചു. ഇതിനുള്ള അടങ്കല്‍ തുക 1.3 ലക്ഷം കോടി രൂപയായി ഉയര്‍ത്തി.
അടിസ്ഥാനസൗകര്യ ധനകാര്യ സെക്രട്ടേറിയറ്റ്
കൊവിഡ് മഹാമാരിയുടെ കാലയളവിനുശേഷം സ്വകാര്യ നിക്ഷേപങ്ങള്‍ വീണ്ടും വളരുകയാണെന്ന് ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി ചൂണ്ടിക്കാട്ടി. പൊതുവിഭവങ്ങളെ പ്രധാനമായും ആശ്രയിക്കുന്ന മേഖലകളില്‍ സ്വകാര്യ നിക്ഷേപം ആകര്‍ഷിക്കാന്‍, റെയില്‍വേ, റോഡുകള്‍, നഗര അടിസ്ഥാന സൗകര്യങ്ങള്‍, വൈദ്യുതി തുടങ്ങിയ അടിസ്ഥാന സൗകര്യ മേഖലകളില്‍ കൂടുതല്‍ സ്വകാര്യ നിക്ഷേപം നടത്തും. ഇതിന് പുതുതായി സ്ഥാപിതമായ അടിസ്ഥാനസൗകര്യ ധനകാര്യ സെക്രട്ടേറിയറ്റ് എല്ലാ പങ്കാളികളെയും സഹായിക്കുമെന്ന് ശ്രീമതി നിര്‍മല സീതാരാമന്‍ പറഞ്ഞു.

*****

ചട്ടങ്ങൾ പാലിക്കൽ ഭാരം കുറയ്ക്കുന്നതിനും സംരംഭകത്വ മനോഭാവം പ്രോത്സാഹിപ്പിക്കുന്നതിനും പൗരന്മാർക്ക് നികുതി ഇളവ് നൽകുന്നതിനും ലക്ഷ്യമിട്ടുള്ള പ്രത്യക്ഷ നികുതി നിർദ്ദേശങ്ങൾ
നികുതിദായകരുടെ സൗകര്യത്തിനായി നൂതന  പൊതുവരുമാന നികുതി ഫോം പുറത്തിറക്കും
സൂക്ഷ്മ വ്യവസായങ്ങൾക്കുള്ള  അനുമാന നികുതി പരിധി  3 കോടി രൂപയായും, 5% ൽ താഴെ അടവുള്ള പ്രൊഫഷണലുകൾക്ക് 75 ലക്ഷം രൂപയായും വർദ്ധിപ്പിച്ചു
പുതിയ  ഉല്പാദക സഹകരണ സംഘത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി  15% നികുതി ഇളവ്
ഉറവിടത്തിൽ നിന്നും നികുതി (ടിഡിഎസ്) പിരിക്കാതെ  സഹകരണ സ്ഥാപനങ്ങൾക്ക് പണം പിൻവലിക്കാനുള്ള പരിധി 3 കോടി രൂപയായി ഉയർത്തി
ആദായ നികുതി ആനുകൂല്യങ്ങൾക്കായി സ്റ്റാർട്ടപ്പുകൾ സംയോജിപ്പിക്കാനുള്ള  തീയതി 2024 മാർച്ച് 31 വരെ നീട്ടി
ചെറിയ പരാതികൾ തീർപ്പാക്കുന്നതിനായി 100 ജോയിന്റ് കമ്മീഷണർമാരെ നിയോഗിക്കും
വാസയോഗ്യമായ വീട്ടിലെ നിക്ഷേപത്തിന്റെ മൂലധന നേട്ടത്തിൽ നിന്നുള്ള കിഴിവ് 10 കോടി രൂപയാക്കി
പ്രവർത്തനങ്ങൾ നിയന്ത്രിക്കുകയും വികസിപ്പിക്കുകയും ചെയ്യുന്ന അധികാരികളുടെ വരുമാനത്തിന്മേൽ നികുതി ഇളവ്
അഗ്‌നിവീർ കോർപ്പസ് ഫണ്ടിൽ നിന്ന് അഗ്നിവീരർക്ക് ലഭിക്കുന്ന തുകക്ക്  നികുതി ഇളവ്
നികുതി പിരിവിൽ തുടർച്ചയും സുസ്ഥിരതയും നിലനിർത്തുക, ചട്ടങ്ങൾ പാലിക്കൽ ഭാരം കുറയ്ക്കുന്നതിനും സംരംഭകത്വ മനോഭാവം പ്രോത്സാഹിപ്പിക്കുന്നതിനും, പൗരന്മാർക്ക് നികുതി ഇളവ് നൽകുന്നതിനുമുള്ള വിവിധ വ്യവസ്ഥകൾ കൂടുതൽ ലളിതമാക്കുകയും യുക്തിസഹമാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര ധനകാര്യ, കോർപ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി നിർമ്മല സീതാരാമൻ നിരവധി  പ്രത്യക്ഷ നികുതി നിർദ്ദേശങ്ങൾ പ്രഖ്യാപിച്ചു. “ നികുതി ചട്ടങ്ങൾ പാലിക്കുന്നത് അനായാസവും സുഗമവുമാക്കി നികുതിദായകരുടെ സേവനങ്ങൾ മെച്ചപ്പെടുത്താനുള്ള ആദായനികുതി വകുപ്പിന്റെ നിരന്തരമായ ശ്രമമാണിത്”, 2023-24 ലെ കേന്ദ്ര ബജറ്റ് ഇന്ന് പാർലമെന്റിൽ അവതരിപ്പിച്ചുകൊണ്ട് അവർ പ്രസ്താവിച്ചു.
പൊതു വരുമാന നികുതി അപേക്ഷയ്ക്ക് തുടക്കം കുറിക്കുന്നു
നികുതിദായകരുടെ സൗകര്യത്തിനും, നികുതിദായകരുടെ സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി പരാതി പരിഹാര സംവിധാനം ശക്തിപ്പെടുത്തുന്ന നൂതന പൊതു വരുമാന നികുതി അപേക്ഷ പുറത്തിറക്കുന്നതായി ധനമന്ത്രി പ്രഖ്യാപിച്ചു. നികുതി ചട്ടങ്ങൾ പാലിക്കൽ അനായാസവും സുഗമവുമാക്കാൻ ആദായനികുതി വകുപ്പിന്റെ നിരന്തര ശ്രമമുണ്ടെന്ന് അവർ പറഞ്ഞു.
” ‘നമ്മുടെ നികുതിദായകർ’ (Our tax payers) പോർട്ടലിൽ ഒരു ദിവസം പരമാവധി 72 ലക്ഷം  വരുമാന നികുതി റിട്ടേൺ ലഭിച്ചു; ഈ വർഷം 6.5 കോടിയിലധികം റിട്ടേണുകൾ സ്വീകരിച്ചു; സാമ്പത്തിക വർഷത്തിലെ ശരാശരി റിട്ടേൺസമർപ്പണ കാലയളവ് 93 ദിവസത്തിൽ നിന്ന് 13-14 ദിവസമായി കുറഞ്ഞു; കൂടാതെ 45 ശതമാനം റിട്ടേണുകളും 24 മണിക്കൂറിനുള്ളിൽ സ്വീകരിച്ചു,” അവർ പറഞ്ഞു.
സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങളും പ്രൊഫഷണലുകളും
2 കോടി രൂപ വരെ വിറ്റുവരവുള്ള സൂക്ഷ്മ സംരംഭങ്ങൾക്കും 50 ലക്ഷം രൂപ വരെ വിറ്റുവരവുള്ള ചില പ്രൊഫഷണൽ സംരംഭങ്ങൾക്കും  അനുമാന നികുതിയുടെ പ്രയോജനം ലഭിക്കുമെന്ന് ശ്രീമതി സീതാരാമൻ പറഞ്ഞു. 5 ശതമാനത്തിൽ  കവിയാത്ത പണ രസീതുള്ള നികുതിദായകരുടെ പരിധി, യഥാക്രമം 3 കോടി രൂപയായും, 75 ലക്ഷം രൂപയായും വർദ്ധിപ്പിക്കാൻ ധനമന്ത്രി നിർദ്ദേശിച്ചു. കൃത്യസമയത്ത് തുക അടവ് ലഭിക്കുന്നതിന്  സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങളെ പിന്തുണയ്‌ക്കുന്നതിനായി അവർക്കുള്ള അടവിലേക്കായി നടത്തുന്ന ചെലവുകൾക്ക് കിഴിവ് അനുവദിക്കാനും അവർ നിർദ്ദേശിച്ചു. സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് സംരംഭങ്ങൾക്ക് നൽകുന്ന പണമിടപാടുകൾ, എംഎസ്എംഇ വികസന നിയമത്തിന്റെ സെക്ഷൻ 43 ബിയുടെ പരിധിയിൽ ഉൾപ്പെടുത്താൻ അവർ നിർദ്ദേശിച്ചു.  നിഷ്‌കർഷിച്ച സമയത്തിനുള്ളിൽ പണമടയ്ക്കുകയാണെങ്കിൽ മാത്രമേ അത് നിയമ പ്രകാരം പ്രയോജന അടിസ്ഥാനത്തിൽ അനുവദിക്കൂ.
സഹകരണ മേഖല
31.3.2024 വരെ ഉൽപ്പാദന പ്രവർത്തനങ്ങൾ ആരംഭിക്കുന്ന പുതിയ സഹകരണ സംഘങ്ങൾക്ക് നിലവിലുള്ള പുതിയ ഉൽപ്പാദന കമ്പനികൾക്ക് ലഭിക്കുന്നത് പോലെ 15% കുറഞ്ഞ നികുതി നിരക്കിന്റെ ആനുകൂല്യം ലഭിക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. 2016-17 മൂല്യനിർണ്ണയ വർഷത്തിന് മുമ്പുള്ള കാലയളവിൽ കരിമ്പ് കർഷകർക്ക് നൽകിയ പണം ചെലവ് ഇനത്തിൽ ഈടാക്കാൻ പഞ്ചസാര സഹകരണ സംഘങ്ങൾക്ക് അവസരം നൽകാനും അവർ നിർദ്ദേശിച്ചു. ഇത് അവർക്ക് ഏകദേശം 10,000 കോടി രൂപയുടെ ആശ്വാസം നൽകുമെന്ന് പ്രതീക്ഷിക്കുന്നു,” അവർ പറഞ്ഞു.
പ്രാഥമിക കാർഷിക സഹകരണ സംഘങ്ങളും (പിഎസിഎസ്) പ്രാഥമിക സഹകരണ കാർഷിക ഗ്രാമവികസന ബാങ്കുകളും (പിസിആർഡിബി) പണമായി നിക്ഷേപിക്കുന്നതിനും പണമായി വായ്പ നൽകുന്നതിനും, ഓരോ അംഗത്തിനും 2 ലക്ഷം രൂപ എന്ന ഉയർന്ന പരിധി നൽകുന്നതായും ശ്രീമതി സീതാരാമൻ പ്രഖ്യാപിച്ചു. “അതുപോലെ, പണം പിൻവലിക്കുന്നതിനായി ടിഡിഎസിന് 3 കോടി രൂപയെന്ന പരമാവധി പരിധി സഹകരണ സംഘങ്ങൾക്ക് നൽകുന്നുണ്ട്,” അവർ പറഞ്ഞു. “സഹകരണത്തിലൂടെ സമൃദ്ധി” എന്ന പ്രധാനമന്ത്രിയുടെ ലക്ഷ്യവും “സഹകരണ മനോഭാവത്തെ അമൃത കാലത്തിന്റെ മനോഭാവവുമായി ബന്ധിപ്പിക്കാനുള്ള” അദ്ദേഹത്തിന്റെ ദൃഢനിശ്ചയവും സാക്ഷാത്കരിക്കാനാണ് ഈ നിർദ്ദേശങ്ങളിലൂടെ ലക്ഷ്യമിടുന്നത്.
സ്റ്റാർട്ടപ്പുകൾ
 സ്റ്റാർട്ടപ്പുകൾക്ക് ആദായ നികുതി ആനുകൂല്യങ്ങൾ സംയോജിപ്പിക്കുന്ന തീയതി 31.03.23 ൽ നിന്ന് 31.3.24 ആയി നീട്ടാൻ ധനമന്ത്രി നിർദ്ദേശിച്ചു. സ്റ്റാർട്ടപ്പുകളുടെ ഷെയർഹോൾഡിംഗ് സംയോജന പ്രക്രിയ ഏഴ് വർഷത്തിൽ നിന്ന് പത്ത് വർഷമായി മാറ്റുമ്പോൾ ഉണ്ടാകുന്ന നഷ്ടം നീട്ടിവയ്ക്കുന്നതിനായി ആനുകൂല്യം നൽകാനും അവർ നിർദ്ദേശിച്ചു. “ഒരു രാജ്യത്തിന്റെ സാമ്പത്തിക വികസനത്തിന് സംരംഭകത്വം അത്യന്താപേക്ഷിതമാണ്. സ്റ്റാർട്ടപ്പുകൾക്കായി ഞങ്ങൾ നിരവധി നടപടികൾ കൈക്കൊണ്ടിട്ടുണ്ട്, അവ ഫലം കൈവരിച്ചു”- ധനമന്ത്രി പറഞ്ഞു. ഇന്ത്യ ഇപ്പോൾ ആഗോളതലത്തിൽ സ്റ്റാർട്ടപ്പുകൾക്കുള്ള മൂന്നാമത്തെ വലിയ ആവാസവ്യവസ്ഥയാണെന്നും ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിൽ നൂതനാശയങ്ങളുടെ നിലവാരത്തിൽ ഇന്ത്യ രണ്ടാം സ്ഥാനത്താണെന്നും അവർ പറഞ്ഞു.
പരാതികൾ
കമ്മീഷണർ തലത്തിലുള്ള തീർപ്പാകാത്ത പരാതികൾ കുറയ്ക്കുന്നതിന്, ചെറിയ പരാതികൾ പരിഹരിക്കുന്നതിനായി ഏകദേശം 100 ജോയിന്റ് കമ്മീഷണർമാരെ നിയോഗിക്കാൻ ശ്രീമതി നിർമ്മലാ സീതാരാമൻ നിർദ്ദേശിച്ചു. “ഈ വർഷം ഇതിനകം ലഭിച്ച റിട്ടേണുകളുടെ സൂക്ഷ്മപരിശോധനയ്‌ക്കായുള്ള കേസുകൾ ഏറ്റെടുക്കുന്നതിലും കൂടുതൽ തിരഞ്ഞെടുപ്പുണ്ടാകും”- അവർ പറഞ്ഞു.
നികുതി ഇളവുകളുടെ മെച്ചപ്പെട്ട ലക്ഷ്യം
നികുതി ഇളവുകളും ഒഴിവാക്കലും മികച്ച രീതിയിൽ ലക്ഷ്യമിടുന്നതിനായി, സെക്ഷൻ 54, 54 എഫ് എന്നിവ പ്രകാരം വാസയോഗ്യമായ വീട്ടിലെ നിക്ഷേപത്തിൽ നിന്നുള്ള മൂലധന നേട്ടത്തിൽ നിന്നുള്ള നികുതി ഇളവ് 10 കോടി രൂപയായി കുറയ്ക്കാൻ ശ്രീമതി സീതാരാമൻ നിർദ്ദേശിച്ചു. ” വളരെ ഉയർന്ന മൂല്യമുള്ള ഇൻഷുറൻസ് പോളിസികളിൽ നിന്നുള്ള വരുമാനത്തിൽ നിന്നുള്ള ആദായ നികുതി ഇളവ് പരിമിതപ്പെടുത്തുക എന്നതാണ് ഇതേ ഉദ്ദേശ്യത്തോടെയുള്ള മറ്റൊരു നിർദ്ദേശം”, അവർ പറഞ്ഞു.
നികുതി ചട്ടങ്ങൾ പാലിക്കലും നികുതി നിർവഹണവും മെച്ചപ്പെടുത്തുക
രേഖകളും വിവരങ്ങളും ഹാജരാക്കുന്നതിനായി ട്രാൻസ്ഫർ പ്രൈസിംഗ് ഓഫീസർ നൽകേണ്ട ഏറ്റവും കുറഞ്ഞ സമയം 30 ദിവസത്തിൽ നിന്ന് 10 ദിവസമായി കുറയ്ക്കാൻ ധനമന്ത്രി നിർദ്ദേശിച്ചു. ബിനാമി ആക്ട് പ്രകാരമുള്ള അഡ്ജുഡിക്കേറ്റിംഗ് അതോറിറ്റിയുടെ ഉത്തരവിനെതിരെ പരാതി സമർപ്പിക്കുന്നതിനുള്ള സമയപരിധി, ഇനിഷ്യേറ്റിംഗ് ഓഫീസർ അല്ലെങ്കിൽ പരാതിക്കാരന്  ഉത്തരവ് ലഭിച്ച തീയതി മുതൽ 45 ദിവസത്തിനുള്ളിൽ എന്നാക്കി ഭേദഗതി ചെയ്യാനും അവർ നിർദ്ദേശിച്ചു. “പ്രവാസികളുടെ കാര്യത്തിൽ അപ്പീൽ ഫയൽ ചെയ്യുന്നതിനുള്ള അധികാരപരിധി നിർണ്ണയിക്കാൻ അനുവദിക്കുന്നതിനായി ‘ഹൈക്കോടതി’ എന്നതിന്റെ നിർവചനം പരിഷ്കരിക്കാനും നിർദ്ദേശിക്കുന്നു,” അവർ പറഞ്ഞു.
യുക്തിസഹമാക്കൽ
നികുതി ഘടന യുക്തിസഹമാക്കുന്നതിനും ലളിതവൽക്കരണത്തിനുമായി  നിരവധി നിർദേശങ്ങൾ ധനമന്ത്രി പ്രഖ്യാപിച്ചു.
പാർപ്പിടം, നഗരങ്ങൾ, പട്ടണങ്ങൾ, ഗ്രാമങ്ങൾ എന്നിവയുടെ വികസനം, അല്ലെങ്കിൽ നിയന്ത്രണം, വികസനം തുടങ്ങിയ ആവശ്യങ്ങൾക്കായി കേന്ദ്രത്തിന്റെയോ സംസ്ഥാനത്തിന്റെയോ ചട്ടങ്ങൾ രൂപീകരിച്ച അധികാരികൾ, ബോർഡുകൾ, കമ്മീഷനുകൾ എന്നിവയുടെ വരുമാനം  ആദായ നികുതിയിൽ നിന്ന് ഒഴിവാക്കണമെന്ന് അവർ പറഞ്ഞു.
ഈ ദിശയിൽ കേന്ദ്രമന്ത്രി നിർദ്ദേശിച്ച മറ്റ് പ്രധാന നടപടികൾ ഇവയായിരുന്നു: ടിഡിഎസിനുള്ള ഏറ്റവും കുറഞ്ഞ പരിധിയായ 10,000/- നീക്കം ചെയ്യുകയും ഓൺലൈൻ ഗെയിമിംഗുമായി ബന്ധപ്പെട്ട നികുതിപിരിവ്  വ്യക്തമാക്കുകയും ചെയ്യുക; സ്വർണം ഡിജിറ്റൽ സ്വർണ്ണ രസീതാക്കി മാറ്റുന്നതും തിരിച്ചും മൂലധന നേട്ടമായി കണക്കാക്കുന്നില്ല; പാൻ ഇതര കേസുകളിൽ തൊഴിലാളികൾക്കുള്ള പ്രോവിഡന്റ് ഫണ്ട്  പിൻവലിക്കലിന്റെ നികുതി, വിധേയമായ പരിധിയിൽ ടിഡിഎസ് നിരക്ക് 30% ൽ നിന്ന് 20% ആയി കുറയ്ക്കുക; ഓഹരി ബന്ധിത കടപ്പത്രത്തിൽ  നിന്നുള്ള വരുമാനത്തിന്മേലുള്ള നികുതി ചുമത്തുക.
മറ്റുള്ളവ
ധനകാര്യ ബില്ലിലെ മറ്റ് പ്രധാന നിർദ്ദേശങ്ങളും ശ്രീമതി സീതാരാമൻ പ്രഖ്യാപിച്ചു:ഐ എഫ് എസ് സിയിലേക്കും  ഗിഫ്റ്റ് സിറ്റിയിലേക്കും  മാറുന്ന ഫണ്ടുകളിന്മേലുള്ള നികുതി ആനുകൂല്യങ്ങളുടെ കാലാവധി നീട്ടൽ  31.03.2025 വരെ ; ആദായനികുതി നിയമത്തിലെ സെക്ഷൻ 276 എ പ്രകാരം കുറ്റവിമുക്തമാക്കൽ; ഐഡിബിഐ ബാങ്കിന്റേതുൾപ്പെടെയുള്ള തന്ത്രപരമായ ഓഹരി വിറ്റഴിക്കലിന്റെ നഷ്ടം തുടർന്ന് കൊണ്ട് പോകാൻ അനുവദിക്കൽ; അഗ്നിവീർ ഫണ്ടിന് ഇഇഇ പദവി നൽകൽ. 2022 ലെ അഗ്നിപഥ് പദ്ധതിയിൽ ചേർന്ന അഗ്നിവീരർക്ക് അഗ്നിവീർ കോർപ്പസ് ഫണ്ടിൽ നിന്ന് ലഭിച്ച തുക നികുതിയിൽ നിന്ന് ഒഴിവാക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്.”- അവർ പറഞ്ഞു.

