ലൈഫ് ഭവന പദ്ധതി ഗുണഭോക്തൃസംഗമം

ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ ലൈഫ് ഭവനപദ്ധതി ഗുണഭോക്തൃസംഗമം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ജോണ്‍സണ്‍ വിളവിനാല്‍ ഉദ്ഘാടനം ചെയ്തു. പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തിലുളള 42 കുടുംബങ്ങള്‍ക്കാണ് ആദ്യ ഘട്ടത്തില്‍ ഭവന നിര്‍മാണത്തിനുള്ള തുക അനുവദിക്കുന്നത്.

 

നാല് ലക്ഷം രൂപയാണ് ഒരു ഭവനത്തിനു നല്‍കുക. പഞ്ചായത്തുമായി കരാറില്‍ ഏര്‍പ്പെടുമ്പോള്‍ ആദ്യ ഗഡുവായ നാല്‍പ്പതിനായിരം രൂപയും ബാക്കി വരുന്ന തുക ഭവന നിര്‍മ്മാണ പുരോഗതി അനുസരിച്ചു മൂന്ന് ഗഡുക്കളായും നല്‍കും. ഭവന നിര്‍മാണത്തിന് തൊഴിലുറപ്പ് പദ്ധതിയിലൂടെ 90 ദിവസത്തെ തൊഴില്‍ ദിനങ്ങളും ലഭ്യമാക്കും. കൂടാതെ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഗുണഭോക്താവിന് കിണര്‍ റീചാര്‍ജിംഗ്, മാലിന്യസംസ്‌കരണത്തിന് കമ്പോസ്റ്റ്പിറ്റ്, സോക്ക്പിറ്റ് തുടങ്ങിയ വ്യക്തിഗത ആനുകൂല്യങ്ങളും നല്‍കും.

 

വൈസ് പ്രസിഡന്റ് സ്മിത സുരേഷ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ വാര്‍ഡ് അംഗങ്ങളായ മിനി വര്‍ഗീസ്, ഉഷ റോയ്, പി. സുജാത, കെ. അമ്പിളി, എന്‍. മിഥുന്‍, അസിസ്റ്റന്റ് സെക്രട്ടറി പ്രമോജ് കുമാര്‍, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ കെ.എന്‍ അമ്പിളി, വിഇഒ ശ്രീലക്ഷ്മി തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!