konnivartha.com : സേവനം നിലച്ച് മണിക്കൂറുകൾക്കുള്ളിൽ ഇൻസ്റ്റൻ്റ് മെസേജിംസ് സേവനമായ വാട്സാപ്പ് തിരികെയെത്തി. ആദ്യം വാട്സാപ്പ് മൊബൈൽ ആപ്പുകളിലെ പ്രശ്നമാണ് പരിഹരിക്കപ്പെട്ടത്. എന്നാൽ, ആപ്പിൽ നിന്ന് കൈമാറുന്ന സന്ദേശങ്ങളിൽ ഡബിൾ ടിക്ക് കാണിക്കുന്നുണ്ടായിരുന്നില്ല. സിംഗിൾ ടിക്ക് ആണ് ഡെലിവർ ആയ മെസേജുകളിലും കണ്ടിരുന്നത്. ഇത് പരിഹരിക്കപ്പെട്ടിട്ടുണ്ട്. വാട്സാപ്പ് വെബ് സേവനങ്ങളും വൈകാതെ പുനസ്ഥാപിക്കപ്പെട്ടു.
ആദ്യം ഡബിള്‍ ടിക്ക് കാണാതെയും പിന്നാലെ ഗ്രൂപ്പ് മെസേജുകള്‍ പോവാതായതോടെയുമാണ് വാട്ട്‌സപ്പ് സേവനം പൂര്‍ണമായും നിലച്ചത്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ ആയിരുന്നു വാട്ട്‌സ് ആപ്പ് നിശ്ചലമായത്.രണ്ടരമണിക്കൂറായിരുന്നു സേവനങ്ങള്‍ക്ക് തടസ്സം നേരിട്ടത്. ഇതാദ്യമായാണ് ഇത്രയധികം നേരം വാട്ട്‌സ് ആപ്പ് സേവനങ്ങളില്‍ തടസ്സം നേരിട്ടത്.
ഇതോടെ ഉപഭോക്താക്കള്‍ ആശങ്കയിലായി. അല്പ സമയത്തിനകം തന്നെ സേവനം പൂര്‍ണമായി നിലക്കുകയായിരുന്നു.ഇന്ത്യ ഉൾപ്പടെ നിരവധി രാജ്യങ്ങളിൽ വാട്ട്സപ്പ് പ്രവർത്തനം നിലച്ചതായാണ് വിവരം. സന്ദേശങ്ങൾ കൈമാറാനാകുന്നില്ലെന്ന് ഉപഭോക്താക്കൾ പറയുന്നു.