****

2023-24 സാമ്പത്തിക വർഷത്തിൽ ധനക്കമ്മി 5.9 ശതമാനമാകും
2023-24 സാമ്പത്തിക വർഷത്തിൽ റവന്യൂ കമ്മി 2.9 ശതമാനമാകും
2025-26 സാമ്പത്തിക വർഷത്തോടെ ധനക്കമ്മി 4.5 ശതമാനത്തിൽ താഴെയാകും
2021-22നെ അപേക്ഷിച്ച് 2022-23ൽ മൊത്ത നികുതി വരുമാനത്തിൽ 15.5% പ്രതിവർഷ വളർച്ച
2022-23 സാമ്പത്തിക വർഷത്തിലെ ആദ്യ 8 മാസങ്ങളിൽ പ്രത്യക്ഷനികുതി 23.5% വർദ്ധിച്ചു
പരോക്ഷ നികുതി അതേ കാലയളവിൽ 8.6% വർദ്ധിച്ചു
സംസ്ഥാനങ്ങൾക്ക് ജിഎസ്ഡിപിയുടെ 3.5 ശതമാനം ധനക്കമ്മി അനുവദിക്കും
സംസ്ഥാനങ്ങൾക്ക് അമ്പത് വർഷത്തെ പലിശരഹിത വായ്പ നൽകും
ധനപരമായ ഏകീകരണത്തിന്റെ പാത തുടരുന്നതിലൂടെ, 2025-26 ഓടെ ധനക്കമ്മി ജിഡിപിയുടെ 4.5 ശതമാനത്തിൽ താഴെയെത്തിക്കാനാണ് ഗവണ്മെന്റ്  ലക്ഷ്യമി‌ടുന്നത്. കേന്ദ്ര ധനകാര്യ കോർപ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി നിർമല സീതാരാമനാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2023-24 ലെ കേന്ദ്ര ബജറ്റ് ഇന്ന് പാർലമെന്റിൽ അവതരിപ്പിക്കുകയായിരുന്നു ധനമന്ത്രി.
2023-24 ബിഇയിൽ ധനക്കമ്മി ജിഡിപിയുടെ 5.9 ശതമാനമായിരിക്കുമെന്നും ധനമന്ത്രി പറഞ്ഞു. 2023-24 ലെ ധനക്കമ്മി നികത്താൻ, തീയതി രേഖപ്പെടുത്തിയ സെക്യൂരിറ്റികളിൽ നിന്നുള്ള അറ്റ വിപണി വായ്പ 11.8 ലക്ഷം കോടി രൂപയായി കണക്കാക്കുന്നു. ബാക്കി ധനസഹായം ചെറുകിട സമ്പാദ്യങ്ങളിൽ നിന്നും മറ്റ് സ്രോതസ്സുകളിൽ നിന്നും വരുമെന്ന് പ്രതീക്ഷിക്കുന്നു. മൊത്തം വിപണി വായ്പ 15.4 ലക്ഷം കോടി രൂപയാണ്.
2023-24 ലെ ബജറ്റ് എസ്റ്റിമേറ്റിൽ, കടമെടുപ്പ് ഒഴികെയുള്ള ആകെ വരവുകളും മൊത്തം ചെലവുകളും യഥാക്രമം 27.2 ലക്ഷം കോടി രൂപയും 45 ലക്ഷം കോടി രൂപയുമാണ് കണക്കാക്കിയിരിക്കുന്നതെന്ന് ധനമന്ത്രി പ്രസ്താവിച്ചു. മാത്രമല്ല, അറ്റ നികുതി വരുമാനം 23.3 ലക്ഷം കോടി രൂപയാണെന്നും കണക്കാക്കുന്നു.
2023-24 ലെ പുതുക്കിയ എസ്റ്റിമേറ്റിൽ, കടമെടുപ്പ് ഒഴികെയുള്ള മൊത്തം വരുമാനം 24.3 ലക്ഷം കോടി രൂപയാണെന്നും അതിൽ അറ്റ നികുതി വരുമാനം 20.9 ലക്ഷം കോടി രൂപയാണെന്നും ധനമന്ത്രി പ്രസ്താവിച്ചു. മൊത്തം ചെലവിന്റെ പുതുക്കിയ എസ്റ്റിമേറ്റ് 41.9 ലക്ഷം കോടി രൂപയാണ്, ഇതിൽ മൂലധന ചെലവ് ഏകദേശം 7.3 ലക്ഷം കോടി രൂപയാണ്. ബജറ്റ് എസ്റ്റിമേറ്റ് അനുസരിച്ച്, ധനക്കമ്മിയുടെ പുതുക്കിയ എസ്റ്റിമേറ്റ്, ആർഇ 2022-23ൽ ജിഡിപിയുടെ 6.4 ശതമാനമാണ്.
റവന്യൂ കമ്മി
റവന്യൂ കമ്മി 2022-23ലെ 4.1 ശതമാനത്തിൽ നിന്ന് 2023-24 സാമ്പത്തിക വർഷത്തിൽ 2.9 ശതമാനമാകുമെന്ന് ധനമന്ത്രി പറഞ്ഞു. തുടർച്ചയായ ആഗോള പ്രതിസന്ധികളും ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങളും പലപ്പോഴും ആഭ്യന്തര സാമ്പത്തിക നയങ്ങളുടെ നേരിട്ടുള്ള നിയന്ത്രണത്തിന് അതീതമായ നിയന്ത്രണങ്ങൾ സൃഷ്ടിക്കുന്നു. എന്നിരുന്നാലും, പുതിയ വികസനവും ക്ഷേമവുമായി ബന്ധപ്പെട്ട ചെലവ് പ്രതിബദ്ധതകളും, നികുതി വരുമാനത്തിലെ ഉയർച്ചയും വർഷത്തിൽ ലക്ഷ്യമിട്ട ചെലവ് യുക്തിസഹമാക്കലും, ദ്രുതഗതിയിലുള്ള സമഗ്ര വികസനത്തിന് ഊന്നൽ നൽകുന്നതു തുടരാൻ സഹായിച്ചു.
2022-23 സാമ്പത്തിക വർഷത്തിൽ, ഭക്ഷ്യ-ഊർജ സുരക്ഷയെ അപകടത്തിലാക്കുന്ന ഭൗമരാഷ്ട്രീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിനാൽ, ദുർബലരെ പിന്തുണയ്ക്കുന്നതിനും മാക്രോ ഇക്കണോമിക് സ്ഥിരത ഉറപ്പാക്കുന്നതിനും ഉയർന്ന ഭക്ഷ്യ-രാസവള സബ്‌സിഡിയുടെ ആവശ്യകത ഉണ്ടെന്ന് ധനനയ പ്രസ്താവന ചൂണ്ടിക്കാട്ടി.
2025-26 സാമ്പത്തിക വർഷത്തോടെ ജിഡിപിയുടെ 4.5 ശതമാനത്തിൽ താഴെയുള്ള ധനക്കമ്മി കൈവരിക്കാൻ ധനക്കമ്മി ഏകീകരണത്തിന്റെ വിശാലമായ പാത പിന്തുടരാനുള്ള സർക്കാരിന്റെ പ്രതിബദ്ധത ശ്രീമതി സീതാരാമൻ ആവർത്തിച്ചു. സുസ്ഥിരവും വിശാലാധിഷ്‌ഠിതവുമായ സാമ്പത്തിക വളർച്ച കൈവരിക്കുന്നതിനുള്ള ശ്രമങ്ങൾ സർക്കാർ തുടരും. സാമ്പത്തിക കൃത്യനിഷ്ഠയുടെ പാതയിൽ ഉറച്ചുനിൽക്കുമ്പോഴും ജനങ്ങളുടെ ജീവനും ഉപജീവനവും സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടികൾ കൈക്കൊള്ളുകയും ചെയ്യും.
പുതുക്കിയ എസ്റ്റിമേറ്റ് (2022-23)
ബജറ്റ് എസ്റ്റിമേറ്റ് (2023-24)
ധനക്കമ്മി
6.4%
5.9%
റവന്യൂ കമ്മി
4.1%
2.9%
നികുതി വരുമാനം
മൊത്ത നികുതി വരുമാനം (ജിടിആർ) 2022-23 സാമ്പത്തിക വർഷത്തേക്കാൾ 2023-24 സാമ്പത്തിക വർഷത്തിൽ 10.4 ശതമാനം വളരുമെന്ന് പ്രതീക്ഷിക്കുന്നു. പ്രത്യക്ഷ, പരോക്ഷ നികുതി വരുമാനം യഥാക്രമം 10.5 ശതമാനവും 10.4 ശതമാനവും വളരുമെന്ന് കണക്കാക്കുന്നു.  പ്രത്യക്ഷ, പരോക്ഷ നികുതികൾ യഥാക്രമം 54.4 ശതമാനവും 45.6 ശതമാനവും ജിടിആറിന് സംഭാവന ചെയ്യുമെന്ന് ധനനയ പ്രസ്താവനയിൽ പറയുന്നു. നികുതിയും ജിഡിപിയും തമ്മിലുള്ള അനുപാതം 11.1 ശതമാനമാണ്.
നികുതി നയത്തിന്റെ മൊത്തത്തിലുള്ള ഇടത്തരം ഊന്നൽ താരിഫ് ഘടന യുക്തിസഹമാക്കുന്നതിനും നികുതി അടിത്തറ വിശാലമാക്കുന്നതിനുമാണ്. നികുതി ഘടനയിൽ കടന്നുകൂടിയ നികുതി പ്രതിബന്ധങ്ങൾ നീക്കം ചെയ്യുകയും ഇളവുകൾ വെട്ടിക്കുറക്കുകയും ചെയ്താണ് ഇത് കൈവരിക്കുന്നത്. കൂടാതെ, നികുതി അടിത്തറ വിപുലപ്പെടുത്തുന്നതിനും നികുതിദായകർക്ക് ചട്ടങ്ങൾ പാലിക്കൽ ലഘൂകരിക്കുന്നതിനും വിതരണ ശൃംഖലയുടെ ഔപചാരികവൽക്കരണത്തിനും വ്യവസായ നടത്ത‌ിപ്പ് സുഗമമാക്കുന്നതിനും നടപടികൾ സ്വീകരിച്ചുവരുന്നു.
റവന്യൂ വരവുകളും റവന്യൂ ചെലവുകളും തമ്മിലുള്ള സന്തുലനം
2023-24ൽ കേന്ദ്രത്തിന്റെ മൊത്തം റവന്യൂ വരവുകളും റവന്യൂ ചെലവുകളും യഥാക്രമം 26.32 ലക്ഷം കോടി രൂപയും 35.02 ലക്ഷം കോടി രൂപയുമാണ്. ഇതിന്റെ അടിസ്ഥാനത്തിൽ, റവന്യൂ വരുമാനവും റവന്യൂ ചെലവും തമ്മിലുള്ള അനുപാതം ബിഇ 2023-24 ൽ 75.2 ശതമാനമാകുമെന്ന് കണക്കാക്കപ്പെടുന്നു. ഇത് യഥാക്രമം 2022-23 സാമ്പത്തിക വർഷത്തിലെ 67.9 ശതമാനത്തിൽ നിന്നും 2021-22 സാമ്പത്തിക വർഷത്തിലെ 67.8 ശതമാനത്തിൽ നിന്നും മെച്ചപ്പെട്ടു. നികുതി-ജിഡിപി അനുപാതം ബിഇ 2022-23 ലെ 10.7 ശതമാനത്തിൽ നിന്ന് ആർഇ 2022-23 ലും ബിഇ 2023-24 ലും 11.1 ശതമാനമായി മെച്ചപ്പെട്ടു.
നികുതിയേതര വരുമാനം
നികുതിയേതര വരുമാനം റവന്യൂ വരുമാനത്തിന്റെ 11.5 ശതമാനം സംഭാവന ചെയ്യുമെന്ന് കണക്കാക്കപ്പെടുന്നു. ഇത് 3.02 ലക്ഷം കോടി രൂപയായി കണക്കാക്കപ്പെടുന്നു. ഇത് 2022-23 ലെ 2.62 ലക്ഷം കോടി രൂപയേക്കാൾ 15.2 ശതമാനം കൂടുതലാണ്.
വായ്പേതര മൂലധന വരുമാനം
ബിഇ 2023-24ലെ വായ്പേതര മൂലധന വരുമാനം (എൻഡിസിആർ) 84,000 കോടിയായി കണക്കാക്കപ്പെടുന്നു. അതിൽ വായ്പകളുടെയും അഡ്വാൻസുകളുടെയും വീണ്ടെടുക്കലിന് കീഴിലുള്ള വരുമാനം (23,000 കോടി രൂപ), റോഡുകളുടെ ധനസമ്പാദനത്തിൽ നിന്നുള്ള വരുമാനം (10,000 കോടി രൂപ) മുതലായവ ഉൾപ്പെടുന്നു. വായ്പേതര മൂലധന വരുമാനത്തിന്റെ യഥാർഥ ഈടാക്കൽ നിലവിലുള്ള വിപണി സാഹചര്യങ്ങൾ, ഗവൺമെന്റ് ഓഹരികൾക്കായി നിശ്ചയിച്ചിട്ടുള്ള പ്രതീക്ഷിത മൂല്യനിർണ്ണയം മുതലായവയെ ആശ്രയിച്ചിരിക്കുന്നു.
മൂലധന ചെലവ് – ധനക്കമ്മി അനുപാതം
2022-23 സാമ്പത്തിക വർഷത്തിലെ 41.5 ശതമാനവും 2021-22 സാമ്പത്തിക വർഷത്തിലെ 37.4 ശതമാനവും അപേക്ഷിച്ച് 2023-24 ബിഇയിൽ മൂലധനച്ചെലവിന്റെ അനുപാതം (കാപെക്സ്-എഫ്ഡി) 56.0 ശതമാനമായി കണക്കാക്കുന്നു.
സംസ്ഥാനങ്ങളുടെ ധനക്കമ്മി
സംസ്ഥാനങ്ങൾക്ക് ജിഎസ്ഡിപിയുടെ 3.5 ശതമാനം ധനക്കമ്മി അനുവദിക്കുമെന്നും അതിൽ 0.5 ശതമാനം വൈദ്യുതി മേഖലയിലെ പരിഷ്‌കാരങ്ങളുമായി ബന്ധിപ്പ‌ിക്കുമെന്നും ധനമന്ത്രി പറഞ്ഞു. സംസ്ഥാനങ്ങൾക്ക് അമ്പത് വർഷത്തെ പലിശരഹിത വായ്പയും നൽകും. 2023-24നുള്ളിൽ സംസ്ഥാനങ്ങൾക്കുള്ള അമ്പത് വർഷത്തെ വായ്പ മുഴുവനും മൂലധനച്ചെലവിനായി ചെലവഴിക്കണം. ഇതിൽ ഭൂരിഭാഗവും സംസ്ഥാനങ്ങളുടെ വിവേചനാധികാരത്തിലായിരിക്കും. എന്നാൽ ഒരു ഭാഗം സംസ്ഥാനങ്ങളുടെ യഥാർത്ഥ മൂലധനച്ചെലവ് വർദ്ധിപ്പിക്കുന്നതിന് വ്യവസ്ഥ ചെയ്യും. വിഹിതത്തിന്റെ ഭാഗങ്ങൾ ഇനിപ്പറയുന്ന ആവശ്യങ്ങൾക്കായി ബന്ധിപ്പിക്കുകയോ അല്ലെങ്കിൽ അനുവദിക്കുകയോ ചെയ്യും:
·      പഴയ സർക്കാർ വാഹനങ്ങൾ പൊളിക്കൽ
·      നഗര ആസൂത്രണ പരിഷ്കാരങ്ങളും പ്രവർത്തനങ്ങളും
·      മുനിസിപ്പൽ ബോണ്ടുകൾക്ക് വായ്പായോഗ്യമാക്കുന്നതിന് നഗര തദ്ദേശ സ്ഥാപനങ്ങളിൽ ധനസഹായ പരിഷ്കരണങ്ങൾ
·      പൊലീസ് സ്റ്റേഷനുകൾക്ക് മുകളിലോ അതിന്റെ ഭാഗമായോ പൊലീസ് ഉദ്യോഗസ്ഥർക്കു പാർപ്പിടം
·      ഏകതാ മാളുകളുടെ നിർമ്മാണം
·      കുട്ടികളുടെയും കൗമാരക്കാരുടെയും ലൈബ്രറികളും ഡിജിറ്റൽ അടിസ്ഥാനസൗകാര്യവും
·      കേന്ദ്രപദ്ധതികളുടെ മൂലധനച്ചെലവിന്റെ സംസ്ഥാന വിഹിതം

