Trending Now

സംസ്ഥാന റോളര്‍ സ്ക്കേറ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍ മല്‍സരിക്കാന്‍ 49 കായിക താരങ്ങളുമായി വാഴമുട്ടം നാഷണല്‍ സ്പോര്‍ട് വില്ലേജ്

 

konnivartha.com : പത്തനംതിട്ട ജില്ലാ റോളര്‍സ്ക്കേറ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഓവറോള്‍ കിരീടം നേടി വാഴമുട്ടം നാഷണല്‍ സ്പോര്‍ട്സ് വില്ലേജ്.വാഴമുട്ടം നാഷണല്‍ സ്ക്കൂളിന്റെ ഭാഗമായ റോളര്‍ സ്ക്കേറ്റിംഗ് റിങ്കില്‍ നിന്നും ലോകചാമ്പ്യന്‍ അഭിജിത്ത് അമല്‍ രാജ് അടക്കം 49 കായിക താരങ്ങളാണ് സംസ്ഥാന തലത്തില്‍ മല്‍സരിക്കാന്‍ അര്‍ഹരായത്.

ഫ്രീസ്ക്കേറ്റിംഗ്,സോളോ ഡാന്‍സ്,ഷോ ഗ്രൂപ്പ്,ക്വാര്‍ടെറ്റ് ,പെയര്‍ സ്ക്കേറ്റിംഗ്,പ്രിസിഷന്‍ എന്നീ ഇനങ്ങളില്‍ കേഡറ്റ് ,സബ് ജൂനിയര്‍,ജൂനിയര്‍,സീനിയര്‍ വിഭാഗത്തിലാണ് സ്ക്കേറ്റിംഗ് താരങ്ങള്‍ സംസ്ഥാന മല്‍സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.നവംബര്‍ 12.13 തീയതികളില്‍ ആലപ്പുഴ വളവനാട് സ്ക്കേറ്റിംഗ് റിങ്കിലാണ് സംസ്ഥാന മല്‍സരം നടക്കുന്നത്.സംസ്ഥാന മല്‍സരത്തില്‍ വിജയികളാകുന്നവര്‍ക്ക് ബാംഗ്ലൂരില്‍ നടക്കുന്ന ദേശീയ റോളര്‍ സ്ക്കേറ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍ മല്‍സരിക്കാന്‍ അവസരം ലഭിക്കും.കഴിഞ്ഞ വര്‍ഷം പഞ്ചാബിലെ മൊഹാലിയില്‍ നടന്ന ദേശീയ മല്‍സരത്തില്‍ വാഴമുട്ടം നാഷണല്‍ സ്പോര്‍ട്സ് വില്ലേജില്‍ നിന്നും 36 കുട്ടികള്‍ പങ്കെടുത്തിരുന്നു.സംസ്ഥാന മല്‍സരത്തില്‍ ഏറ്റവും കൂടുതല്‍ കായിക താരങ്ങളെ പങ്കെടുപ്പിക്കുന്നതും നാഷണല്‍ സ്പോര്‍ട്സ് വില്ലേജില്‍ നിന്നാണെന്ന് കോച്ച് ബിജു രാജന്‍ പറഞ്ഞു.

error: Content is protected !!