Trending Now

റാന്നി എഗനിസ്റ്റ് നാർക്കോട്ടിക്സ് (റെയിൻ ) എന്ന പേരിൽ ബൃഹത്തായ കർമ്മ പദ്ധതി

 

konnivartha.com/ റാന്നി :മയക്കുമരുന്ന് ഉൾപ്പെടെയുള്ള ലഹരി വസ്തുക്കളുടെ നീരാളിപ്പിടുത്തത്തിൽ നിന്നും യുവാക്കളെയും കുട്ടികളെയും രക്ഷിക്കുന്നതിനായി അഡ്വ പ്രമോദ് നാരായൺ എംഎൽഎയുടെ നേതൃത്വത്തിൽ പ്രത്യേക കർമ്മ പദ്ധതി. റാന്നി എഗനിസ്റ്റ് നാർക്കോട്ടിക്സ് (റെയിൻ ) എന്ന പേരിൽ ആരംഭിക്കുന്ന ബൃഹത്തായ കർമ്മ പദ്ധതിയുടെ ആലോചനയോഗം 13 ന് രാവിലെ 11.30 ന് റാന്നി ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേരും.

ലഹരി ഉൽപ്പന്നങ്ങളുടെ വിപണനവും വിതരണവും ഇല്ലാതാക്കുക ,ലഹരിക്ക് അടിമപ്പെട്ടവരെ അതിൽ നിന്നും മോചിപ്പിച്ച് സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവരിക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് പദ്ധതി രൂപപ്പെടുന്നത്. സ്കൂൾ -കോളേജ് കേന്ദ്രീകരിച്ച് നടക്കുന്ന ലഹരി വില്പന ജനകീയ പങ്കാളിത്തത്തോടെ ഇല്ലായ്മ ചെയ്യുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമി ടുന്നത്.

error: Content is protected !!