Trending Now

പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 24/08/2022 )

തെളിവെടുപ്പ് യോഗം ഈ മാസം 26ന്

സംസ്ഥാനത്തെ ഹോസ്റ്റല്‍സ്, സെയില്‍സ് പ്രൊമോഷന്‍ ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍സ് എന്നീ മേഖലകളിലെ തൊഴിലാളികളുടെ മിനിമം വേതനം പുതുക്കി നിശ്ചയിക്കുന്നതിനുള്ള തെളിവെടുപ്പ് യോഗം ഈ മാസം 26ന് ഉച്ചയ്ക്ക് ശേഷം യഥാക്രമം രണ്ടിനും മൂന്നിനും തിരുവനന്തപുരം ലേബര്‍ കമ്മീഷണറുടെ കാര്യാലയത്തില്‍ നടക്കുമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു.


വ്യക്തിഗത ആനുകൂല്യങ്ങള്‍ക്ക് അപേക്ഷിക്കാം

ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്തിന്റെ 2022-23 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി വ്യക്തിഗത ആനുകൂല്യങ്ങള്‍ക്കുളള ഫോറങ്ങള്‍ ഗ്രാമപഞ്ചായത്ത് ഓഫീസിലും ഘടക സ്ഥാപനങ്ങള്‍ വഴിയും വിതരണം ചെയ്യും. അപേക്ഷകള്‍ ഈ മാസം 31ന് മുന്‍പ് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നല്‍കണമെന്ന് സെക്രട്ടറി അറിയിച്ചു.

വെബിനാര്‍

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്മെന്റ് (കീഡ്), വ്യവസായ വാണിജ്യ വകുപ്പ്, കേരള സര്‍ക്കാര്‍ സംരംഭകര്‍ക്ക് ഇ-കോമേഴ്സിന്റെ അവസരങ്ങളെകുറിച്ച് വെബിനാര്‍ ഈ മാസം 31ന് രാവിലെ 11 മുതല്‍ 12.30 വരെ ഓണ്‍ലൈനായി സംഘടിപ്പിക്കും. താത്പര്യമുള്ളവര്‍ www.kied.info വെബ്സൈറ്റ് സന്ദര്‍ശിച്ച് ഈ മാസം 29ന് മുന്‍പ് അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0484 2 532 890, 2 550 322.

ലാറ്ററല്‍ എന്‍ട്രി പ്രവേശനം    

                                                                                                വെച്ചൂച്ചിറ സര്‍ക്കാര്‍ പോളിടെക്നിക് കോളേജിലെ 2022-23 അധ്യയന വര്‍ഷത്തെ ത്രിവത്സര ഡിപ്ലോമ കോഴ്സുകളില്‍ മൂന്നാം സെമസ്റ്ററിലേക്ക് ലാറ്ററല്‍ എന്‍ട്രി പ്രകാരമുളള ഒഴിവുളള സീറ്റുകളിലേക്ക് പ്രവേശനം ഈ മാസം 27ന് നടക്കും.

രജിസ്ട്രേഷന്‍ സമയം അന്നേ ദിവസം രാവിലെ 9.30 മുതല്‍ 11.00 വരെ. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട എല്ലാ അപേക്ഷകര്‍ക്കും കൗണ്‍സിലിംഗില്‍ പങ്കെടുക്കാം. വിദ്യാര്‍ഥികള്‍ ആവശ്യമായ എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും, ഫീസും സഹിതം രക്ഷകര്‍ത്താവിനൊപ്പം പ്രവേശനത്തിനെത്തിച്ചേരണം. കൂടുതല്‍ വിവരങ്ങള്‍ www.polyadmission.org/let എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.




റീ ടെണ്ടര്‍ ക്ഷണിക്കുന്നു

പറക്കോട് അഡീഷണല്‍ ശിശു വികസന പദ്ധതി ഓഫീസിന്റെ ഉപയോഗത്തിനായി കരാര്‍ വ്യവസ്ഥയില്‍ വാഹനം വാടകയ്ക്ക് നല്‍കുന്നതിന് ടാക്‌സി പെര്‍മിറ്റുള്ള ഏഴ് വര്‍ഷത്തിലധികം പഴക്കമില്ലാത്ത വാഹന ഉടമകള്‍, സ്ഥാപനങ്ങള്‍ നിന്ന് റീ ടെണ്ടര്‍ ക്ഷണിക്കുന്നു. അവസാന തീയതി ഈ മാസം 31 ഉച്ചക്ക് ഒരു മണി വരെ. ഫോണ്‍: 9188 959 677

റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

ഗവ.ഐടിഐ (വനിത) മെഴുവേലിയില്‍ എന്‍സിവിറ്റി സ്‌കീം പ്രകാരം 2022 ആഗസ്റ്റില്‍ ആരംഭിക്കുന്ന ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍, ഫാഷന്‍ ഡിസൈന്‍ ടെക്‌നോളജി എന്നീ ട്രേഡുകളിലെ റാങ്ക്‌ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഫോണ്‍: 0468 2 259 952, 9496 790 949,9995 686 848.


