Trending Now

പത്തനംതിട്ട ഇലന്തൂര്‍ ഇരട്ട നര ബലി : കൂടുതല്‍ ആളുകള്‍ കൊല്ലപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കും

 

konnivartha.com : പത്തനംതിട്ടയുടെ നരബലിയുമായി ബന്ധപ്പെട്ട് രണ്ടാമത്തെയാളുടെ ശരീരാവശിഷ്ടങ്ങളും കണ്ടെത്തി. റോസ്ലിയുടേതെന്ന് കരുതപ്പെടുന്ന ശരീരാവശിഷ്ടമാണ് കണ്ടെത്തിയത്. ഒരു തലയോട്ടി, ഒരു ചുവന്ന കുടം തുടങ്ങിയവയും കണ്ടെത്തിയതിൽ പെടുന്നു. സ്ഥലത്തുനിന്ന് പ്രതി പറഞ്ഞ തെളിവുകളും കണ്ടെത്തി. ആഴമുള്ള കുഴിയിൽ നിന്നാണ് ശരീരാവശിഷ്ടങ്ങൾ കണ്ടെത്തിയത്.

ഇലന്തൂരിലെ ഇരട്ട നരബലിയിയിലെ പ്രതി മുഹമ്മദ് ഷാഫി അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് പൊലീസ്. കൊലപാതകത്തിൽ മൂന്ന് പേർക്കും പങ്കുണ്ട്. കൂടുതല്‍ ആളുകള്‍ കൊല്ലപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് ദക്ഷിണ മേഖലാ ഡി.ഐ.ജി നിശാന്തിനി ഐ.പി.എസ് അറിയിച്ചു. ആക്രമണത്തിനുപയോഗിച്ച ആയുധങ്ങള്‍ കണ്ടെടുത്തതായും ഷാഫി ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്നും നിശാന്തിനി പറഞ്ഞു.

 

പൊലീസ് കസ്റ്റഡിയിലുള്ള പ്രതികളെ നാളെ കൊച്ചിയിൽ കോടതിയിൽ ഹാജരാക്കും .ഇലന്തൂരിലെ ഭഗവൽ സിംഗിൻ്റെ വീട്ടുപറമ്പിൽ നിന്നും വീണ്ടെടുത്ത മൃതദേഹാവശിഷ്ടങ്ങൾ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റുമെന്നും ഡിഐജി അറിയിച്ചു.നാല് കുഴികളിലായാണ് മൃതദേഹങ്ങള്‍ മറവ് ചെയ്തത്.ഇലന്തൂരിൽ എത്തിച്ച രാത്രി തന്നെ ഇവരെ കൊലപ്പെടുത്തിഎന്നാണ് പൊലീസിന്റെ വിശദീകരണം.

ദമ്പതികള്‍ക്ക് കട ബാധ്യതയുണ്ടായിരുന്നതായും കട ബാധ്യത തീർക്കുന്നതിന് ആഭിചാരത്തിനായാണ് ഷാഫിയെ സമീപിച്ചതെന്നും പൊലീസ് വ്യക്തമാക്കി.മുഖ്യപ്രതി മുഹമ്മദ് ഷാഫി കൊടും ക്രിമിനലെന്ന് പോലീസ്. എറണാകുളം പുത്തന്‍കുരിശ് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ 75 കാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത കേസില്‍ വിചാരണ നേരിടാനിരിക്കുകയാണ് .ഭഗവൽ സിങ്ങിന്റെ രണ്ടാം ഭാര്യയയാണ് ലൈല. ആദ്യ ഭാര്യയുമായി വിവാഹബന്ധം വേർപ്പെടുത്തിയിരുന്നു.ക്രൂരമായ പീഡനത്തിന് ഇരയാക്കിയായിരുന്നു ബലിയർപ്പിക്കൽ. കയ്യും കാലും കെട്ടിയിട്ട് മാറിടം മുറിച്ചു ചോര വാർന്നുശേഷം കഴുത്തറുത്തു കൊല്ലുകയായിരുന്നെന്ന് ഇയാൾ തന്നെ മൊഴി നൽകിയെന്നു പോലീസ് പറയുന്നു

ജൂൺ എട്ടിനും സെപ്റ്റംബർ 26നുമാണ്. വൈകിട്ട് അഞ്ചിനും ആറിനുമിടയിലാണ് കൃത്യം നടന്നത്. ആദ്യം കണ്ടെത്തിയ മൃതദേഹം 56 കഷണങ്ങളായി മുറിച്ചിരുന്നു. രണ്ടാമത് കണ്ടെത്തിയ മൃതദേഹം 5 കഷണങ്ങളായും മുറിച്ച നിലയിലായിരുന്നു.സ്ത്രീകളെ കൊലപ്പെടുത്തിയത് നരബലിയുടെ ഭാഗമായാണെന്ന് ദക്ഷിണമേഖലാ ഡിഐജി ആർ.നിശാന്തിനി.

 

കൊലപാതകത്തിൽ ഭഗവൽ സിങ്, ലൈല, ഷാഫി എന്നിവർക്ക് പ്രധാന പങ്കുണ്ട്.സ്ത്രീകളെ തെറ്റിദ്ധരിപ്പിച്ചു കൊണ്ടുവന്ന വാഹനം കണ്ടെത്തിയതാണ് അന്വേഷണത്തിൽ നിർണായകമായത് .സ്ത്രീകൾ കയറിയത് ഷാഫിയുടെ വാഹനത്തിലാണെന്നു പോലീസ് കണ്ടെത്തിയതോടെ ആണ് നര ബലിയുടെ ചുരുള്‍ അഴിയുന്നത് .പ്രതിയെ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തെങ്കിലും വിവരങ്ങൾ പുറത്തു വിട്ടിരുന്നില്ല. കഴിഞ്ഞ ദിവസങ്ങളിൽ ഷാഫിയെ ചോദ്യം ചെയ്യുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു.

 

പോലീസ് കൃത്യതയോടെ അന്വേഷണം നടത്തിയ ശേഷമാണ് മൂവരെയും പിടികൂടിയത് . വലിയൊരു പോലീസ് സംഘമാണ് കേസ് തെളിയിക്കാന്‍ വിവിധയിടങ്ങളില്‍ അന്വേഷണം നടത്തിയത് .

error: Content is protected !!