konnivartha.com : കേരള ഫോക്‌ലോർ അക്കാദമിയുടെ 2021ലെ ഫെലോഷിപ്പുകളും അവാർഡുകളും പ്രഖ്യാപിച്ചു. 13 ഫെലോഷിപ്പ്, 96 അവാർഡ്, 13 ഗുരുപൂജാ അവാർഡ്, രണ്ട് ഗ്രന്ഥരചനാ അവാർഡ്, 16 യുവപ്രതിഭാ പുരസ്‌കാരങ്ങൾ, ഒന്ന് വീതം ഡോക്യുമെന്ററി, എം.എ ഫോക്‌ലോർ അവാർഡ് എന്നിങ്ങനെ ആകെ 142 പുരസ്‌കാരങ്ങളാണ് പ്രഖ്യാപിച്ചത്.
അവാർഡിനായി 73 വിഭാഗങ്ങളിലായി 440 അവാർഡ് അപേക്ഷകളാണ് അക്കാദമിയിൽ ലഭിച്ചത്. പുരസ്‌കാര ജേതാക്കൾക്ക് ഫെലോഷിപ്പ് 15,000 രൂപയും പ്രശസ്തിപത്രവും, ഫലകവും, അവാർഡ്, ഗുരപൂജ, ഗ്രന്ഥരചനാ അവാർഡ് 7,500 രൂപയും പ്രശസ്തിപത്രവും ഫലകവും യുവപ്രതിഭാ പുരസ്‌കാരങ്ങൾ, എം.എ ഫോക്‌ലോർ 5,000 രൂപയും പ്രശസ്തിപത്രവും ഫലകവുമാണ്.