konnivartha.com : രാജ്യത്തിന്‍റെ 74 ആം റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി ഗോവ രാജ്ഭവനിൽ ജനുവരി 26 വൈകുന്നേരം 5 മണിക്ക് അതിവേഗചിത്രകാരൻ ജിതേഷ്ജി “ദേശീയോദ്ഗ്രഥന വരയരങ്ങ് ” ഇൻഫോടൈൻമെന്റ് സ്റ്റേജ് ഷോ അവതരിപ്പിക്കും.
സ്വാമി വിവേകാനന്ദൻ, ഗാന്ധിജി, ഭഗത് സിംഗ്, നേതാജി സുഭാഷ് ചന്ദ്ര ബോസ്, സർദാർ വല്ലഭായി പട്ടേൽ തുടങ്ങി പി എം നരേന്ദ്രമോഡി വരെയുള്ള 74 രാഷ്ട്രനേതാക്കളെ അരമണിക്കൂറിനുള്ളിൽ അതിദ്രുത രേഖാചിത്രങ്ങളാക്കി ഇംഗ്ലീഷ് സചിത്രഭാഷണരൂപത്തിൽ ജിതേഷ്ജി വരവന്ദനമൊരുക്കും.
ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ളയുടെ നേരിട്ടുള്ള ക്ഷണപ്രകാരമാണ് അന്താരാഷ്ട്രഖ്യാതി നേടിയ അതിവേഗ ചിത്ര കാരൻ ജിതേഷ്ജി ഗോവ രാജ്ഭവനിൽ വരവേഗവിസ്മയമൊരുക്കാൻ എത്തുന്നത്.
ചിത്രകലയുടെ രംഗാവിഷ്കാരമായ വരയരങ്ങ് തനതുകലാരൂപത്തിന്റെ ആവിഷ്കർത്താവ് എന്ന നിലയിൽ ലോകശ്രദ്ധ നേടിയ അതിവേഗ പെർഫോമിംഗ് രേഖാചിത്രകാരനാണ് ജിതേഷ്ജി