****

നിർദിഷ്ട സിഗരറ്റുകളുടെ ദേശീയ ദുരന്തതീരുവയിൽ ഏകദേശം 16% വർധന നിർദേശിച്ച് ബജറ്റ് 2023-24
ഇന്ന് പാർലമെന്റിൽ 2023-24 ലെ കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നതിനിടെ, നിർദിഷ്ട സിഗരറ്റുകളുടെ ദേശീയ ദുരന്തതീരുവ (എൻസിഡിസി) 16 ശതമാനം വരെ പരിഷ്കരിക്കാൻ കേന്ദ്ര ധനകാര്യ മന്ത്രി ശ്രീമതി നിർമ്മല സീതാരാമൻ നിർദേശിച്ചു.
മൂന്ന് വർഷം മുമ്പാണ് നിർദിഷ്ട സിഗരറ്റുകളിലെ എൻസിസിഡി അവസാനമായി പരിഷ്കരിച്ചത്.
സിഗരറ്റിന്റെ എൻസിസിഡി നികുതി നിരക്ക് | (02.02.2023 മുതൽ പ്രാബല്യത്തിൽ):
ചരക്കുകളുടെ വിവരണം
എക്സൈസ് തീരുവ നിരക്ക്
നിലവിൽ (രൂപ/ 1000 സ്റ്റിക്ക്)
പുത‌ിയ നിരക്ക് (രൂപ/ 1000 സ്റ്റിക്ക്)
65 മില്ലിമീറ്റർ നീളംവരെയുള്ള ഫിൽട്ടർ സിഗരറ്റുകൾ ഒഴികെയുള്ളവ
200
230
65 മില്ലീമീറ്ററിൽ കൂടുതൽ നീളവും 70 മില്ലീമീറ്ററിൽ കവിയാത്തതുമായ ഫിൽട്ടർ സിഗരറ്റുകൾ ഒഴികെയുള്ളവ
250
290
65 മില്ലീമീറ്ററിൽ കവിയാത്ത നീളമുള്ള ഫിൽട്ടർ സിഗരറ്റുകൾ
440
510
65 മില്ലീമീറ്ററിൽ കൂടുതൽ നീളമുള്ളതും 70 മില്ലീമീറ്ററിൽ കവിയാത്തതുമായ ഫിൽട്ടർ സിഗരറ്റുകൾ
440
510
70 മില്ലീമീറ്ററിൽ കൂടുതൽ നീളവും 75 മില്ലീമീറ്ററിൽ കവിയാത്തതുമായ ഫിൽട്ടർ സിഗരറ്റുകൾ
545
630
മറ്റ് സിഗരറ്റുകൾ
735
850
പുകയില അടങ്ങിയ സിഗരറ്റുകൾ
600
2023-24ല്‍ മൂലധനച്ചെലവ് 7.4% വര്‍ദ്ധിച്ച് 10 ലക്ഷം കോടിയായി
റവന്യൂ ചെലവ് 1.2 % വര്‍ദ്ധിച്ച് 35.02 ലക്ഷം കോടി രൂപയാകും
2023-24 ലെ മൊത്തം ചെലവ് 45.03 ലക്ഷം കോടി; 7.5% വര്‍ദ്ധന
സംസ്ഥാനങ്ങള്‍ക്കുള്ള സാമ്പത്തിക സഹായത്തില്‍ 30% വര്‍ദ്ധന. മൂലധനച്ചെലവിന്  1.30 ലക്ഷം കോടി രൂപ
ന്യൂഡല്‍ഹി, 01 ഫെബ്രുവരി 2023
അടിസ്ഥാന സൗകര്യങ്ങളിലും ഉല്‍പാദന ശേഷിയിലും ഉള്ള നിക്ഷേപങ്ങള്‍ വളര്‍ച്ചയിലും തൊഴിലവസരത്തിലും വലിയ തോതിലുള്ള സ്വാധീനം ചെലുത്തുന്നുതായി 2023-24 ലെ കേന്ദ്ര ബജറ്റ് ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിച്ച് കേന്ദ്ര ധന കോര്‍പ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.
വളര്‍ച്ചയുടെയും തൊഴിലിന്റെയും  ചാലകമായി മൂലധന നിക്ഷേപം
നിക്ഷേപവും  തൊഴിലവസരവും  വര്‍ദ്ധിപ്പിക്കുന്നതിന്, 2023-24 സാമ്പത്തിക വര്‍ഷത്തില്‍ മൂലധനച്ചെലവ് ചെലവ് 37.4% കുത്തനെ വര്‍ധിപ്പിച്ച് 10 ലക്ഷം കോടി രൂപയിലേക്ക് ഉയര്‍ത്തി. റവന്യൂ ചെലവ് 2022-23 ല്‍ 7.28 ലക്ഷം കോടിയാണ്.
2019-20 സാമ്പത്തിക വര്‍ഷവുമായി താരതമ്യപ്പെടുത്തുമ്പോൾ   മൂലധനച്ചെലവ് ഏകദേശം 3 മടങ്ങ് ആണെന്ന് ധനനയത്തിന്റെ പ്രസ്താവനകള്‍ എടുത്തുകാണിക്കുന്നു. റോഡ് ഗതാഗതം,ദേശീയപാതകള്‍, റെയില്‍വേ, പ്രതിരോധം തുടങ്ങിയ പ്രധാന അടിസ്ഥാന സൗകര്യങ്ങളും തന്ത്രപ്രധാന മന്ത്രാലയങ്ങളും 2023-24 സാമ്പത്തിക വര്‍ഷത്തില്‍ മൂലധനച്ചെലവ് വര്‍ദ്ധിപ്പിക്കുന്നതിന് നേതൃത്വം നല്‍കും. രാജ്യത്തുടനീളമുള്ള അത്തരം നിക്ഷേപങ്ങളുടെ  തുല്യത ഉറപ്പാക്കാൻ  ഇത് ശ്രമിക്കുന്നു. അടുത്ത 25 വര്‍ഷത്തിനുള്ളില്‍ അടിസ്ഥാനസൗകര്യം, നിക്ഷേപം, നവീനാശയം, ഉള്‍പ്പെടുത്തല്‍ എന്നീ നാല് മേഖലകളിലെ ഗവണ്‍മെന്റിന്റെ ശ്രദ്ധയ്ക്കും പ്രതിബദ്ധതയ്ക്കും അനുസൃതമാണിത്.
സഹകരണ സാമ്പത്തിക ഫെഡറലിസത്തിന്റെ കരുത്തില്‍ സംസ്ഥാനങ്ങളുടെ കരങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് മൂലധന ചെലവുകള്‍ക്കായി സംസ്ഥാനങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതിനുള്ള പദ്ധതി 2023-24 സാമ്പത്തിക വര്‍ഷത്തില്‍ 1.30 ലക്ഷം കോടി രൂപ വര്‍ധിപ്പിച്ച് വിപുലീകരിച്ചു. ഇത് മുന്‍വര്‍ഷത്തേക്കാള്‍ 30 ശതമാനം വര്‍ദ്ധനവാണ്. കൂടാതെ 2023-24 സാമ്പത്തിക വര്‍ഷത്തിലെ ജിഡിപിയുടെ ഏകദേശം 0.4 ശതമാനമായി ഇത് കണക്കാക്കുന്നു.
റവന്യൂ ചെലവ്
റവന്യൂ ചെലവ് 1.2 ശതമാനം വര്‍ധിച്ച് 200 കോടി രൂപയില്‍ എത്തുമെന്ന് ബജറ്റ് ചൂണ്ടിക്കാട്ടുന്നു. റവന്യൂ ചെലവിന്റെ പ്രധാന ഘടകങ്ങള്‍ പലിശ അടവ്, പ്രധാന സബ്സിഡികള്‍, സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും ആനുകൂല്യങ്ങളും, പെന്‍ഷനുകള്‍, പ്രതിരോധ റവന്യൂ ചെലവുകള്‍, ധനകാര്യ കമ്മീഷന്‍ ഗ്രാന്റുകള്‍, കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ മുതലായവയുടെ രൂപത്തില്‍ സംസ്ഥാനങ്ങള്‍ക്ക് കൈമാറുന്നു. കേന്ദ്ര സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള ഗ്രാന്റുകളാണ് കേന്ദ്ര മേഖലയിലെ പദ്ധതികളുടെ ഗണ്യമായ ഭാഗം.
പലിശ അടവുകള്‍
പലിശ അടവ് ഏകദേശം 10.80 ലക്ഷം കോടി രൂപയാണ്; അതായത് മൊത്തം റവന്യൂ ചെലവിന്റെ 30.8%.
സബ്‌സിഡികള്‍
ധനകാര്യ പ്രസ്താവന പ്രകാരം റവന്യൂ ചെലവുകളുടെ ഗണ്യമായ ഭാഗം സബ്സിഡിയാണ്, അതില്‍ ഭക്ഷ്യ, വളം, പെട്രോളിയം സബ്സിഡികള്‍ എന്നിവ ഉള്‍പ്പെടുന്നു. 3.75 ലക്ഷം കോടി രൂപയുടെ (ജിഡിപിയുടെ 1.2 ശതമാനം) പ്രധാന സബ്സിഡികള്‍ 2023-24 സാമ്പത്തിക വര്‍ഷത്തിലെ റവന്യൂ ചെലവിന്റെ 10.7 % ആണ്.
ധനകാര്യ കമ്മീഷന്‍ ഗ്രാന്റുകള്‍
ബജറ്റ് അനുസരിച്ച്, സംസ്ഥാനങ്ങള്‍ക്കുള്ള റവന്യൂ കമ്മി ഗ്രാന്റുകള്‍, നഗര, ഗ്രാമ തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള ഗ്രാന്റ് തുടങ്ങി വിവിധ വിഭാഗങ്ങള്‍ക്ക് കീഴിലുള്ള മൊത്തം ഗ്രാന്റുകള്‍  2023-24 സാമ്പത്തിക വര്‍ഷത്തില്‍ ഏകദേശം 1.65 ലക്ഷം കോടിയായി കണക്കാക്കുന്നു.
പെന്‍ഷനുകള്‍
 2022-23 ലെ 2.07 ലക്ഷം കോടി രൂപയില്‍ നിന്ന് 2022-23 ല്‍ സാക്ഷ്യപ്പെടുത്താനുള്ള ചെലവ് ഏകദേശം 2.45 ലക്ഷം കോടി രൂപയായി ഉയര്‍ന്നു. 2022-23 ലെ ഈ റവന്യൂ ചെലവു വര്‍ദ്ധനവിന് പിന്നിലെ പ്രധാന കാരണം പ്രതിരോധ സേനയുമായി  ബന്ധപ്പെട്ട ഒരു റാങ്ക് ഒരു പെൻഷൻ പദ്ധതിയുടെ  കുടിശ്ശിക തീര്‍ക്കുക എന്നതാണ്. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ പെന്‍ഷന്‍ നല്‍കല്‍ 2.34 ലക്ഷം കോടി രൂപയായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു; ഇത് ലക്ഷ്യമിട്ട ജിഡിപിയുടെ 0.8 ശതമാനമാണ്. പ്രതിരോധ പെന്‍ഷനുകള്‍ക്കായുള്ള ഏകദേശം 1.38 ലക്ഷം കോടി രൂപയും ഇതില്‍ ഉള്‍പ്പെടുന്നു.
ആകെ ചെലവ്
മൊത്തം ചെലവ് 100 കോടി രൂപയായിരിക്കുമെന്ന് ധനനയ പ്രസ്താവനയില്‍ മന്ത്രി ശ്രീമതി നിര്‍മല സീതാരാമന്‍ എടുത്തുകാട്ടി. 2023-24ല്‍ 45.03 ലക്ഷം കോടി രൂപയായിരിക്കും; 2022-23 നെ അപേക്ഷിച്ച് 7.5% വര്‍ദ്ധനവ്.
സംസ്ഥാനങ്ങളിലേക്കുള്ള വികേന്ദ്രീകരണം
15-ാം ധനകാര്യ കമ്മീഷനു കീഴില്‍ സംസ്ഥാനങ്ങള്‍ക്കുള്ള വിഭജനം ഏകദേശം 32,600 കോടി രൂപയായിരിക്കും. 9.48 ലക്ഷം കോടി രൂപ ഈ വര്‍ഷം വര്‍ധിച്ച നികുതി രസീതുകളുടെയും തുക ക്രമീകരിച്ചതിന്റെയും ഫലമായുള്ളതാണ്.  ധനകാര്യ കമ്മീഷന്‍ ശുപാര്‍ശകള്‍ അനുസരിച്ച്, സംസ്ഥാനങ്ങള്‍ക്കുള്ള നികുതി വിഭജനം 2023-24 ല്‍ 10.21 ലക്ഷം കോടി രൂപയായിരിക്കും.
NS/ND
****
2022-23 സാമ്പത്തിക വർഷത്തിൽ നാമമാത്ര ജിഡിപി 15.4 ശതമാനമായി വളരും
2022-23 സാമ്പത്തിക വർഷത്തിൽ യഥാർത്ഥ ജിഡിപി 7% വളർച്ച കൈവരിക്കും
2022-23 സാമ്പത്തിക വർഷത്തിൽ കാർഷിക മേഖല 3.5% വളർച്ച കൈവരിക്കും
വ്യവസായമേഖല  മിതമായ നിലയിൽ 4.1% വളർച്ച കൈവരിക്കും
സേവന മേഖല 2022-23 സാമ്പത്തിക വർഷത്തിൽ 9.1% വളർച്ചയോടെ 2021-22ലെ 8.4 ശതമാനത്തിൽ നിന്നു കരകയറും
2023 സാമ്പത്തിക വർഷത്തിൽ കയറ്റുമതി 12.5% വളർച്ച കൈവരിക്കും
“ബാഹ്യമായ ആഘാതങ്ങൾക്കിടയിലും, മറ്റ് ഉയർന്നുവരുന്ന സമ്പദ്ഘടനകളെ  അപേക്ഷിച്ച് ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ആഗോള പ്രത്യാഘാതങ്ങളിൽ നിന്ന്  താരതമ്യേന ഭാഗികമായി അകന്നുനിൽക്കുന്നു. അതിന്റെ വലിയ ആഭ്യന്തര വിപണിയും ആഗോള മൂല്യ ശൃംഖലകളിലും വ്യാപാര പ്രവാഹത്തിലുമുള്ള താരതമ്യേന അയഞ്ഞ സംയോജനവും കാരണമാണിത്”- കേന്ദ്ര ധനകാര്യ, കോർപ്പറേറ്റ് കാര്യമന്ത്രി  ശ്രീമതി  നിർമ്മല സീതാരാമൻ ഇന്ന് 2023-24 ലെ കേന്ദ്ര ബജറ്റിനൊപ്പം പാർലമെന്റിൽ അവതരിപ്പിച്ച ‘ധനനയ പ്രസ്താവനകളിൽ’ പറയുന്നു.
ധനനയ പ്രസ്താവനകൾ അനുസരിച്ച്, നാമമാത്ര ജിഡിപി 2021-22 ലെ 19.5 ശതമാനത്തിൽ നിന്ന് 2022-23 സാമ്പത്തിക വർഷത്തിൽ 15.4 % (വൈ-ഒ-വൈ) ആയി വളരുമെന്ന് പ്രതീക്ഷിക്കുന്നു. യഥാർത്ഥ ജിഡിപി 2021-22ലെ 8.7% ആയി താരതമ്യപ്പെടുത്തുമ്പോൾ 7% (വൈ-ഒ-വൈ) വളർച്ച പ്രതീക്ഷിക്കുന്നു.
കാർഷിക മേഖലയിലെ ശക്തമായ വളർച്ച
2022-23 സാമ്പത്തിക വർഷത്തിൽ ഇന്ത്യൻ കാർഷിക മേഖല 3.5 ശതമാനം വളർച്ച കൈവരിക്കുമെന്ന് ധനനയ പ്രസ്താവനകൾ എടുത്തുകാട്ടി. ആഭ്യന്തര ആവശ്യങ്ങൾ നിറവേറ്റുന്നതിനു പുറമേ, സമീപ വർഷങ്ങളിൽ കാർഷിക ഉൽപന്നങ്ങളുടെ അറ്റ കയറ്റുമതിക്കാരായും ഇന്ത്യ അതിവേഗം ഉയർന്നുവന്നിട്ടുണ്ട്. 2022-23 സാമ്പത്തിക വർഷത്തിൽ കാർഷിക കയറ്റുമതി 50.2 ബില്യൺ ഡോളറിലെത്തി. രാജ്യത്തെ മൊത്തം ഖാരിഫ് ഭക്ഷ്യധാന്യ ഉൽപ്പാദനം കഴിഞ്ഞ അഞ്ച് വർഷത്തെ ശരാശരി ഖാരിഫ് ഭക്ഷ്യധാന്യ ഉൽപ്പാദനത്തേക്കാൾ 149.9 ദശലക്ഷം ടൺ കൂടുതലാണ്. എന്നിരുന്നാലും, 2021 നെ അപേക്ഷിച്ച് നെൽക്കൃഷിയുടെ വിസ്തൃതി 20 ലക്ഷം ഹെക്ടർ കുറവാണ്.
റാബി വിതയ്ക്കലിലെ ആരോഗ്യകരമായ പുരോഗതിയുടെ പിന്തുണയോടെ കാർഷിക മേഖലയിലെ വളർച്ച ഉന്മേഷദായകമായി തുടരാൻ സാധ്യതയുണ്ട്. വിതച്ച പ്രദേശം മുൻവർഷത്തേക്കാൾ കൂടുതലാണ്. ഇത് ഗ്രാമീണ സമ്പദ്‌വ്യവസ്ഥയിൽ  വീണ്ടെടുക്കലിന്  കാരണമായി.
വ്യവസായം – വളർച്ചയുടെ എൻജിൻ
2021-22 സാമ്പത്തിക വർഷത്തിലെ 10.3 ശതമാനവുമായി താരതമ്യപ്പെടുത്തുമ്പോൾ 2022-23 സാമ്പത്തിക വർഷത്തിൽ വ്യവസായ മേഖല 4.1 ശതമാനം വളർച്ച കൈവരിക്കും. ആഭ്യന്തര വാഹന വിൽപ്പന  2022 ഡിസംബറിൽ 5.2% വളർച്ചയും 2022-23 സാമ്പത്തിക വർഷത്തിലെ മൂന്നാം പാദത്തിൽ ശക്തമായ ആഭ്യന്തര ട്രാക്ടർ, ഇരുചക്ര, മുച്ചക്ര വാഹന വിൽപ്പനയും  രേഖപ്പെടുത്തി. ഇത് ഗ്രാമീണ ആവശ്യകതയിലെ പുരോഗതിയെ സൂചിപ്പിക്കുന്നു.
സേവനങ്ങൾ – വളർച്ചയുടെ വഴികാട്ടി
2021-22ലെ 8.4 ശതമാനത്തേക്കാൾ 2022-23 സാമ്പത്തിക വർഷത്തിൽ 9.1% വളർച്ചയോടെ സേവന മേഖല തിരിച്ചുവരും. ലോകത്തിലെ ഏറ്റവും വലിയ വാക്‌സിനേഷൻ പ്രോഗ്രാമിന് പിന്നാലെ സമ്പർക്ക-തീവ്ര സേവനങ്ങൾക്കായുള്ള ആവശ്യകത വർധിച്ചതാണ് ഉപഭോഗത്തിലെ തിര‌ിച്ചുവരവിന് കാരണമായത്. ആവശ്യകതയുടെ കാര്യത്തിൽ, സ്വകാര്യ ഉപഭോഗം തുടർച്ചയായ വേഗതയ്ക്ക് സാക്ഷ്യം വഹിച്ചു. 2021-22 സാമ്പത്തിക വർഷത്തിലെ 7.9 ശതമാനവുമായി താരതമ്യം ചെയ്യുമ്പോൾ 2022-23 സാമ്പത്തിക വർഷത്തിൽ ഇത് 7.7 ശതമാനമായി വളരുമെന്ന് കണക്കാക്കപ്പെടുന്നു.
കയറ്റുമതി
2022-23 സാമ്പത്തിക വർഷത്തിൽ വിതരണ ശൃംഖലയിലെ തടസ്സങ്ങളും അനിശ്ചിതമായ ഭൗമരാഷ്ട്രീയ അന്തരീക്ഷവും ഉണ്ടായിരുന്നിട്ടും കയറ്റുമതി 12.5 ശതമാനമായി വളരുമെന്ന് കണക്കാക്കപ്പെടുന്നു. ജിഡിപിയിലെ കയറ്റുമതിയുടെ പങ്ക് (2011-12 വിലയിൽ) 2021-22 സാമ്പത്തിക വർഷത്തിലെ 21.5 ശതമാനവുമായി താരതമ്യം ചെയ്യുമ്പോൾ 2022-23 സാമ്പത്തിക വർഷത്തിൽ 22.7 ശതമാനമായി ഉയർന്നു.
വളർച്ചാ കാഴ്ചപ്പാട്
2023-24 സാമ്പത്തിക വർഷത്തിലെ വളർച്ചയെ ശക്തമായ ആഭ്യന്തര ആവശ്യകതയും മൂലധന നിക്ഷേപത്തിലെ വർധനയും പിന്തുണയ്ക്കുമെന്ന് ധനനയ പ്രസ്താവന നിരീക്ഷിച്ചു. സമ്പദ്‌വ്യവസ്ഥയുടെ കാര്യക്ഷമതയും സുതാര്യതയും വർദ്ധിപ്പിക്കുകയും സാമ്പത്തിക അച്ചടക്കം ഉറപ്പാക്കുകയും ചെയ്ത ഐ ബി സി, ജി എസ് ടി  എന്നിവ പോലെയുള്ള വിവിധ ഘടനാപരമായ മാറ്റങ്ങൾ നിലവിലെ വളർച്ചാ പാതയെ പിന്തുണയ്ക്കും.
ഇന്ത്യയുടെ പൊതു ഡിജിറ്റൽ അടിസ്ഥാനസൗകര്യ വിപുലീകരണം താഴ്ന്ന വരുമാനമുള്ള കുടുംബങ്ങൾക്കും സൂക്ഷ്മ, ചെറുകിട വ്യവസായങ്ങൾക്കും ദ്രുതഗതിയിലുള്ള സാമ്പത്തിക ഉൾപ്പെടുത്തലിനും സമ്പദ്‌വ്യവസ്ഥയുടെ ദ്രുതഗതിയിലുള്ള ഔപചാരികവൽക്കരണത്തിനും കാരണമാകുന്നു. ഈ രണ്ട് ഘടകങ്ങളും ചേർന്ന് – ബാലൻസ് ഷീറ്റിലെ കരുത്തും ഡിജിറ്റൽ പുരോഗതിയും – 2023-24 സാമ്പത്തിക വർഷത്തിൽ മാത്രമല്ല, വരാനിരിക്കുന്ന വർഷങ്ങളിലും വളർച്ചയെ നയിക്കും.
പിഎം ഗതി ശക്തി, ദേശീയ ലോജിസ്റ്റിക്സ് നയം, പിഎൽഐ സ്കീമുകൾ തുടങ്ങിയ പുതുപാത തെളിക്കുന്ന നയങ്ങൾ അടിസ്ഥാനസൗകര്യങ്ങളും ഉൽപ്പാദന അടിത്തറയും ശക്തിപ്പെടുത്തുകയും, മൂല്യ ശൃംഖലയിലെ ചെലവ് കുറയ്ക്കുകയും, സുസ്ഥിര സാമ്പത്തിക വളർച്ചയ്ക്കും മെച്ചപ്പെട്ട പുനരുജ്ജീവനത്തിനും ശക്തമായ അടിത്തറ നൽകുകയും ചെയ്യും.

