Trending Now

സ്വകാര്യ ധനകാര്യ സ്ഥാപനത്തിന് ആര്‍ ബി ഐ അനുമതി ഉണ്ടോ എന്ന് നോക്കുക :കൂടുതല്‍ പലിശ വാഗ്ദാനം ചെയ്യുന്ന സ്ഥാപനങ്ങളെ ശ്രദ്ധിക്കുക

 

konnivartha.com :പത്തനംതിട്ട ജില്ലയില്‍ കഴിഞ്ഞ ഏറെ നാളുകളായി ഉടമകള്‍ തന്നെ പൊളിച്ചത് 18 സ്ഥാപനം .അതിലൂടെ മുപ്പതിനായിരം കോടി രൂപയുടെ തട്ടിപ്പ് നടന്നു . പിടിക്കപ്പെട്ടത് വളരെ കുറച്ചും .
കഴിഞ്ഞ ദിവസവും പി ആര്‍ ഡി എസ് എന്ന സ്ഥാപന ഉടമകളെ പോലീസ് പിടിച്ചു . മുന്നൂറു കോടിയുടെ നിക്ഷേപക തട്ടിപ്പ് . രണ്ടായിരം കോടിയുടെ തട്ടിപ്പ് നടത്തിയത് കോന്നി പോപ്പുലര്‍ ഫിനാന്‍സ് ,ആദ്യം വാര്‍ത്ത നല്‍കിയത് കോന്നി വാര്‍ത്ത പിന്നീട് എത്രയോ ദിവസം കഴിഞ്ഞു മറ്റു മാധ്യമങ്ങള്‍ .

പത്തനംതിട്ട ജില്ലയില്‍ ഏറ്റവും കൂടുതല്‍ സ്വകാര്യ ഫിനാന്‍സ് സ്ഥാപനം ഉടമകള്‍ പൊളിച്ചത് കോന്നിആണ് . 18 എണ്ണം . ചില ഉടമകള്‍ ദുബായില്‍ ഇന്നും ആ പണം മറ്റു രീതിയില്‍ ഉപയോഗിച്ച് പല സ്ഥാപനം ആയി കഴിയുന്നു .മക്കള്‍ ഊട്ടി സ്കൂളില്‍ പഠനംനടത്തി . മറ്റൊരു വ്യക്തി പണം വേറെ ഒരു ധനകാര്യ സ്ഥാപനത്തില്‍ ഇട്ടു പലിശ വാങ്ങി ഇന്നും ജീവിക്കുന്നു .

കോന്നി പോലീസില്‍ ഉള്ള കേസുകള്‍ നിലവില്‍ ഉണ്ട് .ഉടമകളെ അറസ്റ്റ് ചെയ്തില്ല . കോന്നിയില്‍ നിന്നും കോടികള്‍ വാങ്ങിയ സ്വകാര്യ ധനകാര്യ സ്ഥാപനം 18 എണ്ണം ആണ് . ഉടമകള്‍ ഇപ്പോഴും പകല്‍ മാന്യന്മാരായി വിലസുന്നു . പത്തനംതിട്ട ജില്ലയില്‍ മുങ്ങുവാന്‍ ഇനിയും അനേകര്‍ ഉണ്ട് .

പലിശ അത് വലിയ രീതിയില്‍ കിട്ടുന്ന ഇടങ്ങളില്‍ ആളുകള്‍ ലക്ഷങ്ങള്‍ /കോടികള്‍ ഇടുന്നു .അവര്‍ക്ക് പലിശ ആണ് വേണ്ടത് .മാസം ആയിരം ,ലക്ഷം ,അവര്‍ അതില്‍ വീണു . മാസം പലിശ ഇനത്തില്‍ ലക്ഷങ്ങള്‍ വാങ്ങുന്ന ആളുകള്‍ ഉണ്ട് . ആര്‍ ബി ഐയുടെ ഒരു റജിസ്ട്രേഷന്‍ ഇല്ല . കൊള്ള പലിശ കൊടുക്കുന്നു . നിക്ഷേപകര്‍ക്ക് പരാതി ഇല്ല .ഉടമകള്‍ മുതലുമായി മുങ്ങി എങ്കിലും പകുതി ആളുകള്‍ക്ക് പരാതി ഇല്ല .കാരണം മുതലിനേക്കാള്‍ ഏറെ പലിശ വാങ്ങി . കേസ് പോയാല്‍ മുടക്കിയ തുകയെപറ്റി അന്വേഷണം ഉണ്ടാകും .അതിനാല്‍ കിട്ടിയ പലിശ മുതലും കഴിഞ്ഞു .അതാണ്‌ അവര്‍ പരാതി കൊടുക്കാന്‍ മടിക്കുന്നത് .

അന്നത്തെ ആഹാരത്തിന് വേണ്ടി പണിയെടുക്കുന്ന ആളുകള്‍ നിക്ഷേപിച്ച തുക കൂടി ഉടമ അടിച്ചു മാറ്റുമ്പോള്‍ ആണ് ആ സ്ഥാപനത്തിന് എതിരെ ആക്ഷേപം .അത് വളരെ ഏറെ സമരത്തിലേക്ക് നയിക്കും . ഉടമ പണം അടിച്ചു മാറ്റി വേറെ ഭൂമി വാങ്ങി കെട്ടിടം വാങ്ങി .ഈ രീതി ആണ് നിലവില്‍ . സ്വകാര്യ നിക്ഷേപക സ്ഥാപനങ്ങളില്‍ ഉയര്‍ന്ന പലിശയ്ക്ക് വേണ്ടി സ്വന്തം പണം നിക്ഷേപ്പിച്ച ആളുകള്‍ ശ്രദ്ധിക്കുക . നിങ്ങള്‍ എവിടെ ആണ് നിക്ഷേപിച്ചത് എന്ന് , ഉടന്‍ മുഴുവന്‍ പണവും വാങ്ങാന്‍ നടപടി സ്വീകരിക്കുക .നാളെകളില്‍ പരാതി ഉന്നയിക്കരുത്