Trending Now

കോന്നിയിൽ പാറ ഉത്പന്നങ്ങളുടെ വില കൂട്ടുന്നു :ടിപ്പർ ലോറി ഡ്രൈവർമാരുടെ പ്രതിക്ഷേധം തുടങ്ങി 

 

 

Konnivartha. Com :കോന്നിയിലെ പാറ മടകളിലും ക്രഷർ യൂണിറ്റുകളിലും പാറ ഉൽപ്പന്നങ്ങളുടെ വില ക്രഷർ ഉടമകൾ സ്വന്തമായി കൂട്ടുന്നു. വില തുടർച്ചയായി കൂട്ടിയതോടെ ടിപ്പർ ഉടമകളും ഡ്രൈവർമാരും ചേർന്നു പ്രതിഷേധ സൂചകമായി ക്രഷർ ഉത്പന്നങ്ങൾ എടുക്കാതെ സൂചനാ സമരം തുടങ്ങി.

 

ക്രഷർ ഉത്പന്നങ്ങളുടെ വില നിശ്ചയിക്കാൻ സർക്കാർ മാനദണ്ഡങ്ങൾ ഒന്നുമില്ല.ഇത് മറയാക്കിയാണ് തുടർച്ചയായിട്ടുള്ള വിലവർധനവ്.

കോന്നി പയ്യനാമണ്ണ് മേഖലയിൽ ആണ് ഉൽപ്പന്നങ്ങൾക്ക് അമിത വിലയെന്ന് ടിപ്പർ ഡ്രൈവർമാർ പറയുന്നു.

 

കേരളത്തിലെ പല ജില്ലകളിലും പല വിലയാണ്. ഓരോ ദിവസവും ഉത്പന്നം എടുക്കാൻ എത്തുമ്പോൾ മാത്രമാണ് വില വർദ്ധനവ് അറിയുന്നത്. പയ്യനാമണ്ണ് മേഖലയിൽ മാത്രം ആണ് ഓരോ ദിവസവും വില കൂട്ടുന്നത് എന്ന് ഡ്രൈവർമാർ ആരോപിച്ചു.

 

ഡീസലിന്റെയും മറ്റു ഉൽപ്പന്നങ്ങളുടെയും വിലക്കൂടുതൽ കാരണമാണ് വിലവർധനവ് ഉണ്ടാകുന്നത് എന്നാണ് ഉടമകളുടെ മറുപടി.ഇതിനെതിരെ സംസ്ഥാന സർക്കാർ ശക്തമായി നടപടി സ്വീകരിക്കണം എന്ന് ടിപ്പർ ഉടമകൾ ആവശ്യപ്പെട്ടു.

ഇങ്ങനെ അടിക്കടി വില വർധിപ്പിച്ചതിനാൽ സർക്കാർ പദ്ധതിയിൽ ഉൾപ്പെടുന്ന ലൈഫ് മിഷൻ അതുപോലെയുള്ള മറ്റു ഭവന നിർമ്മാണ പദ്ധതികൾ എങ്ങനെ മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കും എന്ന് അഭിപ്രായം ഉയർന്നു

ചെറുകിട കോൺട്രാക്ടർമാർ വാഹന ഉടമകൾ സിമന്റ് പ്രോഡക്റ്റ് ഇൻഡസ്ട്രീസ് മറ്റു നിർമ്മാണ മേഖലകളിലും ഈ വില വർദ്ധനവ് ബാധിക്കും. അടിയന്തരമായി സർക്കാർ ഉൽപ്പന്നങ്ങളുടെ വില നിശ്ചയിക്കാൻ ഉള്ള നടപടികൾ സ്വീകരിക്കണം എന്നാണ് ആവശ്യം. വില കുറച്ചില്ലെങ്കിൽ പയ്യനാമണ്ണ് മേഖലയിൽ നിന്നും പാറ ഉത്പന്നങ്ങൾ വാങ്ങുന്നത് നിർത്തുവാൻ ആലോചിക്കുമെന്ന് ടിപ്പർ ഉടമകൾ പറഞ്ഞു.