NS

****
കാര്‍ബണ്‍ കുറവുള്ള സമ്പദ്‌വ്യവസ്ഥയിലേക്കുള്ള പരിവര്‍ത്തനം സുഗമമാക്കുന്നതിനുള്ള ദേശീയ ഹരിത ഹൈഡ്രജന്‍ മിഷന്‍
ന്യൂ ഡൽഹി: ഫെബ്രുവരി 01, 2023
‘ഹരിത വളര്‍ച്ചയില്‍’ നമ്മുടെ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് ഇത്തവണത്തെ ബജറ്റ് എന്ന് ഇന്ന് പാര്‍ലമെന്റില്‍ 2023-24 ലെ കേന്ദ്ര ബജറ്റ് അവതരിപ്പിച്ചുകൊണ്ട് കേന്ദ്ര ധനകാര്യ, കോര്‍പ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.
ഹരിത ഹൈഡ്രജന്‍ മിഷന്‍
2030ഓടെ 5 എം.എം.ടി വാര്‍ഷിക ഉല്‍പ്പാദനം കൈവരിക്കുക എന്നതാണ് ഇന്ത്യയുടെ ലക്ഷ്യമെന്ന് അടുത്തിടെ പ്രഖ്യാപിച്ച ദേശീയ ഹരിത ഹൈഡ്രജന്‍ മിഷനെ പരാമര്‍ശിച്ചുകൊണ്ട് ധനമന്ത്രി ശ്രീമതി. സീതാരാമന്‍ പ്രഖ്യാപിച്ചു.
ഊര്‍ജ്ജ പരിവര്‍ത്തന, സംഭരണ പദ്ധതികള്‍
ഊര്‍ജ്ജ പരിവര്‍ത്തനത്തിനും നെറ്റ് സീറോ ലക്ഷ്യങ്ങള്‍ക്കും ഊര്‍ജ്ജ സുരക്ഷയ്ക്കുമുള്ള മുന്‍ഗണനാ മൂലധന നിക്ഷേപങ്ങള്‍ക്കുമായി 35,000 കോടി രൂപ അനുവദിച്ചുകൊണ്ടുള്ള നിര്‍ദ്ദേശം ധനമന്ത്രി മുന്നോട്ടുവച്ചു.
4,000 എം.ഡബ്ല്യു.എച്ച് ശേഷിയുള്ള ബാറ്ററി ഊര്‍ജ്ജ സംഭരണ സംവിധാനങ്ങള്‍ക്കുള്ള വയബിലിറ്റി ഗ്യാപ്പ് ഫണ്ടിംഗ് വഴി പിന്തുണ നല്‍കുമെന്നും ധനമന്ത്രി പറഞ്ഞു.
പുനരുപയോഗ ഊര്‍ജ്ജ ഒഴിപ്പിക്കല്‍
ലഡാക്കില്‍ നിന്നുള്ള 13 GW പുനരുപയോഗ ഊര്‍ജം ഒഴിപ്പിക്കുന്നതിനും ഗ്രിഡ് സംയോജിപ്പിക്കുന്നതിനുമുള്ള അന്തര്‍ സംസ്ഥാന പ്രസരണ സംവിധാനത്തിനുമായി 8,300 കോടി രൂപയുടെ കേന്ദ്രസഹായം ഉള്‍പ്പെടെ 20,700 കോടി രൂപയുടെ നിക്ഷേപവും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഗ്രീന്‍ ക്രെഡിറ്റ് പ്രോഗ്രാം (ഹരിത വായ്പാ പദ്ധതി)
കമ്പനികള്‍, വ്യക്തികള്‍, തദ്ദേശ സ്ഥാപനങ്ങള്‍ എന്നിവയുടെ പരിസ്ഥിതി സുസ്ഥിരവും പ്രതികരണാത്മകവുമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ആനുകൂല്യ പ്രോത്സാഹനത്തിലൂടെ പെരുമാറ്റ മാറ്റത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി പരിസ്ഥിതി (സംരക്ഷണം) നിയമത്തിന് കീഴില്‍ ഒരു ഗ്രീന്‍ ക്രെഡിറ്റ് പ്രോഗ്രാം വിജ്ഞാപനം ചെയ്യുന്നതിനുള്ള നിര്‍ദ്ദേശവും ധനമന്ത്രി മുന്നോട്ടുവച്ചു.
പി.എം-പ്രണാം
ബദല്‍ വളങ്ങളുടെയും സമീകൃതമായ രീതിയിലുള്ള രാസവളങ്ങളുടെ പ്രയോഗവും പ്രചരിപ്പിക്കുന്നതിന്  സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും ആനുകൂല്യ പ്രോത്സാഹിഹനം നൽകുന്നതിനായി ”ഭൂമി മാതാവിന്റെ പുനഃസ്ഥാപനത്തിനും അവബോധത്തിനും പോഷണത്തിനും മെച്ചപ്പെടുത്തലിനും വേണ്ടിയുള്ള പി. എം പരിപാടി” (PM-PRANAM) ആരംഭിക്കും.
ഗോബര്‍ദന്‍ പദ്ധതി
ചാക്രിക സമ്പദ്‌വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുന്നതിനായി ഗോബര്‍ദന്‍ പദ്ധതിക്ക് കീഴില്‍ 500 പുതിയ ‘മാലിന്യത്തില്‍ നിന്ന് സമ്പത്ത്’ പ്ലാന്റുകള്‍ സ്ഥാപിക്കാനുള്ള നിര്‍ദ്ദേശവുമുണ്ട്. 10,000 കോടി രൂപയുടെ മൊത്തം നിക്ഷേപത്തിലുള്ള പദ്ധതിയില്‍ നഗരപ്രദേശങ്ങളിലെ 75 പ്ലാന്റുകളും 200 കംപ്രസ്ഡ് ബയോഗ്യാസ് (സി.ബ.ിജി) പ്ലാന്റുകളും 300 കമ്മ്യൂണിറ്റി അല്ലെങ്കില്‍ ക്ലസ്റ്റര്‍ അധിഷ്ഠിത പ്ലാന്റുകളും ഉള്‍പ്പെടുന്നു.
മിശ്രിത കംപ്രസ്ഡ് പ്രകൃതിവാതകത്തിന്മേലുള്ള കൂടുതലായുള്ള നികുതികള്‍ ഒഴിവാക്കുന്നതിന്, അതില്‍ അടങ്ങിയിരിക്കുന്ന ജി.എസ്.ടി-പെയ്ഡ് സി.ബി.ജിയുടെ എക്‌സൈസ് തീരുവ ഒഴിവാക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
പ്രകൃതിദത്ത / ജൈവ വാതകം വിപണനം ചെയ്യുന്ന എല്ലാ സ്ഥാപനങ്ങള്‍ക്കും യഥാസമയം 5 ശതമാനം സി.ബി.ജി മാന്‍ഡേറ്റ് അവതരിപ്പിക്കുന്നതിനുള്ള നിര്‍ദ്ദേശവും ധനമന്ത്രി പ്രഖ്യാപിച്ചു.
ഭാരതീയ പ്രകൃതിക് ഖേതി ബയോ ഇന്‍പുട്ട് റിസോഴ്‌സ് സെന്ററുകള്‍
”അടുത്ത 3 വര്‍ഷത്തിനുള്ളില്‍, ഒരു കോടി കര്‍ഷകര്‍ക്ക് പ്രകൃതിദത്ത കൃഷി സ്വീകരിക്കാനുള്ള സൗകര്യം ഞങ്ങള്‍ ഒരുക്കും” – 10,000 ബയോ ഇന്‍പുട്ട് റിസോഴ്‌സ് സെന്ററുകള്‍ സ്ഥാപിക്കാനും അതുവഴി ദേശീയതലത്തില്‍ സൂക്ഷ്മ-വളം വിതരണം ചെയ്യുന്നതിനും കീടനാശിനി നിര്‍മ്മാണത്തിനുമുള്ള ശൃംഖല സൃഷ്ടിക്കാനുമുള്ള നിര്‍ദ്ദേശം പ്രഖ്യാപിക്കവെ ധനമന്ത്രി പറഞ്ഞു.
മിഷ്തി (MISHTI)
കടല്‍ത്തീരത്തും ഉപ്പളങ്ങളുടെ കരയിലും കണ്ടല്‍ക്കാടുകള്‍ നട്ടുപിടിപ്പിക്കുന്ന ”കടല്‍ത്തീര ആവാസ വ്യവസ്ഥയ്ക്കും പ്രത്യക്ഷ വരുമാനത്തിനും വേണ്ടി കണ്ടല്‍ക്കാടുകള്‍” (മാഗ്രോവ് ഇന്‍ഷ്യേറ്റീവ് ഫോര്‍ ഷോര്‍ലൈന്‍ ഹാബിറ്റാറ്റ്‌സ് ആന്റ് ടാന്‍ജിയബിള്‍ ഇന്‍കംസ്) എന്ന പദ്ധതി നടപ്പാക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു.
അമൃത് ധരോഹര്‍
തണ്ണീര്‍ത്തടങ്ങളുടെ മികച്ച ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനും ജൈവ വൈവിദ്ധ്യം, കാര്‍ബണ്‍ സ്‌റ്റോക്ക്, ഇക്കോ-ടൂറിസം അവസരങ്ങള്‍, പ്രാദേശിക സമൂഹങ്ങള്‍ക്കുള്ള വരുമാനം സൃഷ്ടിക്കല്‍ എന്നിവ വര്‍ദ്ധിപ്പിക്കുന്നതിനും അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ അമൃത് ധരോഹര്‍ പദ്ധതി നടപ്പിലാക്കും.
RRTN

***

എം.എസ്.എം.ഇകള്‍ക്കുള്ള പുതുക്കിയ വായ്പാ ഉറപ്പ് പദ്ധതിക്ക് 9000 കോടി രൂപ
ന്യൂ ഡൽഹി: ഫെബ്രുവരി 01, 2023
സാമ്പത്തിക മേഖലകളിലെ പരിഷ്‌കാരങ്ങളും സാമ്പത്തിക ഉള്‍ച്ചേര്‍ക്കലിലേയ്ക്കും മികച്ചതും വേഗത്തിലുള്ളതുമായ സേവനം നല്‍കുന്നതിനും, ലളിതമായ വായ്പാ പ്രാപ്യത, സാമ്പത്തിക വിപണികളിലെ പങ്കാളിത്തം എന്നിവയിലേക്ക് നയിച്ച സാങ്കേതികവിദ്യയുടെ നൂതനമായ ഉപയോഗവും തുടരുന്നതിന് 2023-24 ലെ കേന്ദ്ര ബജറ്റ് ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിച്ചുകൊണ്ട് കേന്ദ്ര ധനകാര്യ, കോര്‍പ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി നിര്‍മല സീതാരാമന്‍ നിര്‍ദ്ദേശിച്ചു.
എം.എസ്.എം.ഇകള്‍ക്കുള്ള വായ്പാ ഉറപ്പ്
മുന്‍ ബജറ്റില്‍ നിര്‍ദ്ദേശിച്ച എം.എസ.്എം.ഇ (സൂക്ഷ്മ ചെറുകിട ഇടത്തരം സ്ഥാപനങ്ങള്‍) കള്‍ക്കായുള്ള നവീകരിച്ച വായ്പാ ഉറപ്പ് പദ്ധതി 2023 ഏപ്രില്‍ 1 മുതല്‍ കോര്‍പ്പസില്‍ 9000 കോടി രൂപ നിക്ഷേപിച്ചുകൊണ്ട് പ്രാബല്യത്തില്‍ വരുമെന്ന് ശ്രീമതി സീതാരാമന്‍ പ്രഖ്യാപിച്ചു.
വിവാദ് സേ വിശ്വാസ് 1 – എം.എസ്.എം.ഇകള്‍ക്കുള്ള ആശ്വാസം
കോവിഡ് കാലയളവില്‍ ഏര്‍പ്പെട്ട കരാറുകള്‍ എം.എസ്.എം.ഇകള്‍ നടപ്പിലാക്കുന്നതില്‍ പരാജയപ്പെടുന്ന സന്ദര്‍ഭങ്ങളില്‍, ബിഡ് (ലേലതുക) അല്ലെങ്കില്‍ പെര്‍ഫോമന്‍സ് സെക്യൂരിറ്റിയുമായി (പ്രകടന ഉറപ്പ്) ബന്ധപ്പെട്ട് കണ്ടുകെട്ടിയ തുകയുടെ 95 ശതമാനവും ഗവണ്‍മെന്റും ഗവണ്‍മെന്റ് സ്ഥാപനങ്ങളും അവര്‍ക്ക് തിരികെ നല്‍കുമെന്ന് ധനമന്ത്രി പ്രസ്താവിച്ചു.
വിവാദ് സെ വിശ്വാസ് 2- കരാര്‍ തര്‍ക്കങ്ങള്‍ പരിഹരിക്കല്‍
ആര്‍ബിട്രല്‍ തുക കോടതിയില്‍ ചോദ്യം ചെയ്തിരിക്കുന്ന സംഭവങ്ങളില്‍ ഗവണ്‍മെന്റിന്റേയും ഗവണ്‍മെന്റ് സ്ഥാപനങ്ങളുടെയും കരാര്‍ തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിന്, സ്വമേധയാ പരിഹാരങ്ങള്‍ ക്രമീകരിക്കുന്നതിനുള്ള ഒരു പദ്ധതി അവതരിപ്പിക്കും.
എം.എസ്.എം.ഇകളും പ്രൊഫഷണലുകളും
2 കോടി രൂപ വരെ വിറ്റുവരവുള്ള സൂക്ഷ്മ സംരംഭങ്ങള്‍ക്കും 50 ലക്ഷം രൂപ വരെ വരവുള്ള ചില പ്രൊഫഷണലുകള്‍ക്കും അനുമാന നികുതിയുടെ പ്രയോജനം ലഭിക്കുമെന്ന് ധനമന്ത്രി പറഞ്ഞു. പണവരവ് 5 ശതമാനത്തില്‍ കൂടാത്ത നികുതിദായകര്‍ക്ക് യഥാക്രമം 3 കോടി രൂപയും 75 ലക്ഷം രൂപയുമായി വര്‍ദ്ധിപ്പിക്കുമെന്നും ധനമന്ത്രി നിര്‍ദ്ദേശിച്ചു.
സ്റ്റാര്‍ട്ട്-അപ്പുകള്‍
സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള ആദായ നികുതി ആനുകൂല്യങ്ങള്‍ 2023 ജനുവരി 31 മുതല്‍ 2024 മാര്‍ച്ച് 31 വരെ നീട്ടുമെന്നും കേന്ദ്ര ബജറ്റ് അവതരിപ്പിച്ചുകൊണ്ട് കേന്ദ്ര ധനമന്ത്രി പ്രസ്താവിച്ചു.
നാഷണല്‍ ഫിനാന്‍ഷ്യല്‍ ഇന്‍ഫര്‍മേഷന്‍ രജിസ്ട്രി
സാമ്പത്തിക, അനുബന്ധ വിവരങ്ങളുടെ കേന്ദ്ര ശേഖരമായി പ്രവര്‍ത്തിക്കുന്നതിന് ദേശീയ സാമ്പത്തിക വിവര രജിസ്ട്രി രൂപീകരിക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. ശ്രീമതി. ഒരു പുതിയ നിയമനിര്‍മ്മാണ ചട്ടക്കൂട് ഈ പൊതുവായ്പാ അടിസ്ഥാനസൗകര്യത്തെ (ക്രെഡിറ്റ് പബ്ലിക്ക് ഇന്‍ഫ്രാസ്ട്രക്ച്ചര്‍) നിയന്ത്രിക്കുമെന്നും ആര്‍.ബി.ഐ (റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ)യുമായി കൂടിയാലോചിച്ച് ഇത് രൂപകല്‍പ്പന ചെയ്യുമെന്നും സീതാരാമന്‍ കൂട്ടിച്ചേര്‍ത്തു.
ഗിഫ്റ്റ്-ഐ.എഫ്.എസ്.സി
ഗിഫ്റ്റ്-ഐ.എഫ്.എസ്.സിയുടെ വ്യാപാര പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്, 2023-24 ബജറ്റില്‍ ഒരു കൂട്ടം സംരംഭങ്ങൾ നിര്‍ദ്ദേശിക്കുന്നു. ഇരട്ട നിയന്ത്രണങ്ങള്‍ ഒഴിവാക്കുന്നതിന് സെസ് നിയമപ്രകാരമുള്ള അധികാരങ്ങള്‍ ഐ.എഫ്.എസ്.സി.എയ്ക്ക് കൈമാറുക, രജിസ്‌ട്രേഷനും നിയമപരമായ അംഗീകാരത്തിനുമുള്ള ഏകജാലക ഐടി സംവിധാനം, ഏറ്റെടുക്കല്‍ ധനസഹായത്തിന് വിദേശ ബാങ്കുകളുടെ ഐ.എഫ്.എസ്.സി ബാങ്കിംഗ് യൂണിറ്റുകള്‍ക്ക് അനുമതി, വ്യാപാര പുന ധനസഹായത്തിനായി എക്‌സിം ബാങ്കിന്റെ അനുബന്ധ സ്ഥാപനം ആരംഭിക്കുക, ഓഫ്‌ഷോര്‍ ഡെറിവേറ്റീവ് ഉപകരണങ്ങളെ അംഗീകൃത കരാറുകളായി അംഗീകരിക്കുക എന്നിവപോലെയുള്ളവ.
സാമ്പത്തിക മേഖലയുടെ നിയന്ത്രണങ്ങള്‍
ലളിതവല്‍ക്കരിക്കുന്നതിനും സുഗമമാക്കുന്നതിനും പാലന ചെലവ് കുറയ്ക്കുന്നതിനും നിലവിലുള്ള നിയന്ത്രണങ്ങള്‍ സമഗ്രമായി അവലോകനം ചെയ്യാന്‍ സാമ്പത്തിക മേഖല റെഗുലേറ്റര്‍മാരോട് അഭ്യര്‍ത്ഥിക്കുമെന്ന് ശ്രീമതി സീതാരാമന്‍ പറഞ്ഞു.
RRTN

