Trending Now

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കോന്നിയില്‍ വിദ്യാഭ്യാസ സദസ്സ് നടത്തി

 

 

konnivartha.com : കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കോന്നി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ദേശീയ വിദ്യാഭ്യാസ നയം- പരിഷത്ത് നിലപാട് എന്ന വിഷയത്തിൽ കോന്നി ടൗണിൽ വിദ്യാഭ്യാസ സദസ്സ് നടത്തി.

സംസ്ഥാന നിർവാഹക സമിതി അംഗം ജി.സ്റ്റാലിൻ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ രംഗത്തെ കേന്ദ്രീകരണവും , കച്ചവടവൽക്കരണവും, വർഗ്ഗീയവൽക്കരണവും അവസാനിപ്പിക്കണമെന്നും, അശാസ്ത്രീയ നിബന്ധനകൾ പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എൻ.എസ്. രാജേന്ദ്രകുമാർ, എസ്. കൃഷ്ണകുമാർ, കൂടൽ മോഹൻ, കെ.പി.രതിക്കുട്ടി, എൻ.എസ്. മുരളീമോഹൻ, എസ്. അർച്ചിത എന്നിവർ സംസാരിച്ചു. മേഖലപ്രസിഡന്റ് സലിൽവയലത്തല അദ്ധ്യക്ഷത വഹിച്ചു.

error: Content is protected !!