മലയോര കര്‍ഷകര്‍ നട്ട് പിടിപ്പിച്ച മരങ്ങള്‍ മുറിക്കുന്നതില്‍ വനം വകുപ്പ് തടസ്സം സൃഷ്ടിക്കുന്നു

konnivartha.com : മലയോര കര്‍ഷകര്‍ നട്ട് പിടിപ്പിച്ച മരങ്ങള്‍ മുറിക്കുന്നതില്‍ വനം വകുപ്പ് തടസ്സം സൃഷ്ടിക്കുന്നതായി കോന്നി എം എല്‍ എ അഡ്വ കെ യു ജനീഷ് കുമാര്‍ നിയമസഭയില്‍ സബ് മിഷനിലൂടെ ഉന്നയിച്ചു.കര്‍ഷകര്‍ക്ക് പതിച്ചു നല്‍കിയ ഭൂമിയില്‍ നിന്ന് പോലും മരങ്ങള്‍ മുറിക്കാന്‍ വനം വകുപ്പ് സമ്മതിക്കുന്നില്ല . പട്ടയ ഭൂമിയില്‍ കര്‍ഷകര്‍ നട്ട് പിടിപ്പിച്ച പ്ലാവ് ,മാവ് ,ആഞ്ഞിലി പോലും മുറിക്കാന്‍ കഴിയുന്നില്ല . ഈ വിഷയം ആണ് നിയമസഭയില്‍ ജനീഷ് കുമാര്‍ എം എല്‍ എ ഉന്നയിച്ചത് .

മരം മുറിയുമായി ബന്ധപെട്ടു നിലവില്‍ ഉള്ള കാര്യങ്ങളില്‍ വ്യെക്തത വരുത്തുവാന്‍ റവന്യൂ വകുപ്പ് നടപടി സ്വീകരിച്ചു വരുന്നതായി വനം വകുപ്പ് മന്ത്രി മറുപടിയായി പറഞ്ഞു . കോന്നിയുടെ മലയോര മേഖലയില്‍ കര്‍ഷകര്‍ നട്ട് പിടിപ്പിച്ച മരങ്ങള്‍ മുറിക്കാന്‍ ഉള്ള അനുമതി നല്‍കുന്ന തരത്തില്‍ ഇടപെട്ട കോന്നി എം എല്‍ എ അഡ്വ കെ യു ജനീഷ് കുമാറിന് അഭിനന്ദന ങ്ങള്‍

error: Content is protected !!