***

ബാങ്കിംഗ് റെഗുലേഷന്‍ ആക്ട്, ബാങ്കിംഗ് കമ്പനീസ് ആക്ട്, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ആക്ട് എന്നിവയിലെ ഭേദഗതികള്‍ നിര്‍ദ്ദേശിച്ചു
ന്യൂ ഡൽഹി: ഫെബ്രുവരി 01, 2023
ബാങ്കിംഗ് മേഖലയിലെ ഭരണവും നിക്ഷേപക സംരക്ഷണവും മെച്ചപ്പെടുത്തുക
ബാങ്ക് ഭരണം മെച്ചപ്പെടുത്തുന്നതിനും നിക്ഷേപകരുടെ സംരക്ഷണം വര്‍ദ്ധിപ്പിക്കുന്നതിനുമായി ബാങ്കിംഗ് റെഗുലേഷന്‍ ആക്ട്, ബാങ്കിംഗ് കമ്പനീസ് ആക്ട്, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ആക്ട് എന്നിവയില്‍ ചില ഭേദഗതികള്‍ വരുത്തുമെന്ന് കേന്ദ്ര ധനകാര്യ, കോര്‍പ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി നിര്‍മ്മല സീതാരാമന്‍ 2023-24 ലെ കേന്ദ്ര ബജറ്റ് ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിച്ചുകൊണ്ട് പ്രസ്താവിച്ചു.
സെന്‍ട്രല്‍ ഡാറ്റ പ്രോസസ്സിംഗ് സെന്റര്‍
കേന്ദ്രീകൃത െൈകകാര്യം ചെയ്യലിലൂടെ കമ്പനീസ് ആക്ട് പ്രകാരം ഫീല്‍ഡ് ഓഫീസുകളില്‍ ഫയല്‍ ചെയ്ത വിവിധ ഫോമുകളില്‍ കമ്പനികൾക്ക് നൽകുന്ന പ്രതികരണം വേഗത്തിലാക്കുന്നതിനായി ഒരു സെന്‍ട്രല്‍ പ്രോസസ്സിംഗ് സെന്റര്‍ സജ്ജീകരിക്കാനുള്ള നിര്‍ദ്ദേശവും ധനമന്ത്രി മുന്നോട്ടുവച്ചു.
ഓഹരികളുടെയും ഡിവിഡന്റുകളുടെയും തിരിച്ചെടുക്കല്‍
ഇന്‍വെസ്റ്റര്‍ എജ്യുക്കേഷന്‍ ആന്‍ഡ് പ്രൊട്ടക്ഷന്‍ ഫണ്ട് അതോറിറ്റിയില്‍ നിന്ന് അവകാശപ്പെടാത്ത ഓഹരികളും അടയ്ക്കപ്പെടാത്ത ഡിവിഡന്റുകളും നിക്ഷേപകര്‍ക്ക് എളുപ്പത്തില്‍ വീണ്ടെടുക്കാന്‍, ഒരു സംയോജിത ഐ.ടി പോര്‍ട്ടല്‍ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നതായി ധനമന്ത്രി പറഞ്ഞു.
ഡിജിറ്റല്‍ പേയ്‌മെന്റുകള്‍
2022ലെ ഡിജിറ്റല്‍ പേയ്‌മെൻറ്റുകളിൽ, പണം ഇടപാടുകളില്‍ 76 ശതമാനത്തിന്റേയും മൂല്യത്തില്‍ 91 ശതമാനത്തിന്റേയും വര്‍ദ്ധനയുണ്ടായതായി ധനമന്ത്രി പറഞ്ഞു. ഈ ഡിജിറ്റല്‍ പൊതു അടിസ്ഥാന സൗകര്യങ്ങള്‍ക്കുള്ള ധനസഹായം 2023-24ലും തുടരും.
ആസാദി കാ അമൃത് മഹോത്സവ് മഹിളാ സമ്മാന്‍ ബചത് പത്ര
പുതിയ ഒറ്റത്തവണ ചെറുകിട സമ്പാദ്യ പദ്ധതിയായ മഹിളാ സമ്മാന്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റ് 2025 മാര്‍ച്ച് വരെയുള്ള രണ്ട് വര്‍ഷത്തേക്ക് ലഭ്യമാക്കുമെന്ന് ധനമന്ത്രി പറഞ്ഞു. ഇത് 7.5 ശതമാനത്തിന്റെ സ്ഥിരപലിശനിരക്കില്‍ ഭാഗീക പിന്‍വലിക്കല്‍ സൗകര്യത്തോടെ സ്ത്രീകളുടെ അല്ലെങ്കില്‍ പെണ്‍കുട്ടികളുടെ പേരില്‍ രണ്ടുവര്‍ഷത്തേയ്ക്ക് രണ്ട് ലക്ഷം രൂപയുടെ വരെ നിക്ഷേപ സൗകര്യം നല്‍കും.
മുതിര്‍ന്ന പൗരന്മാര്‍
സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീമിന്റെ പരമാവധി നിക്ഷേപ പരിധി 15 ലക്ഷം രൂപയില്‍ നിന്ന് 30 ലക്ഷം രൂപയായി ഉയര്‍ത്തുമെന്ന് ധനമന്ത്രി പറഞ്ഞു. അതിനുപുറമെ, പ്രതിമാസ വരുമാന അക്കൗണ്ട് പദ്ധതിയിലെ പരമാവധി നിക്ഷേപ പരിധി വ്യക്തിഗത അക്കൗണ്ടുകളില്‍ 4.5 ലക്ഷത്തില്‍ നിന്ന് 9 ലക്ഷം രൂപയായും സംയുക്ത അക്കൗണ്ടുകളില്‍ 9 ലക്ഷത്തില്‍ നിന്ന് 15 ലക്ഷം രൂപയായും ഉയര്‍ത്തുമെന്നും ധനമന്ത്രി വ്യക്തമാക്കി.
ഡാറ്റ എംബസി
ഡിജിറ്റല്‍ തുടര്‍ പരിഹാരങ്ങള്‍ തേടുന്ന രാജ്യങ്ങള്‍ക്ക്, ഗിഫ്റ്റ് ഐ.എഫ്.എസ്.സിയില്‍ അവരുടെ ഡാറ്റാ എംബസികള്‍ സ്ഥാപിക്കുന്നതിനുള്ള സൗകര്യമൊരുക്കും.
സെക്യൂരിറ്റീസ് മാര്‍ക്കറ്റില്‍ കപ്പാസിറ്റി ബില്‍ഡിംഗ്
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സെക്യൂരിറ്റീസ് മാര്‍ക്കറ്റുകളില്‍ വിദ്യാഭ്യാസത്തിനുള്ള മാനദണ്ഡങ്ങളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും വികസിപ്പിക്കാനും നിയന്ത്രിക്കാനും പരിപാലിക്കാനും നടപ്പിലാക്കാനും സെബിയെ ശാക്തീകരിക്കുമെന്നും ബജറ്റ് നിര്‍ദ്ദേശിക്കുന്നു.
***********
‘സമ്പൂർണ വിനോദസഞ്ചാര പാക്കേജാ’യി 50 ലക്ഷ്യസ്ഥാനങ്ങൾ വികസിപ്പിക്കും
വിനോദസഞ്ചാരികളുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനുള്ള ആപ്ലിക്കേഷൻ പുറത്തിറക്കും
‘ദേഖോ അപ്നാ ദേശ്’ ഉദ്യമത്തിന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് നിർദിഷ്ടാമേഖലാ നൈപുണ്യവും സംരംഭകത്വ വികസനവും സംയോജിപ്പിക്കും
ഊർജസ്വല ഗ്രാമങ്ങൾ പരിപാടിക്കു കീഴിൽ അതിർത്തി ഗ്രാമങ്ങളിൽ വിനോദസഞ്ചാര അടിസ്ഥാനസൗകര്യങ്ങളും മറ്റു സൗകര്യങ്ങളും സജ്ജമാക്കും
ഒരു ജില്ല ഒരു ഉത്പന്നം , ജിഐ, കരകൗശല ഉൽപ്പന്നങ്ങൾ എന്നിവയ്ക്ക് ഉത്തേജനമേകാൻ സംസ്ഥാനങ്ങളിൽ ഏകതാ മാൾ സജ്ജീകരിക്കും
കുറഞ്ഞത് 50 സ്ഥലങ്ങളെങ്കിലും തിരഞ്ഞെടുത്ത് വിനോദസഞ്ചാരത്തിന്റെ സമ്പൂർണ പാക്കേജായി വികസിപ്പിക്കുമെന്ന് കേന്ദ്ര ധനകാര്യ, കോർപ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി നിർമല സീതാരാമൻ പ്രഖ്യാപിച്ചു. 2023-2024ലെ കേന്ദ്ര ബജറ്റ് ഇന്ന് പാർലമെന്റിൽ അവതരിപ്പിക്കവേയാണ് മന്ത്രിയുടെ പ്രഖ്യാപനം. വിനോദസഞ്ചാരത്തിന്റെ വികസനം ആഭ്യന്തര, വിദേശ വിനോദസഞ്ചാരികളിൽ കേന്ദ്രീകരിക്കുമ്പോൾ സംയോജിതവും നൂതനവുമായ സമീപനം ഉപയോഗിച്ച് ചലഞ്ച് മോഡിലൂടെ ഈ ലക്ഷ്യസ്ഥാനങ്ങൾ തിരഞ്ഞെടുക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
ഭൗതിക സമ്പർക്കസൗകര്യങ്ങൾ, വെർച്വൽ സമ്പർക്കസൗകര്യങ്ങൾ, ടൂറിസ്റ്റ് ഗൈഡുകൾ, ഭക്ഷണത്തെരുവുകളുടെ ഉയർന്ന നിലവാരം, വിനോദസഞ്ചാരികളുടെ സുരക്ഷ എന്നിവയ്ക്ക് പുറമെ വിനോദസഞ്ചാര കേന്ദ്രത്തിന്റെ പ്രസക്തമായ എല്ലാ വശങ്ങളും ലഭ്യമാക്കുന്ന, മികച്ച വിനോദസഞ്ചാര അനുഭവം പ്രദാനം ചെയ്യുന്ന ആപ്ലിക്കേഷൻ പുറത്തിറക്കാൻ ധനമന്ത്രി നിർദ്ദേശിച്ചു.
ആഭ്യന്തര വിനോദസഞ്ചാരത്തെ ശക്തിപ്പെടുത്തുന്നതിന്, 2023-24ലെ ബജറ്റ്  നിർദ്ദേശിച്ച ‘ദേഖോ അപ്നാ ദേശ്’ പദ്ധതിയുടെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന്  നിർദ്ദിഷ്ട മേഖലാ നൈപുണ്യവും സംരംഭകത്വ വികസനവും സംയോജിപ്പിക്കും. അതിർത്തി ഗ്രാമങ്ങളിൽ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന്, ഊർജസ്വല ഗ്രാമങ്ങൾ പരിപാടിക്കു കീഴിൽ വിനോദസഞ്ചാര അടിസ്ഥാനസൗകര്യങ്ങളും മറ്റു സൗകര്യങ്ങളും സജ്ജമാക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു.
“അന്താരാഷ്ട്ര വിനോദസഞ്ചാരത്തേക്കാൾ ആഭ്യന്തര വിനോദസഞ്ചാരത്തിന് മുൻഗണന നൽകാനുള്ള പ്രധാനമന്ത്രിയുടെ മധ്യവർഗത്തോടുള്ള അഭ്യർത്ഥന എന്ന നിലയിലാണ് ‘ദേഖോ അപ്നാ ദേശ്’ പദ്ധതി ആരംഭിച്ചത്. അതേസമയം പ്രമേയാധിഷ്ഠിത വിനോദസഞ്ചാര സർക്യൂട്ടിന്റെ സംയോജിത വികസനത്തിനായി ‘സ്വദേശ് ദർശൻ പദ്ധതി’യും ആരംഭിച്ചു.”- ധനമന്ത്രി പറഞ്ഞു.
സംസ്ഥാനത്തിന്റെ സ്വന്തം ‘ഒരു ജില്ല, ഒരു ഉൽപ്പന്നം’ (ഒ‌ഡി‌ഒ‌പി), ഭൂമിശാസ്ത്ര സൂചിക (ജിഐ), മറ്റ് കരകൗശല ഉൽപ്പന്നങ്ങൾ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനും വിൽക്കുന്നതിനുമായി സംസ്ഥാനങ്ങളിൽ ഏകതാ മാൾ സ്ഥാപിക്കുമെന്ന് മന്ത്രി പറഞ്ഞു. തലസ്ഥാന നഗരത്തിലോ ഏറ്റവും പ്രമുഖ വിനോദസഞ്ചാരകേന്ദ്രത്തിലോ സാമ്പത്തിക തലസ്ഥാനത്തിലോ ഇത്തരം ഏകതാമാൾ സ്ഥാപിക്കാൻ സംസ്ഥാനങ്ങളെ പ്രോത്സാഹിപ്പിക്കുമെന്നും മറ്റ് സംസ്ഥാനങ്ങളിലെ ഒഡിഒപികൾക്കും ജിഐ ഉൽപന്നങ്ങൾക്കും ഇടം നൽകുമെന്നും അവർ കൂട്ടിച്ചേർത്തു.
“ആഭ്യന്തര വിനോദസഞ്ചാരികളെയും വിദേശ വിനോദസഞ്ചാരികളെയും രാജ്യം വളരെയധികം ആകർഷിക്കുന്നു. വിനോദസഞ്ചാരമേഖലയിൽ വലിയ സാധ്യതകളാണ് ഉള്ളത്. പ്രത്യേകിച്ച് യുവാക്കൾക്ക് തൊഴിലവസരങ്ങൾക്കും സംരംഭകത്വത്തിനും ഈ മേഖല വലിയ അവസരങ്ങൾ നൽകുന്നു. സംസ്ഥാനങ്ങളുടെ സജീവ പങ്കാളിത്തം, സർക്കാർ പരിപാടികളുടെ സംയോജനം, പൊതു-സ്വകാര്യ പങ്കാളിത്തം എന്നിവ ഉപയോഗിച്ച് വിനോദസഞ്ചാരത്തിന്റെ പ്രോത്സാഹനം ദൗത്യമെന്ന നിലയിൽ ഏറ്റെടുക്കും.”-  ഇന്ത്യയിലെ വിനോദസഞ്ചാര സാധ്യതകളെക്കുറിച്ച് ധനമന്ത്രി പറഞ്ഞു.

*****

റെയിൽവേയ്ക്കായി ₹2.40 ലക്ഷം കോടി എന്ന എക്കാലത്തെയും ഉയർന്ന മൂലധനവിഹിതം
100 നിർണായക ഗതാഗത അടിസ്ഥാനസൗകര്യ പദ്ധതികൾ തിരിച്ചറിഞ്ഞു
വിദഗ്ധ സമിതി അവലോകനം ചെയ്യേണ്ട അടിസ്ഥാന സൗകര്യങ്ങളുടെ ഏകീകൃത മാസ്റ്റർ ലിസ്റ്റ്
 അടിസ്ഥാനസൗകര്യ വികസനത്തിലും ഉൽപ്പാദനശേഷിയിലുമുള്ള നിക്ഷേപങ്ങൾ വളർച്ചയിലും തൊഴിലവസരത്തിലും വലിയ സ്വാധീനം ചെലുത്തുന്നു. പകർച്ചവ്യാധിയുടെ മന്ദഗതിയിലുള്ള കാലയളവിനുശേഷം, സ്വകാര്യ നിക്ഷേപങ്ങൾ വീണ്ടും വളരുകയാണ്. ഇന്ന് പാർലമെന്റിൽ കേന്ദ്ര ധനകാര്യ, കോർപ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി നിർമല സീതാരാമൻ അവതരിപ്പിച്ച 2023-24 ലെ കേന്ദ്ര ബജറ്റ് പ്രസംഗത്തിലാണ് ഇക്കാര്യം സൂചിപ്പിച്ചത്.
റെയിൽവേ
റെയിൽവേയ്ക്ക് 2.40 ലക്ഷം കോടി രൂപ മൂലധനവിഹിതം അനുവദിച്ചതായി ധനമന്ത്രി പറഞ്ഞു. എക്കാലത്തെയും ഉയർന്ന ഈ തുക 2013-14ൽ വകയിരുത്തിയ തുകയുടെ 9 ഇരട്ടിയാണ്.
ലോജിസ്റ്റിക്‌സും  പ്രാദേശിക സമ്പർക്കസൗകര്യവും
തുറമുഖങ്ങൾ, കൽക്കരി, ഉരുക്ക്, വളം, ഭക്ഷ്യധാന്യ മേഖലകൾ എന്നീ മേഖലകളിലെ സമഗ്രമായ സമ്പർക്കസൗകര്യങ്ങൾക്കായി നൂറ് നിർണായക ഗതാഗത അടിസ്ഥാനസൗകര്യ പദ്ധതികൾ തിരിച്ചറിഞ്ഞു. സ്വകാര്യ സ്രോതസ്സുകളിൽ നിന്നുള്ള 15,000 കോടി രൂപ ഉൾപ്പെടെ 75,000 കോടി രൂപയുടെ നിക്ഷേപത്തോടെ മുൻഗണനാക്രമത്തിൽ അവ ഏറ്റെടുക്കും. പ്രാദേശിക വ്യോമഗതാഗതസൗകര്യം മെച്ചപ്പെടുത്തുന്നതിനായി അമ്പത് അധിക വിമാനത്താവളങ്ങൾ, ഹെലിപോർട്ടുകൾ, വാട്ടർ എയറോഡ്രോമുകൾ, അഡ്വാൻസ് ലാൻഡിംഗ് ഗ്രൗണ്ടുകൾ എന്നിവ പുനരുജ്ജീവിപ്പിക്കുമെന്നും ധനമന്ത്രി പറഞ്ഞു.
അടിസ്ഥാനസൗകര്യങ്ങളുടെ ഏകീകൃത മാസ്റ്റർ ലിസ്റ്റ്
അടിസ്ഥാനസൗകര്യങ്ങളുടെ ഏകീകൃത മാസ്റ്റർ ലിസ്റ്റ് വിദഗ്ധ സമിതി അവലോകനം ചെയ്യുമെന്നും ശ്രീമതി നിർമല സീതാരാമൻ സൂചിപ്പിച്ചു. അമൃതകാലത്തിന് അനുയോജ്യമായ വർഗ്ഗീകരണവും ധനസഹായ ചട്ടക്കൂടും സമിതി ശുപാർശ ചെയ്യും.
****
റെയിൽവേയ്ക്കായി ₹2.40 ലക്ഷം കോടി എന്ന എക്കാലത്തെയും ഉയർന്ന മൂലധനവിഹിതം
100 നിർണായക ഗതാഗത അടിസ്ഥാനസൗകര്യ പദ്ധതികൾ തിരിച്ചറിഞ്ഞു
വിദഗ്ധ സമിതി അവലോകനം ചെയ്യേണ്ട അടിസ്ഥാന സൗകര്യങ്ങളുടെ ഏകീകൃത മാസ്റ്റർ ലിസ്റ്റ്
 അടിസ്ഥാനസൗകര്യ വികസനത്തിലും ഉൽപ്പാദനശേഷിയിലുമുള്ള നിക്ഷേപങ്ങൾ വളർച്ചയിലും തൊഴിലവസരത്തിലും വലിയ സ്വാധീനം ചെലുത്തുന്നു. പകർച്ചവ്യാധിയുടെ മന്ദഗതിയിലുള്ള കാലയളവിനുശേഷം, സ്വകാര്യ നിക്ഷേപങ്ങൾ വീണ്ടും വളരുകയാണ്. ഇന്ന് പാർലമെന്റിൽ കേന്ദ്ര ധനകാര്യ, കോർപ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി നിർമല സീതാരാമൻ അവതരിപ്പിച്ച 2023-24 ലെ കേന്ദ്ര ബജറ്റ് പ്രസംഗത്തിലാണ് ഇക്കാര്യം സൂചിപ്പിച്ചത്.
റെയിൽവേ
റെയിൽവേയ്ക്ക് 2.40 ലക്ഷം കോടി രൂപ മൂലധനവിഹിതം അനുവദിച്ചതായി ധനമന്ത്രി പറഞ്ഞു. എക്കാലത്തെയും ഉയർന്ന ഈ തുക 2013-14ൽ വകയിരുത്തിയ തുകയുടെ 9 ഇരട്ടിയാണ്.
ലോജിസ്റ്റിക്‌സും  പ്രാദേശിക സമ്പർക്കസൗകര്യവും
തുറമുഖങ്ങൾ, കൽക്കരി, ഉരുക്ക്, വളം, ഭക്ഷ്യധാന്യ മേഖലകൾ എന്നീ മേഖലകളിലെ സമഗ്രമായ സമ്പർക്കസൗകര്യങ്ങൾക്കായി നൂറ് നിർണായക ഗതാഗത അടിസ്ഥാനസൗകര്യ പദ്ധതികൾ തിരിച്ചറിഞ്ഞു. സ്വകാര്യ സ്രോതസ്സുകളിൽ നിന്നുള്ള 15,000 കോടി രൂപ ഉൾപ്പെടെ 75,000 കോടി രൂപയുടെ നിക്ഷേപത്തോടെ മുൻഗണനാക്രമത്തിൽ അവ ഏറ്റെടുക്കും. പ്രാദേശിക വ്യോമഗതാഗതസൗകര്യം മെച്ചപ്പെടുത്തുന്നതിനായി അമ്പത് അധിക വിമാനത്താവളങ്ങൾ, ഹെലിപോർട്ടുകൾ, വാട്ടർ എയറോഡ്രോമുകൾ, അഡ്വാൻസ് ലാൻഡിംഗ് ഗ്രൗണ്ടുകൾ എന്നിവ പുനരുജ്ജീവിപ്പിക്കുമെന്നും ധനമന്ത്രി പറഞ്ഞു.
അടിസ്ഥാനസൗകര്യങ്ങളുടെ ഏകീകൃത മാസ്റ്റർ ലിസ്റ്റ്
അടിസ്ഥാനസൗകര്യങ്ങളുടെ ഏകീകൃത മാസ്റ്റർ ലിസ്റ്റ് വിദഗ്ധ സമിതി അവലോകനം ചെയ്യുമെന്നും ശ്രീമതി നിർമല സീതാരാമൻ സൂചിപ്പിച്ചു. അമൃതകാലത്തിന് അനുയോജ്യമായ വർഗ്ഗീകരണവും ധനസഹായ ചട്ടക്കൂടും സമിതി ശുപാർശ ചെയ്യും.
NS
****
157 പുതിയ നഴ്‌സിങ് കോളേജുകള്‍ സ്ഥാപിക്കും
ന്യൂ ഡൽഹി: ഫെബ്രുവരി 01, 2023
വികസനത്തിന്റെ ഫലങ്ങള്‍ എല്ലാ പ്രദേശങ്ങളിലേക്കും പൗരന്മാരിലേക്കും, പ്രത്യേകിച്ച് നമ്മുടെ യുവജനങ്ങള്‍, സ്ത്രീകള്‍, കര്‍ഷകര്‍, ഒ.ബി.സി, പട്ടികജാതി-പട്ടികവര്‍ഗ്ഗക്കാര്‍ എന്നിവരിലേക്ക് എത്തിച്ചേരുന്ന സമൃദ്ധവും എല്ലാവരെയും ഉള്‍ച്ചേര്‍ക്കുന്നതുമായ ഒരു ഇന്ത്യ വിഭാവനം ചെയ്യുന്ന കേന്ദ്ര ബജറ്റ് കേന്ദ്ര ധനകാര്യ, കോര്‍പ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി നിര്‍മ്മല സീതാരാമന്‍ ഇന്ന് അവതരിപ്പിച്ചു.
പുതിയ നഴ്‌സിംഗ് കോളേജുകള്‍
2014 മുതല്‍ സ്ഥാപിതമായ നിലവിലുള്ള 157 മെഡിക്കല്‍ കോളേജുകള്‍ക്കൊപ്പം 157 പുതിയ നഴ്‌സിംഗ് കോളേജുകള്‍ സ്ഥാപിക്കുമെന്ന് 2023-24 ലെ കേന്ദ്ര ബജറ്റ് പാര്‍ലമെന്റില്‍ അവതരിപ്പിച്ചുകൊണ്ട് ധനമന്ത്രി ശ്രീമതി നിര്‍മ്മല സീതാരാമന്‍ പ്രഖ്യാപിച്ചു.
സിക്കിള്‍ സെല്‍ അനീമിയ നിര്‍മ്മാര്‍ജ്ജന ദൗത്യം
ബോധവല്‍ക്കരണം, രോഗബാധിത ആദിവാസി മേഖലകളിലെ 0-40 വയസ് പ്രായമുള്ള 7 കോടി ആളുകളുടെ സാര്‍വത്രിക പരിശോധന, കേന്ദ്ര മന്ത്രാലയങ്ങളുടെയും സംസ്ഥാന സര്‍ക്കാരുകളുടെയും സഹകരണത്തോടെയുള്ള കൗണ്‍സിലിംഗ് എന്നിവ ഉള്‍ക്കൊള്ളുന്ന സിക്കിള്‍ സെല്‍ അനീമിയ നിര്‍മാര്‍ജന ദൗത്യം ആരംഭിക്കുമെന്നും അവര്‍ പ്രഖ്യാപിച്ചു.
ഗവേഷണ വികസനത്തിനായി ഐ.സി.എം.ആര്‍ ലാബുകള്‍ ലഭ്യം
മെഡിക്കല്‍ മേഖലയില്‍ ഗവേഷണവും നൂതനാശയവും പ്രോത്സാഹിപ്പിക്കുന്നതിനായി പൊതു-സ്വകാര്യ മെഡിക്കല്‍ കോളേജ് ഫാക്കല്‍റ്റികള്‍ക്കും സ്വകാര്യ മേഖലയിലെ ഗവേഷണ വികസന ടീമുകള്‍ക്കും തെരഞ്ഞെടുത്ത ഐ.സി.എം.ആര്‍ ലാബുകളില്‍ സൗകര്യങ്ങള്‍ ലഭ്യമാക്കുമെന്ന് ധനമന്ത്രി പറഞ്ഞു.
ഫാര്‍മ മേഖലയിലെ ഗവേഷണവും നൂതനാശയവും
ഫാര്‍മസ്യൂട്ടിക്കല്‍സിലെ ഗവേഷണവും നൂതനാശയവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു പുതിയ പരിപാടി മികവിന്റെ കേന്ദ്രങ്ങളിലൂടെ ഏറ്റെടുക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു.
മെഡിക്കല്‍ ഉപകരണങ്ങള്‍ക്കായി സമര്‍പ്പിത മള്‍ട്ടി ഡിസിപ്ലിനറി കോഴ്‌സുകള്‍
ഭാവി മെഡിക്കല്‍ സാങ്കേതിക വിദ്യകള്‍, ഉയര്‍ന്ന നിലവാരമുള്ള നിര്‍മ്മാണം, ഗവേഷണം എന്നിവയ്ക്കായി വിദഗ്ധരായ മനുഷ്യശക്തിയുടെ ലഭ്യത ഉറപ്പാക്കാന്‍ നിലവിലുള്ള സ്ഥാപനങ്ങളില്‍ മെഡിക്കല്‍ ഉപകരണങ്ങള്‍ക്കായുള്ള സമര്‍പ്പിത മള്‍ട്ടിഡിസിപ്ലിനറി കോഴ്‌സുകളെ പിന്തുണയ്ക്കുമെന്ന് ശ്രീമതി സീതാരാമന്‍ പ്രസ്താവിച്ചു.

2023-24 ലെ കേന്ദ്ര ബജറ്റിലെ പ്രധാന നിര്‍ദേശങ്ങള്‍

2023-24 ലെ കേന്ദ്ര ബജറ്റ് ഇന്ന് പാര്‍ലമെന്റില്‍ കേന്ദ്ര ധനകാര്യ, കോര്‍പ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ചു.

