konnivartha.com : ശാസ്ത്ര മറിഞ്ഞാൽ പോരാ; ശാസ്ത്ര ബോധമാണ് നമുക്ക് വേണ്ടത്. അതുകൊണ്ടാണ് വിദ്യാസമ്പന്നമായ കേരളം പിന്നോട്ട് നടക്കുന്നതെന്ന് പ്രമുഖ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രവർത്തകനായ എം.എസ് മോഹനൻ കോട്ടയ്ക്കൽ അഭിപ്രായപ്പെട്ടു.നാടകക്കാരൻ മനോജ് സുനിയുടെ ഉമ്പ ഉങ്ങ നാടക സമാഹാരം പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാടക് പത്തനംതിട്ട ജില്ലാ പ്രസിഡൻ്റ് നാടകക്കാരൻ മനോജ് സുനിയുടെ ഉമ്പ ഉങ്ങ
എന്ന നാടക സമാഹാരം പ്രമുഖ ശാസ്ത്രസാഹിത്യ പരിഷത്ത് പ്രവർത്തകനായ എം എസ് മോഹനൻ മാസ്റ്റർ കോട്ടയ്ക്കൽ നിർവ്വഹിച്ചു.നാടക് ജില്ലാ സെക്രട്ടറി പ്രിയ രാജ് ഭരതൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ മനോജ് സുനിയുടെ വിവിധ നാടകങ്ങളിൽ വേഷമിട്ട വിദ്യാർത്ഥികൾ പുസ്തകം സ്വീകരിച്ചു. കവി ഉണ്ണികൃഷ്ണൻ പൂഴിക്കാട് പുസ്തകാവതരണം നടത്തി.തുടർന്ന് ശാസ്ത്രവും സമൂഹവും എന്ന വിഷയത്തിൽ അഡ്വ.സുരേഷ് സോമ, രാജേഷ് എസ് വള്ളിക്കോട്, ബിനു ജേക്കബ് നൈനാൻ, അഡ്വ. മറിയാമ്മ തോമസ്, എന്നിവർ പ്രഭാഷണങ്ങൾ നടത്തി.
അജി ഡാനിയേൽ സ്വാഗതവും രാജീവൻ നായർ റ്റി നന്ദിയും രേഖപ്പെടുത്തി. നാടക സൗഹൃദ കൂട്ടായ്മയും നാടക് പത്തനംതിട്ടയും ചേർന്നാണ് പ്രകാശനം സംഘടിപ്പിച്ചത്.