Trending Now

പത്തനംതിട്ട ജില്ലാ അറിയിപ്പുകള്‍ ( 15/12/2022)

ടെന്‍ഡര്‍
കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് 2023 ജനുവരി ഒന്നു മുതല്‍ ഒരു വര്‍ഷത്തേക്ക് ഓപ്പറേഷന്‍ ആന്റ് മെയിന്റനന്‍സ് നടത്തുന്നതിന് അംഗീകൃത ഏജന്‍സികളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 20ന് പകല്‍ 4.30 വരെ.  ഫോണ്‍ : 0468 2214 108.

ടെന്‍ഡര്‍
കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് 2023 ജനുവരി ഒന്നു മുതല്‍ ഒരു വര്‍ഷത്തേക്ക് ക്ലോറിനേഷന്‍ നടത്തുന്നതിന് അംഗീകൃത ഏജന്‍സികളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 20ന് പകല്‍ 4.30 വരെ. ഫോണ്‍ : 0468 2214 108.

ജല്‍ ജീവന്‍ മിഷന്‍ വോളന്റിയര്‍ നിയമനം
ജല്‍ ജീവന്‍ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കായി കേരളാ ജല അതോറിറ്റി, പ്രോജക്ട് ഡിവിഷന്‍, അടൂര്‍ ഓഫീസിന് കീഴില്‍ പത്തനംതിട്ട ജില്ലയില്‍ വിവിധ സ്ഥലങ്ങളില്‍  വോളന്റിയര്‍മാരെ നിയമിക്കുന്നു. സിവില്‍/മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ഡിഗ്രി അല്ലെങ്കില്‍ ഡിപ്ലോമയോ/ ഐടിഐ സിവില്‍ കൂടാതെ കമ്പ്യൂട്ടര്‍ പരിജ്ഞാനവും ഉള്ളവര്‍ക്ക് പങ്കെടുക്കാം. ജലവിതരണ രംഗത്തെ പ്രവര്‍ത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന.  യോഗ്യരായവര്‍ ഡിസംബര്‍ 19 ന് രാവിലെ 11  മുതല്‍ വൈകിട്ട് മൂന്നുവരെ നടത്തുന്ന കൂടിക്കാഴ്ചയില്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനലുകള്‍, തിരിച്ചറിയല്‍ രേഖ സഹിതം, കേരളാ വാട്ടര്‍ അതോറിറ്റിയുടെ അടൂര്‍ പ്രോജക്ട് ഡിവിഷന്‍, എക്സിക്യൂട്ടീവ് എഞ്ചിനിയറുടെ ഓഫീസില്‍ ഹാജരാകണം. നിയമനം ജല്‍ ജീവന്‍ മിഷന്‍ പ്രവര്‍ത്തികള്‍ക്കുവേണ്ടിയുള്ളതും താല്‍ക്കാലികവുമാണ്.

error: Content is protected !!