പ്രധാന നിര്‍ദേശങ്ങള്‍ :

ഭാഗം എ

പ്രതിശീര്‍ഷ വരുമാനം ഏകദേശം ഒമ്പത് വര്‍ഷത്തിനുള്ളില്‍ ഇരട്ടിയിലധികം വര്‍ധിച്ച് 1.97 ലക്ഷം രൂപയായി.
ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ ലോകത്തിലെ 10-ാം സ്ഥാനത്തുനിന്നും 5-ആം സ്ഥാനത്തേക്ക് വളര്‍ന്നു കഴിഞ്ഞ ഒമ്പത് വര്‍ഷം.
ഇപിഎഫ്ഒ അംഗത്വം ഇരട്ടിയിലധികം വര്‍ധിച്ച് 27 കോടിയായി.
2022ല്‍ UPI വഴി 126 ലക്ഷം കോടി രൂപയുടെ 7,400 കോടി ഡിജിറ്റല്‍ പേയ്മെന്റുകള്‍ നടന്നു.
സ്വച്ഛ് ഭാരത് മിഷനു കീഴില്‍ 11.7 കോടി ഗാര്‍ഹിക കക്കൂസുകള്‍ നിര്‍മ്മിച്ചു.
ഉജ്ജ്വലയ്ക്ക് കീഴില്‍ 9.6 കോടി എല്‍പിജി കണക്ഷനുകള്‍ നല്‍കി.
102 കോടി ആളുകള്‍ക്കായി 220 കോടി കോവിഡ് വാക്‌സിനേഷന്‍ നല്‍കി.
47.8 കോടി പ്രധാനമന്ത്രി ജന്‍ ധന്‍ ബാങ്ക് അക്കൗണ്ടുകള്‍.
പ്രധാനമന്ത്രി സുരക്ഷാ ബീമയ്ക്കും പ്രധാനമന്ത്രി ജീവന്‍ ജ്യോതി യോജനയ്ക്കും കീഴില്‍ 44.6 കോടി ആളുകള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ
പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിക്കു കീഴില്‍ 11.4 കോടിയിലധികം കര്‍ഷകര്‍ക്ക് 2.2 ലക്ഷം കോടി രൂപ കൈമാറി.
ബജറ്റ് ‘സപ്തഋഷി’യുടെ ഏഴ് മുന്‍ഗണനാ മേഖലകള്‍ സമഗ്ര വികസനം, എല്ലാവര്‍ക്കും വികസനം, അടിസ്ഥാന സൗകര്യങ്ങളും നിക്ഷേപവും, സാധ്യതകള്‍ തുറന്നിടുക, ഹരിത വളര്‍ച്ച, യുവശക്തി, സാമ്പത്തിക മേഖല എന്നിവയാണ്.
2200 കോടി രൂപയുടെ ആത്മനിര്‍ഭര്‍ മാലിന്യമുക്ത ഉദ്യാന പദ്ധതി ആരംഭിക്കും
ഉയര്‍ന്ന മൂല്യമുള്ള ഉദ്യാന കൃഷിക്കു രോഗരഹിതവും ഗുണനിലവാരമുള്ളതുമായ നടീല്‍ വസ്തുക്കളുടെ ലഭ്യത വര്‍ദ്ധിപ്പിക്കും.
2014 മുതല്‍ സ്ഥാപിതമായ മെഡിക്കല്‍ കോളേജുകളില്‍ നിലവിലുള്ള 157 നഴ്‌സിങ് കോളേജുകള്‍ക്കൊപ്പം 157 പുതിയ നഴ്‌സിംഗ് കോളേജുകള്‍ സ്ഥാപിക്കും
3.5 ലക്ഷം ആദിവാസി വിദ്യാര്‍ത്ഥികള്‍ക്ക് സേവനം നല്‍കുന്ന റസിഡന്‍ഷ്യല്‍ സ്‌കൂളുകളായ 740 ഏകലവ്യ മാതൃകാ സ്‌കൂളുകള്‍ക്കായി 38,800 അധ്യാപകരെയും അനുബന്ധ ജീവനക്കാരെയും അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ കേന്ദ്രം നിയമിക്കും.
പ്രധാനമന്ത്രി ആവാസ് യോജനയുടെ അടങ്കല്‍ തുക 66% വര്‍ധിപ്പിച്ച് 79,000 കോടി രൂപയായി ഉയര്‍ത്തുന്നു.
റെയില്‍വേക്ക് മൂലധന വിഹിതമായി 2.40 ലക്ഷം കോടി രൂപ അനുവദിച്ചു. ഇത്
എക്കാലത്തെയും ഉയര്‍ന്ന തുകയും 2013-14ല്‍ നടത്തിയതിന്റെ ഒമ്പത് ഇരട്ടിയുമാണ്.
രണ്ടാം നിര, മൂന്നാം നിര നഗരങ്ങളില്‍ അടിസ്ഥാനസൗകര്യം വികസിപ്പിക്കുന്നതിനായി പൊതു ഏജന്‍സികള്‍ ഉപയോഗപ്പെടുത്തുന്നതും ദേശീയ ഹൗസിങ് ബാങ്ക് പരിപാലിക്കുന്നതുമായ നഗര അടിസ്ഥാനസൗകര്യ വികസന ഫണ്ട് (യു.ഐ.ഡി.എഫ്.) ആരംഭിക്കും.
എംഎസ്എംഇകള്‍, വന്‍കിട ബിസിനസ്സ്, ചാരിറ്റബിള്‍ ട്രസ്റ്റുകള്‍ എന്നിവയുടെ പ്രമാണങ്ങള്‍ ഓണ്‍ലൈനില്‍ സുരക്ഷിതമായി സൂക്ഷിക്കാനും പങ്കിടാനുമായി എന്റിറ്റി ഡിജിലോക്കര്‍ സജ്ജീകരിക്കും
പുതിയ സാധ്യതകളും ബിസിനസ് മാതൃകകളും തൊഴില്‍സാധ്യതയും യാഥാര്‍ത്ഥ്യമാക്കുന്നതിന് 5G സേവനങ്ങളെ അടിസ്ഥാനമാക്കിയുള്ള ആപ്ലിക്കേഷന്‍ വികസനത്തിനായി 100 ലാബുകള്‍ സജ്ജീകരിക്കും
ഗോബര്‍ദ(ഗാല്‍വനൈസിംഗ് ഓര്‍ഗാനിക് ബയോ-അഗ്രോ റിസോഴ്സസ് ധന്‍്)ന്റെ കീഴില്‍ 500 പുതിയ ‘മാലിന്യത്തില്‍നിന്നു സമ്പത്ത്’ പ്ലാന്റുകള്‍ പദ്ധതി സ്ഥാപിക്കും. മൊത്തം നിക്ഷേപം 10,000 കോടി രൂപ. പ്രകൃതി, ജൈവ വാതകം വിപണനം ചെയ്യുന്ന എല്ലാ സ്ഥാപനങ്ങള്‍ക്കും 5 ശതമാനം കംപ്രസ്ഡ് ബയോഗ്യാസ് നിര്‍ബന്ധമാണ്.
മൂന്നു വര്‍ഷത്തിനകം ജൈവി കൃഷിയിലേക്കു മാറാന്‍ ഒരു കോടി കര്‍ഷകര്‍ക്ക് അവസരമൊരുക്കാനായി 10,000 ബയോ ഇന്‍പുട്ട് റിസോഴ്‌സ് സെന്ററുകള്‍ സ്ഥാപിക്കും. ഇതുവഴി താഴെത്തട്ടില്‍ വളം, കീടനാശിനി നിര്‍മ്മാണ ശൃംഖല യാഥാര്‍ഥ്യമാകും.
കോഡിങ്, എഐ, റൊബോട്ടിക്‌സ്, മെക്കാട്രോണിക്‌സ്, ഐഒടി, 3ഡി പ്രിന്റിങ്, ഡ്രോണുകള്‍, നൈപുണ്യം തുടങ്ങിയ ഇന്‍ഡസ്ട്രി 4.0യെ ലക്ഷ്യംവെച്ചുള്ള പുതിയ കാല കോഴ്‌സുകള്‍ വഴി മൂന്നു വര്‍ഷത്തിനകം യുവാക്കളില്‍ നൈപുണ്യം വളര്‍ത്തുന്നതിനായി പ്രധാനമന്ത്രി കൗശല്‍ വികാസ് യോജന 4.0 ആരംഭിക്കും.
യുവാക്കളെ നൈപുണ്യമുള്ളവരാക്കുന്നതിനായി വിവിധ സംസ്ഥാനങ്ങളിലായി 30 സ്‌കില്‍ ഇന്ത്യ രാജ്യാന്തര കേന്ദ്രങ്ങള്‍ സ്ഥാപിക്കും
എം.എസ്.എം.ഇകള്‍ക്കു വായ്പ ലഭ്യമാക്കുന്നതിനുള്ള പുതിയ പദ്ധതി 2023 ഏപ്രില്‍ ഒന്നിനു പ്രാബല്യത്തില്‍ വരും. ഇതിനായി 9,000 കോടി രൂപയുടെ നിക്ഷേപം നടത്തും.
2 ലക്ഷം കോടി രൂപയുടെ ഉറപ്പുള്ള അധിക ഈടു രഹിത വായ്പ ലഭ്യമാക്കുകയും പലിശച്ചെലവ് ഏകദേശം 1 ശതമാനം കുറയാനിടയാക്കുകയും ചെയ്യും.
കമ്പനികള്‍ക്ക് കീഴിലുള്ള ഫീല്‍ഡ് ഓഫീസുകളില്‍ ഫയല്‍ ചെയ്ത വിവിധ ഫോമുകള്‍ കേന്ദ്രീകൃതമായി കൈകാര്യം ചെയ്യുകവഴി കമ്പനികളോട് വേഗത്തില്‍ പ്രതികരിക്കുന്നതിനായി സെന്‍ട്രല്‍ പ്രോസസ്സിംഗ് സെന്റര്‍ സജ്ജീകരിക്കും
സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്‌കീമിന്റെ നിക്ഷേപ പരിധി 15 ലക്ഷത്തില്‍നിന്ന് 30 ലക്ഷമായി വര്‍ദ്ധിപ്പിക്കും
ലക്ഷ്യമിടുന്ന ധനക്കമ്മി 2025-26 ആകുമ്പോഴേക്കും 4.5% ല്‍ താഴെയാകും.
ഗ്രാമീണ മേഖലയിലെ യുവ സംരംഭകരുടെ സ്റ്റാര്‍ട്ടപ്പുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന് അഗ്രികള്‍ച്ചര്‍ ആക്‌സിലറേറ്റര്‍ ഫണ്ട് സജ്ജീകരിക്കും
‘ശ്രീ അന്ന’യുടെ ആഗോള ഹബ്ബായി ഇന്ത്യയെ മാറ്റുന്നതിന് ഹൈദരാബാദ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മില്ലറ്റ് റിസര്‍ച്ചിനെ രാജ്യാന്ത തലത്തില്‍ മികച്ച മാതൃകയായും സാങ്കേതിക വിദ്യയും ഗവേഷണവും പങ്കുവെക്കുന്നതിനും മികവിന്റെ കേന്ദ്രമായി പിന്തുണയ്ക്കും,
20 ലക്ഷം കോടി രൂപയുടെ കാര്‍ഷിക വായ്പ മൃഗസംരക്ഷണം, ഡയറി, മത്സ്യബന്ധനം എന്നിവയ്ക്കായി ലക്ഷ്യമിടുന്നു
ആറായിരം കോടി രൂപയുടെ നിക്ഷേപം ലക്ഷ്യമിടുന്ന പ്രധാനമന്ത്രി മത്സ്യ സമ്പദ യോജനയുടെ ഒരു പുതിയ ഉപപദ്ധതി
മത്സ്യത്തൊഴിലാളികള്‍, മീന്‍ കച്ചവടക്കാര്‍, സൂക്ഷ്മ ചെറുകിട സംരംഭകര്‍ തുടങ്ങിയവരുടെ പ്രവര്‍ത്തനങ്ങളും മൂല്യ ശൃംഖലയുടെ കാര്യക്ഷമതയും മെച്ചപ്പെടുത്തുന്നതിനും വിപണി വിപുലീകരിക്കുന്നതിനുമായി ലക്ഷ്യമിട്ടുള്ളതാണ്.
കര്‍ഷക കേന്ദ്രീകൃതമായി പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും കാര്‍ഷിക സാങ്കേതിക വിദ്യാ വ്യവസായങ്ങള്‍ക്കു സ്റ്റാര്‍ട്ടപ്പുകള്‍ക്കും പിന്‍തുണ നല്‍കുന്നതിനുമായി കാര്‍ഷിക മേഖലയ്ക്കുള്ള ഡിജിറ്റല്‍ പബ്ലിക് ഇന്‍ഫ്രാസ്ട്രക്ചര്‍ ഒരു ഓപ്പണ്‍ സോഴ്സ് ആയി നിര്‍മ്മിക്കും
2,516 കോടി രൂപയുടെ നിക്ഷേപത്തോടെ 63,000 പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങളുടെ കമ്പ്യൂട്ടര്‍വല്‍ക്കരണം ആരംഭിച്ചു.
കര്‍ഷകരെ അവരുടെ ഉല്‍പന്നങ്ങള്‍ സംഭരിക്കാന്‍ സഹായിക്കുന്നതിന് വിപുലമായ വികേന്ദ്രീകൃത സംഭരണ ശേഷി സജ്ജീകരിക്കും. ലാഭകരമായ വിലയറിഞ്ഞ് ഉചിതമായ സമയത്തു വില്‍പന നേടിയെടുക്കാന്‍ ഇതു സഹായിക്കും.
അരിവാള്‍ രോഗ നിര്‍മാര്‍ജന ദൗത്യം ആരംഭിക്കും.
സഹകരണ ഗവേഷണവും നവീകരണവും പ്രോത്സാഹിപ്പിക്കുന്നതിനായി തിരഞ്ഞെടുത്ത ഐസിഎംആര്‍ ലാബുകള്‍ വഴി സംയുക്ത പൊതു-സ്വകാര്യ മെഡിക്കല്‍ ഗവേഷണം പ്രോത്സാഹിപ്പിക്കും
ഔഷധനിര്‍മാണ ഗവേഷണം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പുതിയ പദ്ധതി ആരംഭിക്കും.
ആഗോളതലത്തിലുള്ള പ്രതിസന്ധി മുന്നില്‍ക്കണ്ട് വളര്‍ച്ച ത്വരിതപ്പെടുത്തുന്നതിനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും സ്വകാര്യ മൂലധനം ആകര്‍ഷിക്കുന്നതിനുമായി മൂലധന നിക്ഷേപത്തില്‍ തുടര്‍ച്ചയായി മൂന്നാം വര്‍ഷവും 33% വര്‍ധന സൃഷ്ടിക്കുക വഴി 10 ലക്ഷം കോടി രൂപയുടെ നിക്ഷേപം.
500 ബ്ലോക്കുകള്‍ ഉള്‍ക്കൊള്ളുന്ന വളര്‍ച്ച കാംക്ഷിക്കുന്ന ബ്ലോക്കുകള്‍ക്കായുള്ള പദ്ധതി ആരംഭിച്ചു. ആരോഗ്യം, പോഷകാഹാരം, വിദ്യാഭ്യാസം, കൃഷി, ജലവിഭവങ്ങള്‍, സാമ്പത്തിക ഉള്‍പ്പെടുത്തല്‍, നൈപുണ്യ വികസനം തുടങ്ങിയ മേഖലകളില്‍ അവശ്യ ഗവണ്‍മെന്റ് സേവനങ്ങള്‍ ലഭ്യമാക്കാനാണ് ഇത്.
പട്ടികവര്‍ഗക്കാര്‍ക്കായി അടുത്ത മൂന്ന് വര്‍ഷത്തേക്കുള്ള ദൗത്യമായി
പ്രധാനമന്ത്രി പിവിടിജി വികസനം നടപ്പാക്കുന്നതിന് 15,000 കോടി രൂപ.
തുറമുഖങ്ങള്‍, കല്‍ക്കരി, ഉരുക്ക്, വളം, ഭക്ഷ്യധാന്യം എന്നീ മേഖലകളിലെ കണക്റ്റിവിറ്റിക്കായി നൂറു പ്രധാന അടിസ്ഥാന സൗകര്യ പദ്ധതികള്‍ക്കായി സ്വകാര്യ സ്രോതസ്സുകളില്‍നിന്നുള്ള 15000 കോടി രൂപ ഉള്‍പ്പെടെ 75000 കോടി രൂപയുടെ നിക്ഷേപം.
അടിസ്ഥാന സൗകര്യ മേഖലയില്‍ സ്വകാര്യ നിക്ഷേപത്തിനുള്ള അവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനായി പുതിയ അടിസ്ഥാനസൗകര്യ സാമ്പത്തിക സെക്രട്ടേറിയറ്റ് സ്ഥാപിച്ചു
അധ്യാപക പരിശീലനത്തിനുള്ള മികവിനായി ജില്ലാ വിദ്യാഭ്യാസ, പരിശീലന സ്ഥാപനങ്ങള്‍ വികസിപ്പിക്കും
വിവിധ ഭാഷകളിലുള്ളതും വിവിധ പ്രദേശങ്ങളില്‍നിന്നുള്ളതുമായ ഗുണനിലവാരമുള്ള പുസ്തകങ്ങളുടെ ലഭ്യത സുഗമമാക്കുന്ന, കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കുമായുള്ള ദേശീയ ഡിജിറ്റല്‍ ലൈബ്രറി സജ്ജീകരിക്കും
സുസ്ഥിരമായ ചെറുകിട ജലസേചനം ലഭ്യമാക്കാനും കുടിവെള്ള ടാങ്കുകള്‍ നിറയ്ക്കാനുമായി അപ്പര്‍ ഭദ്ര പദ്ധതിക്ക് കേനദ്്ര സഹായമായി 5300 കോടി രൂപ നല്‍കും.
കേന്ദ്രത്തിന്റെ ‘ഫലപ്രദമായ മൂലധന ചെലവ്’ 13.7 ലക്ഷം കോടി രൂപ.
സംസ്ഥാന ഗവണ്‍മെന്റുകള്‍ക്കുള്ള 50 വര്‍ഷത്തെ പലിശ രഹിത വായ്പ ഒരു വര്‍ഷത്തേക്ക് കൂടി തുടരും.
ഡിജിറ്റല്‍ എപ്പിഗ്രാഫിയില്‍ ‘ഭാരത് ഷെയര്‍ഡ് റിപ്പോസിറ്ററി ഓഫ് ഇന്‍സ്‌ക്രിപ്ഷന്‍സ്’ സ്ഥാപിക്കും. ആദ്യഘട്ടത്തില്‍ ഒരു ലക്ഷം പുരാതന ലിഖിതങ്ങള്‍ ഡിജിറ്റൈസ് ചെയ്യുന്ന മ്യൂസിയം.
യി നമ്മുടെ നഗരങ്ങളെ ‘നാളത്തെ സുസ്ഥിര നഗരങ്ങളായി’ മാറ്റുന്നതിനു നഗരാസൂത്രണ പരിഷ്‌കാരങ്ങളും നടപടികളും ഏറ്റെടുക്കുന്നതിന് സംസ്ഥാനങ്ങളെയും നഗരങ്ങളെയും പ്രോത്സാഹിപ്പിക്കുക.
സെപ്റ്റിക് ടാങ്കുകളുടെയും അഴുക്കുചാലുകളുടെയും ശുചീകരണം പൂര്‍ണമായും യന്ത്രവല്‍ക്കരിക്കാന്‍ എല്ലാ നഗരങ്ങളെയും പട്ടണങ്ങളെയും പ്രാപ്തമാക്കിക്കൊണ്ട് മാന്‍ഹോളില്‍ നിന്ന് മെഷീന്‍-ഹോള്‍ രീതിയിലേക്ക് മാറുക
ലക്ഷക്കണക്കിനു ഗവണ്‍മെന്റ് ജീവനക്കാര്‍ക്ക് തങ്ങളുടെ നൈപുണ്യം മെച്ചപ്പെടുത്താനും ജനോന്‍മുഖമായ സമീപനം സാധ്യമാക്കാനുമായി
ഐഗോട്ട് കര്‍മ്മയോഗി എന്ന സംയോജിത ഓണ്‍ലൈന്‍ പരിശീലന പ്ലാറ്റ്‌ഫോം ആരംഭിച്ചു.
ബിസിനസ് ചെയ്യുന്നത് എളുപ്പമാക്കാനായി 39000ലധികം
നിബന്ധനകള്‍ കുറയ്ക്കുകയും 3,400ലധികം നിയമ വ്യവസ്ഥകള്‍ ക്രിമിനല്‍ കുറ്റമല്ലാതാക്കുകയും ചെയ്തു.
കൂടുതല്‍ വിശ്വാസാധിഷ്ഠിതമായ ഭരണത്തിനായി 42 കേന്ദ്ര നിയമങ്ങള്‍ ഭേദഗതി ചെയ്യുന്നതിനുള്ള ജന്‍ വിശ്വാസ് ബില്‍
‘ഇന്ത്യയില്‍ എഐ ഉണ്ടാക്കുക, ഇന്ത്യക്ക് വേണ്ടി എഐ പ്രവര്‍ത്തിക്കുക’ എന്ന കാഴ്ചപ്പാട് സാക്ഷാത്കരിക്കാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ മികച്ച മൂന്ന് കേന്ദ്രങ്ങള്‍ മുന്‍നിര വിദ്യാഭ്യാസ മേഖലയില്‍ സജ്ജീകരിക്കും.
സ്റ്റാര്‍ട്ടപ്പുകളും അക്കാദമിയകളും നടത്തുന്ന ഗവേഷണങ്ങളും നൂതനാശയങ്ങളും മെച്ചപ്പെടുത്താന്‍ ദേശീയ ഡാറ്റാ ഗവേണന്‍സ് നയം കൊണ്ടുവരും
തിരിച്ചറിയല്‍ രേഖകളും വിലാസവും പുതുക്കുന്നത് എളുപ്പമാക്കുന്നതിന് ഡിജിലോക്കര്‍ സേവനവും ആധാറും അടിസ്ഥാനമായി ഉപയോഗിച്ച് ഒരിടത്തു തന്നെ പരിഹാരം കാണല്‍.
ബിസിനസ് ചെയ്യല്‍ എളുപ്പമാക്കാനായി നിശ്ചിത ഗവണ്‍മെന്റ് ഏജന്‍സികളുടെ എല്ലാ ഡിജിറ്റല്‍ സംവിധാനങ്ങള്‍ക്കും പൊതുവായ തിരിച്ചറിയല്‍ രേഖയായി പാന്‍ ഉപയോഗിക്കും
പെര്‍ഫോമന്‍സ് സെക്യൂരിറ്റിയുമായി ബന്ധപ്പെട്ട, കണ്ടുകെട്ടിയ തുകയുടെ 95 ശതമാനവും, കോവിഡ് കാലത്ത് കരാറുകള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടുപോയ സൂക്ഷ്മ, ചെറുകിട സംരംഭങ്ങള്‍ക്ക് ഗവണ്‍മെന്റും ഗവണ്‍മെന്റ് ഏജന്‍സികളും തിരിച്ചുനല്‍കും.
മത്സരാധിഷ്ഠിത വികസനത്തിന്, ക്ഷാമം നേരിടുന്ന വിഭവങ്ങള്‍ നന്നായി വിനിയോഗിക്കുന്നതിന് ഫലപ്രാപ്തി അടിസ്ഥാനമാക്കിയുള്ള ധനസഹായം.
ഇ-കോടതി പദ്ധതിയുടെ മൂന്നാം ഘട്ടത്തില്‍ ഫലപ്രദമായി നീതി ലഭ്യമാക്കുന്നതിനായി 7,000 കോടി രൂപയുടെ പദ്ധതി ആരംഭിക്കും.
ഇറക്കുമതിക്കു മേലുള്ള ആശ്രിതത്വം കുറയ്ക്കാനായി തദ്ദേശീയമായി ലാബ് ഗ്രോണ്‍ ഡയമണ്ട്‌സ് (എല്‍.ജി.ഡി.) വിത്തുകള്‍ ഉല്‍പാദിപ്പിക്കുന്നതിനായി എല്‍.ജി.ഡി. മേഖലയ്ക്ക് ഗവേഷണ, വികസന ഗ്രാന്റ്
2030 ആകുമ്പോഴേക്കും ഗ്രീന്‍ ഹൈഡ്രജന്‍ മിഷനു കീഴില്‍ 5 എംഎംടി വാര്‍ഷിക ഉല്‍പ്പാദനം ലക്ഷ്യമിടുന്നു. കാര്‍ബര്‍ നിര്‍ഗമനവും ഫോസില്‍ ഇന്ധന ഇറക്കുമതിയും കുറച്ചുകൊണ്ടുവരികയാണു ലക്ഷ്യം.
ഊര്‍ജ സുരക്ഷ, ഊര്‍ജ്ജ സംക്രമണം, നെറ്റ് സീറോ ലക്ഷ്യങ്ങള്‍ എന്നിവയ്ക്കായി 35000 കോടി രൂപയുടെ വിഹിതം.
സമ്പദ്വ്യവസ്ഥയെ സുസ്ഥിര വികസന പാതയില്‍ നയിക്കാന്‍ ബാറ്ററി ഊര്‍ജ്ജ സംഭരണ സംവിധാനങ്ങള്‍ പ്രോത്സാഹിപ്പിക്കും
പുനരുപയോഗിക്കാവുന്ന ഊര്‍ജ ഗ്രിഡ് ഏകോപിപ്പിക്കുന്നതിനും ലഡാക്കില്‍നിന്ന് ഒഴിപ്പിക്കുന്നതിനുമായി 20700 കോടി രൂപയുടെ പദ്ധതി.
സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും സമാന്തര വളങ്ങളും രാസവളങ്ങളുടെ സമീകൃത ഉപയോഗവും പ്രോത്സാഹിപ്പിക്കുന്നതിനായി പുനഃസ്ഥാപിക്കല്‍, അവബോധം സൃഷ്ടിക്കല്‍, പോഷണം, ഭൂമാതാവിനെ മെച്ചപ്പെടുത്തല്‍ എന്നിവയ്ക്കുള്ള പിഎം പ്രോഗ്രാം (പിഎം-പ്രണാം) ആരംഭിക്കും
കടല്‍ത്തീരത്തും ഉപ്പുപടലങ്ങളിലും കണ്ടല്‍ക്കാടുകള്‍ നട്ടുപിടിപ്പിക്കാന്‍ മഹാത്മാഗാന്ധി തൊഴിലുറപ്പു പദ്ധതിയും കാംപ ഫണ്ടും മറ്റു സ്രോതസ്സുകളും ഉപയോഗപ്പെടുത്തി കടല്‍ത്തീര ആവാസവ്യവസ്ഥയ്ക്കും പ്രത്യക്ഷമായ വരുമാനത്തിനും വേണ്ടിയുള്ള കണ്ടല്‍ സംരക്ഷണം നടപ്പാക്കും.
പ്രോത്സാഹിപ്പിക്കുകയും സമാഹരിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ പരിസ്ഥിതി (സംരക്ഷണ) നിയമത്തിന് കീഴില്‍ ഗ്രീന്‍ ക്രെഡിറ്റ് പദ്ധതി വിജ്ഞാപനം ചെയ്യും.
തണ്ണീര്‍ത്തടങ്ങളുടെ പരമാവധി ഉപയോഗം ഉറപ്പാക്കുക, ജൈവ വൈവിധ്യം വര്‍ദ്ധിപ്പിക്കുക, ഇക്കോ ടൂറിസം സാധ്യതകള്‍ പ്രോത്സാഹിപ്പിക്കാനും പ്രാദേശിക സമൂഹങ്ങളുടെ വരുമാനം വര്‍ധിപ്പിക്കാനുമായി അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ അമൃത് ധരോഹര്‍ പദ്ധതി നടപ്പിലാക്കും
എം.എസ്.എം.ഇകള്‍ ഉള്‍പ്പെടെയുള്ള തൊഴില്‍ദാതാക്കളുമായി ബന്ധപ്പെടുത്തിയും സംരംഭകത്വ പദ്ധതികള്‍ ലഭ്യമാക്കിയും ഡിമാന്‍ഡ് അടിസ്ഥാനമാക്കിയുള്ള ഔദ്യോഗിക നൈപുണ്യ വികസനം സാധ്യമാക്കാനായി ഏകീകൃത സ്‌കില്‍ ഇന്ത്യ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം ആരംഭിക്കും
ഔപചാരിക വൈദഗ്ധ്യം, എംഎസ്എംഇകള്‍ ഉള്‍പ്പെടെയുള്ള തൊഴിലുടമകളുമായി ലിങ്ക് ചെയ്യല്‍, ആക്‌സസ് സുഗമമാക്കല്‍
സംരംഭകത്വ പദ്ധതികള്‍.
അഖിലേന്ത്യാ അപ്രന്റീസ്ഷിപ്പ് പ്രോത്സാഹന പദ്ധതിക്കു കീഴിലുള്ള നേരിട്ടു ആനുകൂല്യം വിതരണം വഴി മൂന്നു വര്‍ഷത്തിനകം 47 ലക്ഷം യുവാക്കള്‍ക്കു സ്റ്റൈപ്പന്‍ഡ് നല്‍കും.

