കുംഭപ്പാട്ട് കുലപതിയുടെ അഞ്ചാമത് അനുസ്മരണം കല്ലേലി കാവില്‍ നടന്നു  

 

konnivartha.com : കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവിന്‍റെ ആത്മീയ ചൈതന്യവും    ഊരാളി പ്രമുഖനും കുംഭപ്പാട്ടിന്‍റെ  കുലപതിയുമായിരുന്ന കൊക്കാത്തോട് ഗോപാലൻ ആശാന്‍റെ അഞ്ചാമത്  സ്മരണ ദിനം ആചാരാനുഷ്ടാനത്തോടെ കാവിൽ ആചരിച്ചു .

ആദി ദ്രാവിഡ നാഗ ഗോത്ര സംസ്കൃതിയുടെ ഉണർത്തുപാട്ടായ കുംഭപാട്ട് സമസ്ത മേഖലയിലും കൊട്ടിപ്പാടി എത്തിക്കുന്നതിൽ കൊക്കാത്തോട് ഗോപാലൻ ആശാന് കഴിഞ്ഞിട്ടുണ്ട്. വനം വകുപ്പ്, തിരുവിതാംകൂർ ദേവസ്വം ബോർഡ്‌ നിരവധി സാമൂഹിക സാംസ്കാരിക മത സംഘടനകളുടെയും പുരസ്‌കാരം ലഭിച്ചു. ജപ്പാനിൽ നിന്നുള്ള നരവംശ ശാസ്ത്രജ്ഞർ കുംഭ പാട്ട് പഠന വിഷയമാക്കിയിരുന്നു.

രാവിലെ  പ്രകൃതി സംരക്ഷണ പൂജയോടെ ചടങ്ങുകൾക്ക് തുടക്കം കുറിച്ചു .പർണ്ണ ശാലയിൽ ആശാൻ വന്ദനം, കുംഭ പൂജ, ആശാൻ അനുസ്മരണം,കുംഭ പാട്ട്. വാനര ഊട്ട്, മീനൂട്ട് ,പ്രഭാത പൂജ,ഊട്ട് പൂജ , അന്നദാനം ,  വൈകിട്ട്  സന്ധ്യാ വന്ദനം ദീപ നമസ്കാരം എന്നിവ നടന്നു .പ്രാചീന കലകളും കലാരൂപങ്ങളും നാടന്‍ പാട്ടുകളും സംരക്ഷിക്കുന്ന ഒരാള്‍ക്ക്‌ എല്ലാ വര്‍ഷവും   കുംഭ പാട്ട് ആശാന്‍റെ നാമത്തില്‍ കല്ലേലി കാവ് ബഹുമുഖ പ്രതിഭാ പുരസ്ക്കാരം ഏര്‍പ്പെടുത്തിയിട്ടുണ്ട് .

error: Content is protected !!