തൃശ്ശൂര്‍ കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ അഞ്ച് പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാന്‍ തൃശ്ശൂര്‍ വിജിലന്‍സ് കോടതിയുടെ ഉത്തരവ്. ക്രൈംബ്രാഞ്ച് അന്വേഷണസംഘത്തിന്‍റെ അപേക്ഷ അംഗീകരിച്ചാണ് കോടതി നടപടി ഉണ്ടായിരിക്കുന്നത്.
ബിജു കരീം, ജില്‍സ്, ബിജോയ്, റെജി അനില്‍കുമാര്‍ എന്നിവരുള്‍പ്പെടെയുള്ള പ്രധാനപ്രതികളുടെ സ്വത്ത് കണ്ടുകെട്ടാനാണ് കോടതി ഉത്തരവിട്ടത്.പ്രതികള്‍ 2011 മുതല്‍ 2021 വരെ സമ്പാദിച്ച 52 സര്‍വേനമ്പറുകളിലുള്ള ഭൂമിയാണ് കണ്ടുകെട്ടുക.ബിജോയിയുടെ പേരില്‍ പീരുമേട്ടിലുള്ള ഒമ്പതേക്കര്‍ ഭൂമിയും ഇതില്‍ ഉള്‍പ്പെടും.തൃശ്ശൂര്‍, ഇരിങ്ങാലക്കുട, ചാലക്കുടി, മതിലകം, അന്തിക്കാട്, കല്ലേറ്റിന്‍കര എന്നിവടങ്ങളിലായാണ് വസ്തുവകകളുള്ളത്.പരാതി ഉയര്‍ന്ന കാലത്ത് പ്രതികള്‍ 117 കോടി രൂപയുടെ വ്യാജലോണുകള്‍ തരപ്പെടുത്തിയെന്നും അന്വേഷണസംഘം കോടതിയെ അറിയിച്ചു.