ആഭ്യന്തര, വിദേശ വിനോദ സഞ്ചാരികള്‍ക്കു സമ്പൂര്‍ണ പാക്കേജിനു പറ്റുംവിധം വികസിപ്പിക്കുന്നതിനായി കുറഞ്ഞത് 50 വിനോദസഞ്ചാര കേന്ദ്രങ്ങള്‍ തെരഞ്ഞെടുക്കും.
ദേഘോ അപ്‌നാ ദേശ് പദ്ധതിയുടെ ലക്ഷ്യങ്ങള്‍ യാഥാര്‍ഥ്യമാക്കുന്നതിനായി മേഖലാതല സവിശേഷ നൈപുണ്യ വികസനവും സംരംഭകത്വ വികസനവും സമന്വയിപ്പിക്കും.
വൈബ്രന്റ് വില്ലേജ് പദ്ധതി വഴി അതിര്‍ത്തിഗ്രാമങ്ങളില്‍ വിനോദസഞ്ചാര അടിസ്ഥാന സൗകര്യവും സൗകര്യങ്ങളും ഒരുക്കും.
ഒരു ജില്ല, ഒരു ഉല്‍പന്നം പദ്ധതിയിലെ ഉല്‍പന്നങ്ങളും ജിഐ ഉല്‍പന്നങ്ങളും കരകൗശല വസ്തുക്കളും വില്‍ക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുമായി യൂനിറ്റി മാളുകള്‍ ആരംഭിക്കാന്‍ സംസ്ഥാനങ്ങള്‍ക്കു പ്രോത്സാഹനം നല്‍കും.
വായ്പയുടെ ഫലപ്രദമായ ഒഴുക്കും സാമ്പത്തിക ഉള്‍ച്ചേര്‍ക്കല്‍ പ്രോത്സാഹിപ്പിക്കുന്നതിനും സാമ്പത്തിക സ്ഥിരത സൃഷ്ടിക്കുന്നതിനുമായി സാമ്പത്തിക, അനുബന്ധ വിവരങ്ങള്‍ സൂക്ഷിക്കുന്നതിനുള്ള കേന്ദ്ര ശേഖരമായി നാഷണല്‍ ഫിനാന്‍ഷ്യല്‍ ഇന്‍ഫര്‍മേഷന്‍ റജിസ്ട്രി രൂപീകരിക്കും.
വായ്പാ പൊതു അടിസ്ഥാന സൗകര്യങ്ങള്‍ നിയന്ത്രിക്കുന്നതിനായി ആര്‍.ബി.ഐയുമായി ചര്‍ച്ച ചെയ്ത് പുതിയ നിയമനിര്‍മ്മാണ ചട്ടക്കൂട് രൂപകല്പന ചെയ്യണം.
പൊതു, നിയന്ത്രിത സ്ഥാപനങ്ങളുമായി ചര്‍ച്ച ചെയ്ത് നിലവിലുള്ള നിയന്ത്രണങ്ങളുടെ സമഗ്ര അവലോകനം നടത്താന്‍ സാമ്പത്തിക രംഗത്തെ നിയന്ത്രണ ഏജന്‍സികള്‍ തയ്യാറാവണം. വിവിധ നിയന്ത്രണങ്ങള്‍ പ്രകാരമുള്ള അപേക്ഷയ്ക്കുള്ള സമയപരിധിയും നിശ്ചയിക്കണം.
ജിഐഎഫ്ടി ഐഎഫ്എസ് സിയിലെ ബിസിനസ്സ് പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്, ഇനിപ്പറയുന്ന നടപടികള്‍ കൈക്കൊള്ളണം.
ഇരട്ട നിയന്ത്രണങ്ങള്‍ ഒഴിവാക്കുന്നതിന് എസ്ഇസെഡ് നിയമത്തിന് കീഴിലുള്ള അധികാരങ്ങള്‍ ഐഎഫ്എസ്‌സിഎയ്ക്ക് കൈമാറുന്നു.
ഐഎഫ്‌സിഎ, എസ്ഇസെഡ് അധികൃതര്‍, ജിഎസ്ടിഎന്‍, ആര്‍ബിഐ, സെബി, ഐആര്‍ഡിഎഐ എന്നിവയില്‍ നിന്നുള്ള അംഗീകാരത്തിനും രജിസ്‌ട്രേഷനുമായി ഒരു ഏകജാലക ഐടി സംവിധാനം സജ്ജീകരിക്കും
വിദേശ ബാങ്കിന്റെ ഐ.എഫ്.എസ്.സി. ബാങ്കിംഗ് യൂണിറ്റുകള്‍ക്ക് ഏറ്റെടുക്കല്‍ ധനസഹായം അനുവദിക്കല്‍.
ട്രേഡ് റീ-ഫിനാന്‍സിംഗിനായി എക്‌സിം ബാങ്കിന്റെ ഒരു അനുബന്ധ സ്ഥാപനം സ്ഥാപിക്കുന്നു.
ആര്‍ബിട്രേഷന്‍, അനുബന്ധ സേവനങ്ങള്‍, കൂടാതെ നിയമപരമായ വ്യവസ്ഥകള്‍ എന്നിവയ്ക്കായി ഐഎഫ്എസ് സിഎ നിയമം ഭേദഗതി ചെയ്യുന്നു
എസ്ഇസെഡ് നിയമത്തിന് കീഴിലുള്ള ഇരട്ട നിയന്ത്രണം ഒഴിവാക്കുന്നു
ഓഫ്ഷോര്‍ ഡെറിവേറ്റീവ് ഉപകരണങ്ങള്‍ സാധുവായ കരാറുകളായി അംഗീകരിക്കുന്നു.
ബാങ്കിംഗ് റെഗുലേഷന്‍ ആക്ട്, ബാങ്കിംഗ് കമ്പനീസ് ആക്റ്റ് എന്നിവയില്‍ ഭേദഗതികള്‍ നിര്‍ദ്ദേശിച്ചു
ബാങ്ക് ഭരണം മെച്ചപ്പെടുത്തുന്നതിനും നിക്ഷേപക സുരക്ഷ മെച്ചപ്പെടുത്തുന്നതിനുമായി റിസര്‍വ് ഓഫ് ഇന്ത്യ നിയമത്തിലും ഭേദഗതി നിര്‍ദേശിച്ചു.
ഡിജിറ്റല്‍ തുടര്‍ച്ചാ പരിഹാരങ്ങള്‍ തേടുന്ന രാജ്യങ്ങള്‍ക്ക് ജിഐഎഫ്ടി ഐഎഫ്എസ്‌സിയില്‍  ഡാറ്റ എംബസികള്‍ സജ്ജീകരിക്കുന്നതിന് സൗകര്യമൊരുക്കും.
മാനദണ്ഡങ്ങള്‍ വികസിപ്പിക്കാനും നിയന്ത്രിക്കാനും പരിപാലിക്കാനും നടപ്പിലാക്കാനും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സെക്യൂരിറ്റീസ് വിപണികളിലെ വിദ്യാഭ്യാസത്തിനും
ബിരുദങ്ങള്‍, ഡിപ്ലോമകള്‍, സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ അംഗീകരിക്കാനും സെബിക്ക് അധികാരം നല്‍കണം
അവകാശവാദം ഉന്നയിക്കാതിരുന്ന ഓഹരികളും വിതരണം ചെയ്യാതിരുന്ന ഡിവിഡന്റും ഇന്‍വെസ്റ്റര്‍ എഡ്യുക്കേഷന്‍ ആന്‍ഡ് പ്രൊട്ടക്ഷന്‍ ഫണ്ട് അതോറിറ്റിയില്‍നിന്ന് എളുപ്പത്തില്‍ വീണ്ടെടുക്കാന്‍ നിക്ഷേപകരെ പ്രാപ്തമാക്കുന്നതിന് സംയോജിത ഐടി പോര്‍ട്ടല്‍ സ്ഥാപിക്കും
ആസാദി കാ അമൃത് മഹോത്സവ് സ്മരണയ്ക്കായി, ഒറ്റത്തവണയുള്ള പുതിയ ചെറുകിട സമ്പാദ്യ പദ്ധതി,
മഹിളാ സമ്മാന് സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റ് പുറത്തിറക്കും. ഇത് സ്ത്രീകളുടെയോ പെണ്‍കുട്ടികളുടെയോ പേരില്‍ 2 ലക്ഷം രൂപ വരെ 2 വര്‍ഷത്തേക്ക് (മാര്‍ച്ച് 2025 വരെ)
ഭാഗിക പിന്‍വലിക്കല്‍ ഓപ്ഷനോടൊപ്പം 7.5 ശതമാനം സ്ഥിര പലിശ നിരക്കില്‍.
നിക്ഷേപിക്കാനുള്ള സൗകര്യം വാഗ്ദാനം ചെയ്യുന്നു.

പ്രതിമാസ വരുമാന അക്കൗണ്ട് സ്‌കീമിന്റെ പരമാവധി നിക്ഷേപ പരിധി വര്‍ദ്ധിപ്പിക്കും
സിംഗിള്‍ അക്കൗണ്ടിന് 4.5 ലക്ഷം മുതല്‍ 9 ലക്ഷം വരെയും ജോയിന്റ് അക്കൗണ്ടിന് 9 ലക്ഷം മുതല്‍ 15 ലക്ഷം വരെയുമായാണു വര്‍ധിപ്പിക്കുക.
മൂലധനച്ചെലവിനായി സംസ്ഥാനങ്ങള്‍ക്കുള്ള മുഴുവന്‍ അമ്പത് വര്‍ഷത്തെ പലിശ രഹിത വായ്പയും 2023-24 നുള്ളില്‍ ചെലവിട്ടുതീര്‍ക്കണം.
0.5% ഊര്‍ജമേഖലയുടെ പരിഷ്‌കാരത്തിനായി നീക്കിവെച്ചിരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് ജിഎസ്ഡിപിയുടെ 3.5% ധനക്കമ്മി അനുവദിച്ചിരിക്കുന്നു
2022-23 പുതുക്കിയ എസ്റ്റിമേറ്റുകള്‍:
കടമെടുത്തതൊഴികെയുള്ള മൊത്തം വരവ് 24.3 ലക്ഷം കോടി രൂപയാണ്, അതില്‍ അറ്റം
നികുതി വരുമാനം 20.9 ലക്ഷം കോടി രൂപയാണ്. മൊത്തം ചെലവ് 41.9 ലക്ഷം കോടി രൂപയാണ്, അതില്‍ മൂലധനച്ചെലവ്
ഏകദേശം 7.3 ലക്ഷം കോടി രൂപയാണ്.
ബജറ്റ് എസ്റ്റിമേറ്റ് അനുസരിച്ച് ധനക്കമ്മി ജിഡിപിയുടെ 6.4 ശതമാനമാണ്.
2023-24 ബജറ്റ് എസ്റ്റിമേറ്റ്:
കടമെടുപ്പ് ഒഴികെയുള്ള മൊത്തം വരവ് 27.2 ലക്ഷം കോടി രൂപയായി കണക്കാക്കപ്പെടുന്നു
മൊത്തം ചെലവ് 45 ലക്ഷം കോടി രൂപയാണ്.
മൊത്തം നികുതി വരുമാനം 23.3 ലക്ഷം കോടി രൂപയാണ്.
ധനക്കമ്മി ജിഡിപിയുടെ 5.9 ശതമാനമായി കണക്കാക്കപ്പെടുന്നു.
2023-24 ലെ ധനക്കമ്മി നികത്താന്‍, ഡേറ്റഡ് സെക്യൂരിറ്റിയില്‍നിന്നുള്ള അറ്റ വിപണി വായ്പകള്‍ 11.8 ലക്ഷം കോടി രൂപയുടേതായിരിക്കും.
15.4 ലക്ഷം കോടി രൂപയാണ് മൊത്ത വിപണി കടമെന്നാണ് കണക്കാക്കിയിരിക്കുന്നത്.

ഭാഗം – ബി
നേരിട്ടുള്ള നികുതികള്‍

പ്രത്യക്ഷ നികുതി നിര്‍ദ്ദേശങ്ങള്‍ നികുതിയുടെ തുടര്‍ച്ചയും സ്ഥിരതയും നിലനിര്‍ത്താന്‍ ലക്ഷ്യമിടുന്നു. നികുതി അടയ്ക്കാതിരിക്കുന്നതു നിമിത്തമുണ്ടാകുന്ന ബുദ്ധിമുട്ടു കുറച്ചുകൊണ്ടുവരാനും സംരംഭകത്വ ആവേശം പ്രോല്‍സാഹിപ്പിക്കാനും പൗരന്‍മാര്‍ക്കു നികുതിയിളവു നല്‍കാനുമായി വിവിധ വ്യവസ്ഥകള്‍ ലളിതമാക്കാനും യുക്തിഭദ്രമാക്കാനും ലക്ഷ്യമിടുന്നു.
പുതിയ നികുതി വ്യവസ്ഥയില്‍ വ്യക്തിഗത ആദായ നികുതിയിളവിന്റെ പരിധി നിലവിലുള്ള അഞ്ചു ലക്ഷം രൂപയില്‍നിന്ന് ഏഴു ലക്ഷം രൂപയായി ഉയര്‍ത്തി. പുതിയ നികുതി വ്യവസ്ഥയുടെ ഭാഗമായുള്ളവര്‍ക്ക് ഏഴു ലക്ഷം രൂപ വരെയുള്ള വരുമാനത്തിനു നികുതിയൊന്നും കൊടുക്കേണ്ട.
സ്ലാബുകള്‍ ആറില്‍നിന്ന് അഞ്ചായി കുറച്ചും നികുതിയിളവിനുള്ള കൂടിയ പരിധി മൂന്നു ലക്ഷം രൂപയാക്കി ഉയര്‍ത്തിയും 2020ല്‍ നടപ്പാക്കിയ ആറു സ്ലാബുകളോടുകൂടിയ നികുതിഘടനയില്‍ മാറ്റം വരുത്തും. ഇത് കൂടുതല്‍ നികുതി അടയ്‌ക്കേണ്ടിവരുന്നവര്‍ക്കൊക്കെ ആശ്വാസകരമാകും.
പുതിയ നികുതി നിരക്കു പ്രകാരം മൂന്നു ലക്ഷം രൂപ വരെ നികുതിയില്ല. 3,00,001 രൂപ മുതല്‍ 6,00,000 രൂപ വരെ അഞ്ചു ശതമാനമായിരിക്കും നികുതി. 6,00,001 രൂപ മുതല്‍ 9,00,000 രൂപ വരെ 10 ശതമാനം നികുതി അടയ്ക്കണം. 9,00,001 രൂപ മുതല്‍ 12,00,000 രൂപ വരെ 15 ശതമാനവും 12,00,001 രൂപ മുതല്‍ 15,00,000 രൂപ വരെ 20 ശതമാനവും 15,00,000നു മുകളില്‍ 30 ശതമാനവുമായിരിക്കും നികുതി.

