konnivartha.com : നാടക പ്രവർത്തകരുടെ സംഘടനയായ നാടകിന്റെ പത്തനംതിട്ട ജില്ലാ സമ്മേളനം ഓഗസ്റ്റ് 27, 28 തീയതികളിൽ പന്തളം ലയൺസ് ക്ലബ് ഹാളിലും വാഴമുട്ടം ഡിവൈൻ കരുണാലയത്തിലും വച്ച് നടക്കും. ആഗസ്റ്റ് 27 ന് ഡിവൈൻ കരുണാലയത്തിൽ വച്ച് നടത്തുന്ന സാംസ്കാരിക സമ്മേളനം കോന്നി എം എൽ എ അഡ്വ.കെ.യു. ജനീഷ് കുമാർ നിർവഹിക്കും. പ്രമാടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ. നവനീതിന്റെ അധ്യക്ഷതയിൽ കൂടുന്ന സമ്മേളനത്തിൽ ജില്ലാ പഞ്ചായത്തംഗം റോബിൻ പീറ്റർ മുഖ്യപ്രഭാഷണം നടത്തും.
ആഗസ്ത് 28 – ന് പന്തളം പൃഥ്വിരാജ് നഗറിൽ രാവിലെ 9.30ന് നാടക സെമിനാർ പി.ജെ.ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് നടക്കുന്ന പ്രതിനിധി സമ്മേളനം നാടക് സംസ്ഥാന ജനറൽ സെക്രട്ടറി ജെ.ശൈലജ ഉദ്ഘാടനം നിർവഹിക്കും. ജില്ലാ പ്രസിഡന്റ് മനോജ് സുനിയുടെ അധ്യക്ഷതയിൽ കൂടുന്ന സമ്മേളനത്തിൽ സംസ്ഥാന കമ്മറ്റി അംഗങ്ങളും പ്രമുഖ നാടക പ്രവർത്തകരുമായ പി ജെ ഉണ്ണികൃഷ്ണൻ , ഈ ജെ ജോസഫ് , ജോസ് പി റാഫേൽ , എം. പാർത്ഥസാരഥി, ഷാബു കെ മാധവൻ, പ്രവീൺ രാജ് കിളിമാനൂർ , പ്രിയത രതീഷ് എന്നിവർ സംസാരിക്കും. ജില്ലാ സെക്രട്ടറി പ്രിയരാജ് ഭരതൻ റിപ്പോർട്ട് അവതരിപ്പിക്കും.
രാഷ്ട്രീയ മേഖലയിലെ നാടക് അംഗങ്ങളായ പ്രമാടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നവനീത് എൻ , മെഴുവേലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പിങ്കി ശ്രീധർ , ആറന്മുള പഞ്ചായത്തംഗം ബിജു വർണശാല എന്നിവരെ സമ്മേളനത്തിൽ ആദരിക്കും. തുടർന്ന്
നാടക് അംഗങ്ങളായ നാടൻ പാട്ടുകാർ അവതരിപ്പിക്കുന്ന ആരവം നടക്കും. ജില്ലയിൽ ആദ്യമായി ബ്ലാക് കർട്ടൻ കൊളത്തൂർ മലപ്പുറം സമിതി യുടെ കടൽ തീരത്ത്, ഊണിന് നാലണ എന്നീ രണ്ട് നാടകങ്ങൾ പ്രമുഖ നടൻ എം. പാർത്ഥസാരഥി അരങ്ങിൽ അവതരിപ്പിക്കുമെന്ന് ജില്ലാ പ്രസിഡന്റ് മനോജ് സുനിയും ജില്ലാ സെക്രട്ടറി പ്രിയ രാജ് ഭരതനും അറിയിച്ചു.