ശമ്പളക്കാര്‍ക്കുള്ള 50,000 രൂപയുടെ സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ ആനുകൂല്യവും 15000 രൂപ വരെയുള്ള കുടുംബ പെന്‍ഷനില്‍നിന്ന് ഇളവു ചെയ്യുന്ന വഴതുിയുള്ള നേട്ടവും കൂടുതല്‍ പേര്‍ക്കു ലഭ്യമാക്കാനുള്ള നിര്‍ദേശം.
പുതിയ നികുതിയില്‍ ഏറ്റവും ഉയര്‍ന്ന സര്‍ചാര്‍ജ് നിരക്ക് 37 ശതമാനത്തില്‍ നിന്ന് 25 ശതമാനമായി കുറയ്ക്കും. ഇത് പരമാവധി വ്യക്തിഗത ആദായനികുതി നിരക്ക് 39 ശതമാനമായി കുറയ്ക്കുന്നതിലേക്ക് നയിക്കും
ഗവണ്‍മെന്റ് ഇതര സ്ഥാപനങ്ങളിലെ ശമ്പളം ലഭിക്കുന്ന ജീവനക്കാരുടെ വിരമിക്കലിന് ശേഷമുള്ള ലീവ് എന്‍ക്യാഷ്മെന്റിന് നികുതി ഇളവിനുള്ള പരിധി 25 ലക്ഷം രൂപയായി ഉയര്‍ത്തും.
പുതിയ ആദായ നികുതി വ്യവസ്ഥയെ എല്ലാവര്‍ക്കും ബാധകമാക്കും. എന്നിരുന്നാലും, പൗരന്മാര്‍ക്കു
പഴയ നികുതി വ്യവസ്ഥയുടെ ആനുകൂല്യം ലഭിക്കാനുള്ള ഓപ്ഷന്‍ തുടരും.
ചെറുകിട സംരംഭങ്ങള്‍ക്കും ചില പ്രൊഫഷണലുകള്‍ക്കും നിര്‍ദേശിക്കപ്പെട്ട അനുമാന നികുതിയുടെ പ്രയോജനം ലഭിക്കുന്നതിനായി പരിധി ഉയര്‍ത്തി. ഒരു വര്‍ഷം പണമായി ലഭിച്ച ആകെ തുക മൊത്ത വരുമാനത്തിന്റെ/വിറ്റുവരവിന്റെ അഞ്ച് ശതമാനത്തിലേറയാകരുത്.
എം.എസ്.എം.ഇകള്‍ക്കുള്ള പണം നല്‍കിയതിനു വേണ്ടിവരുന്ന ചെലവുകള്‍ക്കുള്ള കിഴിവ് എം.എസ്.എം.ഇകളെ യഥാസമയം പിന്തുണയ്ക്കുന്നതിനായി നല്‍കിയാല്‍ മാത്രമേ അനുവദിക്കുകയുള്ളൂ.
31.3.2024 വരെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്ന പുതിയ സഹകരണ സ്ഥാപനങ്ങള്‍ക്കു പുതിയ ഉല്‍പാദക കമ്പനികള്‍ക്കെന്നപോലെ
15 ശതമാനത്തിന്റെ കുറഞ്ഞ നികുതി നിരക്ക് ആനുകൂല്യം ലഭിക്കും.
2016-17 വര്‍ഷം അടിസ്ഥാനവര്‍ഷമായി കണക്കാക്കുന്നതിനു മുന്‍പുള്ള കാലത്തു കരിമ്പു കര്‍ഷകര്‍ക്കു നല്‍കിയ പണത്തിന്റെ അവകാശമുന്നയിക്കാന്‍ കരിമ്പു സഹകരണ സംഘങ്ങള്‍ക്ക് അവസരം നല്‍കി. ഇത് അവര്‍ക്ക് 10,000 കോടിയോളം രൂപയുടെ ആശ്വാസം പകരും.
പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങളിലും പ്രാഥമിക കൃഷി, ഗ്രാമവികസന സഹകരണ സംഘങ്ങളിലും പണം നി7പേിക്കുമ്പോഴും വായ്പയെടുക്കുമ്പോഴും ഒരംഗത്തിന് രണ്ടു ലക്ഷം രൂപയെന്ന പരമാവധി പരിധി വ്യവസ്ഥ ചെയ്തു.

സഹകരണ സംഘങ്ങള്‍ക്കു പണം പിന്‍വലിക്കുമ്പോള്‍ ടിഡിഎസ്സിനുള്ള ഉയര്‍ന്ന പരിധിയായി മൂന്നു കോടി രൂപ നിശ്ചയിച്ചു.
സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള ആദായനികുതി ഇളവ് ആരംഭിക്കുന്നത് 31-02-23ല്‍നിന്ന് 31.3.24ലേക്കു നീട്ടി.
സ്റ്റാര്‍ട്ടപ്പുകളുടെ ഓഹരിവിഹിതം കൈമാറുമ്പോള്‍ നഷ്ടം കണക്കില്‍ നിലനിര്‍ത്തുന്നതു വഴിയുള്ള നേട്ടം ലഭ്യമാക്കാനുള്ള നിര്‍ദേശം
താമസയോഗ്യമായ വീടിനായി നടത്തുന്ന നിക്ഷേപത്തിനു മേലുള്ള മൂലധന നേട്ടത്തില്‍നിന്ന് 54, 54 എഫ് വകുപ്പുകള്‍ പ്രകാരം ഇളവു ചെയ്യുന്നതിന് പരമാവധി തുകയായി 10 കോടി രൂപ നിശ്ചയിച്ചു. നികുതിയിളവും ഒഴിവും മെച്ചപ്പെടുത്തുന്നതിനാണ് ഇത്.

ഉയര്‍ന്ന മൂല്യമുള്ള ഇന്‍ഷുറന്‍സ് പോളിസികളുടെ വരുമാനത്തില്‍ നിന്നുള്ള ആദായ നികുതി ഇളവ് പരിമിതപ്പെടുത്താനുള്ള നിര്‍ദ്ദേശം.
2023 ഏപ്രില്‍ 1-നോ അതിനു ശേഷമോ ഇഷ്യൂ ചെയ്തിരിക്കുന്നത് അഞ്ചു ലക്ഷം രൂപയ്ക്ക് മുകളിലാണെങ്കില്‍ ആകെ പ്രീമിയം അഞ്ചു ലക്ഷം രൂപയില്‍ കൂടുതലുള്ള പോളിസികള്‍ മാത്രമേ ഒഴിവാക്കുകയുള്ളൂ.

കേന്ദ്ര, സംസ്ഥാന ചട്ടങ്ങള്‍ പ്രകാരം ഭവന നിര്‍മ്മാണം, നഗരങ്ങള്‍, പട്ടണങ്ങള്‍, ഗ്രാമങ്ങള്‍ എന്നിവയുടെ വികസനം തുടങ്ങിയ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി ആരംഭിച്ച സ്ഥാപനങ്ങള്‍, ബോര്‍ഡുകള്‍, കമ്മീഷനുകള്‍ എന്നിവയുടെ വരുമാനത്തിന് ആദായനികുതിയിളവു നല്‍കും.

ഓണ്‍ലൈന്‍ ഗെയിമിങ് സംബന്ധിച്ച ഒഴിവാക്കേണ്ട ടിഡിഎസ്സിന്റെ മിനിമം തുക പതിനായിരം രൂപ എന്നതും നികുതി സംബന്ധിച്ചും വ്യക്തത വരുത്തേണ്ടതുണ്ട്. പിന്‍വലിക്കുന്ന സമയത്തോ സാമ്പത്തിക വര്‍ഷത്തിന്റെ അവസാനമോ ടിഡിഎസ്സിനോ ആകെ ജയത്തിന്‍മേല്‍ നികുതി ഈടാക്കുന്നതിനോ നിര്‍ദേശം മുന്നോട്ടുവെക്കണം.
സ്വര്‍ണം ഇലക്ട്രോണിക് സ്വര്‍ണമായോ മറിച്ചോ മാറ്റുന്നതു മൂലധന നേട്ടമായി കണക്കാക്കേണ്ടതില്ല.
പാന്‍ ഇല്ലാതെ ഇ.പി.എഫ്. പിന്‍വലിക്കുമ്പോള്‍ നികുതി ഈടാക്കാവുന്ന ഭാഗത്തിന്റെ ടിഡിഎസ് നിരക്കുകള്‍ 20 ശതമാനത്തില്‍നിന്ന് 30 ശതമാനത്തിലേക്കു വര്‍ധിപ്പിച്ചു.
വിപണിയുമായി ബന്ധപ്പെട്ടുള്ള ഡിബഞ്ചറുകളില്‍നിന്നുള്ള വരുമാനത്തിനു നികുതി ഈടാക്കും.
കമ്മീഷണര്‍മാര്‍ക്കു മുമ്പിലുള്ള അപ്പീലുകള്‍ കുറയ്ക്കുന്നതിനായി നിസ്സാരമായ അപ്പീലുകളില്‍ തീര്‍പ്പുകല്‍പിക്കുന്നതിനായി 100 ജോയിന്റ് കമ്മീഷണര്‍മാരെ നിയോഗിക്കും.
റിട്ടേണ്‍സ് പരിശോധിക്കുന്നതിനുള്ള അപ്പീല്‍ കേസുകള്‍ തെരഞ്ഞെടുക്കുന്നതില്‍ ഈ വര്‍ഷം കൂടുതല്‍ ശ്രദ്ധ പുലര്‍ത്തി.
ഐഎഫ്എസ്സി, ഗിഫ്റ്റ് സിറ്റി എന്നിവയിലേക്കു മാറ്റുന്ന തുകകള്‍ക്കുള്ള നികുതി ആനുകൂല്യ കാലാവധി 31-03-2025 വരെ നീട്ടി.
ആദായനികുതി നിയമം 276 എ വകുപ്പു പ്രകാരം ചില പ്രവൃത്തികളില്‍ ലിക്വിഡേറ്റര്‍മാരെ ഒഴിവാക്കുന്നത് 2023 ഏപ്രില്‍ ഒന്നു മുതല്‍ ക്രിമിനല്‍ കുറ്റമല്ലാതാക്കി.
ഐഡിബിഐ ബാങ്ക് ഉള്‍പ്പെടെയുള്ള തന്ത്രപ്രധാനമായ വിറ്റഴിക്കലില്‍ ഉണ്ടായ നഷ്ടം എഴുതിത്തള്ളാതിരിക്കുന്നതിന് അനുമതി നല്‍കി.
അഗ്‌നിവീര്‍ ഫണ്ടിന് ഇഇഇ പദവി നല്‍കും. അഗ്‌നിവീരനില്‍ നിന്ന് പണം സ്വീകരിച്ചു
2022-ലെ അഗ്‌നിപഥ് സ്‌കീമില്‍ എന്റോള്‍ ചെയ്ത അഗ്‌നിവീര്‍സിന്റെ കോര്‍പ്പസ് ഫണ്ട്
നികുതിയില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നു. സേവാനിധി അക്കൗണ്ടിലേക്ക് അഗ്നിവീര്‍ നേരിട്ടോ അല്ലെങ്കില്‍ കേന്ദ്ര ഗവണ്‍മെന്റോ അടച്ച വിഹിതത്തിന് നികുതിയിളവു നല്‍കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

പരോക്ഷ നികുതികള്‍
തുണിത്തരങ്ങളും കൃഷിയും ഒഴികെയുള്ള ചരക്കുകളുടെ അടിസ്ഥാന കസ്റ്റംസ് തീരുവ നിരക്കുകളുടെ എണ്ണം, 21ല്‍ നിന്ന് 13 ആയി കുറഞ്ഞു.
കളിപ്പാട്ടങ്ങള്‍, സൈക്കിളുകള്‍, ഓട്ടോമൊബൈലുകള്‍, നാഫ്ത എന്നിവ ഉള്‍പ്പെടെ ചില ഇനങ്ങളുടെ അടിസ്ഥാന ഇഷ്ടാനുസൃത തീരുവകളിലും സെസുകളിലും സര്‍ചാര്‍ജുകളിലും ചെറിയ മാറ്റങ്ങള്‍.
ബ്‌ളെന്‍ഡഡ് കംപ്രസ്ഡ് പ്രകൃതിവാതകത്തില്‍ ഉള്‍പ്പെട്ട ജിഎസ്ടി അടച്ച കംപ്രസ്ഡ് ബയോ ഗ്യാസിന് എക്‌സൈസ് തീരുവ ഒഴിവാക്കി
ഇലക്ട്രിക് വാഹനങ്ങളില്‍ ഉപയോഗിക്കുന്നതിനുള്ള ലിഥിയം-അയേണ്‍ ബാറ്ററി നിര്‍മ്മിക്കുന്നതിനുള്ള നിര്‍ദ്ദിഷ്ട മൂലധന സാധനങ്ങള്‍/യന്ത്രങ്ങള്‍ എന്നിവയുടെ കസ്റ്റംസ് തീരുവ 31.03.2024 വരെ നീട്ടി.

വിജ്ഞാപനം ചെയ്യപ്പെട്ട ടെസ്റ്റിങ് ഏജന്‍സികള്‍ പരിശോധനയ്‌ക്കോ സാക്ഷ്യപത്രം നല്‍കുന്നതിനോ ആയി വ്യവസ്ഥകള്‍ക്കു വിധേയമായി ഇറക്കുമതി ചെയ്യുന്ന വാഹനങ്ങള്‍, നിര്‍ദ്ദിഷ്ട ഓട്ടോമൊബൈല്‍ ഭാഗങ്ങള്‍/ഘടകങ്ങള്‍, ഉപ-ഘടകങ്ങള്‍ എന്നിവയുടെ കസ്റ്റംസ് തീരുവ ഒഴിവാക്കി.

മൊബൈല്‍ ഫോണുകളുടെ ക്യാമറ മൊഡ്യൂള്‍ നിര്‍മ്മാണത്തില്‍ ഉപയോഗിക്കുന്നതിനുള്ള ക്യാമറ ലെന്‍സുകളുടെയും അതിന്റെ ഭാഗങ്ങളുടെയും കസ്റ്റംസ് തീരുവ ഒഴിവാക്കി. ലിഥിയം-അയേണ്‍ സെല്ലുകള്‍ക്കുള്ള ഇളവ് ഒരു വര്‍ഷത്തേക്കുകൂടി നീട്ടി.

ടിവി പാനലുകളുടെ ഓപ്പണ്‍ സെല്ലുകളുടെ ഭാഗങ്ങളുടെ അടിസ്ഥാന കസ്റ്റംസ് തീരുവ 2.5 ശതമാനമായി കുറച്ചു.
ഇലക്ട്രിക് അടുക്കള ചിമ്മിനിയുടെ അടിസ്ഥാന കസ്റ്റംസ് തീരുവ 7.5ല്‍ നിന്ന് 15 ശതമാനമായി ഉയര്‍ത്തി
ഇലക്ട്രിക് അടുക്കള ചിമ്മിനികള്‍ നിര്‍മ്മിക്കുന്നതിനുള്ള ചൂട് കോയിലിന്റെ അടിസ്ഥാന കസ്റ്റംസ് തീരുവ 20 ശതമാനത്തില്‍ നിന്ന് 15 ശതമാനമായി കുറച്ചു.
രാസവ്യവസായത്തില്‍ ഉപയോഗിക്കുന്ന ഡിനേച്ചര്‍ഡ് എഥൈല്‍ ആല്‍ക്കഹോളിനുള്ള അടിസ്ഥാന കസ്റ്റംസ് തീരുവ ഒഴിവാക്കി.
ആസിഡ് ഗ്രേഡ് ഫ്‌ളൂറോസ്പാറി(കാല്‍സ്യം ഫ്‌ളൂറൈഡിന്റെ 97 ശതമാനത്തിലേറെ ഭാരമുള്ള)ന്റെ അടിസ്ഥാന കസ്റ്റംസ് തീരുവ അഞ്ചു ശതമാനത്തില്‍നിന്ന് രണ്ടര ശതമാനമായി കുറച്ചു.
എപ്പിക്ലോറോഹൈഡ്രിന്‍ ഉല്‍പാദനത്തിനുള്ള അസംസ്‌കൃത ഗ്ലിസറിന്റെ അടിസ്ഥാന കസ്റ്റംസ് തീരുവ ഏഴര ശതമാനത്തില്‍നിന്ന് രണ്ടര ശതമാനമായി കുറച്ചു.
ചെമ്മീന്‍ തീറ്റയുടെ ആഭ്യന്തര ഉല്‍പാദനത്തിനായുള്ള പ്രധാന ഘടകങ്ങളുടെ തീരുവ കുറച്ചു.
ലാബ് ഗ്രോണ്‍ രത്‌നങ്ങളുടെ ഉല്‍പാദനത്തിനായി ഉപയോഗിക്കുന്ന വിത്തുകളുടെ അടിസ്ഥാന കസ്റ്റംസ് തീരുവ കുറച്ചു.
സ്വര്‍ണം, പ്‌ളാറ്റിനം എന്നിവയില്‍നിന്ന് ഉണ്ടാക്കുന്ന ഉല്‍പന്നങ്ങളുടെ തീരുവ കുറച്ചു.
വെള്ളി ഉല്‍പന്നങ്ങളുടെ തീരുവ കുറച്ചു.
സിആര്‍ജിഒ ഉരുക്ക്, ഫെറസ് സ്‌ക്രാപ്പ്, നിക്കല്‍ കാഥോഡ് എന്നിവയുടെ അടിസ്ഥാന കസ്റ്റംസ് തീരുവ ഇളവു തുടരും.
കോപ്പര്‍ സ്‌ക്രാപ്പിനുള്ള 2.5 ശതമാനം ബിസിഡി ഇളവു തുടരും.
കോംപൗണ്ടഡ് റബറിനുള്ള അടിസ്ഥാന കസ്റ്റംസ് നിരക്ക് 10 ശതമാനമോ 30 കിലോഗ്രാമോ എതാണോ കുറവ് അതില്‍നിന്ന് 25 ശതമാനമായി ഉയര്‍ത്തി.
നിശ്ചിത സിഗരറ്റുകള്‍ക്കു മേലുള്ള നാഷണല്‍ കലാമിറ്റി കണ്ടിന്‍ജന്റ് ഡ്യൂട്ടി 16 ശതമാനമായി ഉയര്‍ത്തി.

കസ്റ്റംസ് നിയമങ്ങളിലെ നിയമനിര്‍മാണപരമായ മാറ്റങ്ങള്‍
സെറ്റില്‍മെന്റ് കമ്മിഷന്റെ അന്തിമ ഓര്‍ഡര്‍ പാസ്സാക്കുന്നതിനായി അപേക്ഷ നല്‍കിയ തീയതി മുതല്‍ ഒന്‍പതു മാസത്തെ സമയം നിജപ്പെടുത്തുന്നതിനായി കസ്റ്റംസ് ആക്റ്റ്, 1962 ഭേദഗതി ചെയ്യണം.
ആന്റി ഡംപിങ് ഡ്യൂട്ടി (ആഡ്), കൗണ്ടര്‍വെയ്‌ലിങ് ഡ്യൂട്ടി (സിവിഡി), സുരക്ഷാ നടപടികള്‍ എന്നിവയുമായി ബന്ധപ്പെട്ട വ്യവസ്ഥകളുടെ ഉദ്ദേശ്യവും സാധ്യതയും സംബന്ധിച്ചു കൃത്യത വരുത്തുന്നതിനായി കസ്റ്റംസ് തീരുവ നിയമത്തില്‍ ഭേദഗതി വരുത്തണം.
ഇനി പറയുന്ന കാര്യങ്ങള്‍ക്കായി സിജിഎസ്ടി നിയമം ഭേദഗതി ചെയ്യണം.
ജിഎസ്ടി പ്രകാരം വിചാരണ ചെയ്യുന്നതിനുള്ള കുറഞ്ഞ നികുതിത്തുക ഒരു കോടിയില്‍നിന്നു രണ്ടു കോടിയായി ഉയര്‍ത്തുന്നതിന്
നികുതിത്തുകയുടെ 50 മുതല്‍ 150 വരെ ശതമാനമെന്ന പരിധിയില്‍നിന്ന് 25 മുതല്‍ 100 വരെ ശതമാനം എന്ന പരിധിയിലേക്ക് കോംപൗണ്ടിങ് തുക കുറയ്ക്കണം.
ചില കുറ്റങ്ങള്‍ ക്രിമിനല്‍ കുറ്റങ്ങളല്ലാതാക്കണം.
റിട്ടേണുകളും സ്റ്റേറ്റ്‌മെന്റുകളും ഫയല്‍ ചെയ്യുന്നത് പ്രസക്തമായ റിട്ടേണോ സ്‌റ്റേറ്റ്‌മെന്റോ ഫയല്‍ ചെയ്ത തീയതി മുതല്‍ പരമാവധി മൂന്നു വര്‍ഷം വരെയാക്കാനും റജിസറ്റര്‍ ചെയ്തിട്ടില്ലാത്ത വിതരണക്കാര്‍ക്കും സംയോജിത നികുതി ദായകര്‍ക്കും ഇ-കൊമേഴ്‌സ് ഓപ്പറേറ്റര്‍മാര്‍ വഴി സംസ്ഥാനാന്തര തലത്തില്‍ ചരക്കെത്തിക്കാന്‍ സാഹചര്യമൊരുക്കാനുമായി