കെല്‍ട്രോണില്‍ മാധ്യമ പഠനത്തിന് അപേക്ഷിക്കാം

കെല്‍ട്രോണ്‍ നടത്തുന്ന മാധ്യമ കോഴ്‌സിലേക്ക് സെപ്റ്റംബര്‍ 10 വരെ അപേക്ഷിക്കാം. ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള കോഴ്‌സിലേക്ക് അപേക്ഷിക്കുവാന്‍ വേണ്ട പ്രായപരിധി 30 വയസ്സ്. ഏതെങ്കിലും വിഷയത്തില്‍ ബിരുദം നേടിയവര്‍ക്കും ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. കോഴ്‌സ് പഠിക്കുവാന്‍ തിരുവനന്തപുരം,കോഴിക്കോട് ജില്ലകളിലെ കെല്‍ട്രോണ്‍ നോളേജ് സെന്ററുകളിക്കാണ് അപേക്ഷിക്കേണ്ടത്. ഫോണ്‍ : 9544 95 81 82. വിലാസം : കെല്‍ട്രോണ്‍ നോളേജ് സെന്റര്‍, രണ്ടാംനില, ചെമ്പിക്കളം ബില്‍ഡിംഗ്, ബേക്കറി ജംഗ്ഷന്‍, വഴുതക്കാട്, തിരുവനന്തപുരം, 695 014. കെല്‍ട്രോണ്‍ നോളേജ് സെന്റര്‍, മൂന്നാം നില, അംബേദ്ക്കര്‍ ബില്‍ഡിംഗ്, റെയില്‍ വേസ്റ്റേഷന്‍ ലിങ്ക് റോഡ്, കോഴിക്കോട്, 673 002.

എംബിഎ : അഭിമുഖം

സഹകരണ വകുപ്പിന് കീഴിലുളള സംസ്ഥാന സഹകരണ യൂണിയന്റെ നെയ്യാര്‍ ഡാമിലെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ (കിക്മ) 2022-24 എംബിഎ ബാച്ചിന്റെ ഒഴിവുളള ഏതാനും സീറ്റുകളിലേക്ക് ഈ മാസം 30ന് രാവിലെ 10 മുതല്‍ 12 വരെ ആറന്മുള സഹകരണ പരിശീലന കോളജിന്റെ ആഭിമുഖ്യത്തില്‍ ഓണ്‍ലൈന്‍ ഇന്റര്‍വ്യൂ നടത്തുന്നു. ഡിഗ്രി 50 ശതമാനം മാര്‍ക്കും, സി മാറ്റ് / കെമാറ്റ്/ ക്യാറ്റ് യോഗ്യത നേടിയിട്ടുളളവര്‍ക്കും ആഗസ്റ്റിലെ രണ്ടാം ഘട്ട കെമാറ്റ് പരീക്ഷ എഴുതുന്നവര്‍ക്കും അഭിമുഖത്തില്‍ പങ്കെടുക്കാം. സഹകരണ ജീവനക്കാരുടെ ആശ്രിതര്‍ക്ക് 20 ശതമാനം സീറ്റ് സംവരണം ചെയ്തിട്ടുണ്ട്. എസ് സി /എസ് ടി /ഫിഷറീസ് വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ യൂണിവേഴ്സിറ്റി നിബന്ധനകള്‍ക്ക് വിധേയമായി ഫീസ് ആനുകൂല്യം ലഭിക്കും. ഡിഗ്രി അവസാന  വര്‍ഷ വിദ്യാര്‍ഥികള്‍ക്കും നിബന്ധനകള്‍ക്ക് വിധേയമായി അഭിമുഖത്തില്‍ പങ്കെടുക്കാം. അപേക്ഷകര്‍ അഭിമുഖത്തില്‍ പങ്കെടുക്കേണ്ട ലിങ്ക് : https://meet.google.com/ubm -gunu-feo. ഫോണ്‍ : 8547 618 290, 9446 335 303.

കോളജ് വിദ്യാര്‍ഥികള്‍ക്ക് മത്സരങ്ങള്‍

സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ചിട്ടുളള ആസാദി കാ അമൃത് മഹോത്സവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ കോളജ് വിദ്യാര്‍ഥികള്‍ക്കായി കേരളത്തിലെ സ്വാതന്ത്ര്യ പോരാളികള്‍ എന്ന വിഷയത്തില്‍ കാരിക്കേച്ചര്‍, പെയിന്റിംഗ് മത്സരവും കേരള നവോത്ഥാനം: സ്വാതന്ത്ര്യസമര പശ്ചാത്തലത്തില്‍ എന്ന വിഷയത്തില്‍ പ്രബന്ധ മത്സരവും പിന്നാക്ക വിഭാഗ വികസന വകുപ്പ് സംഘടിപ്പിക്കുന്നു. സൃഷ്ടികളും രചനകളും പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ തിരുവനന്തപുരത്തുളള വകുപ്പ് ഡയറക്ടറുടെ കാര്യാലയത്തില്‍ ഈ മാസം 31ന് വൈകുന്നേരം അഞ്ചിന് മുമ്പായി ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.bcdd.kerala.gov.in. ഫോണ്‍ : വകുപ്പ് ഡയറക്ടറേറ്റ് : 0471 2 727 378, 2 727 379, കൊല്ലം ( 0474 2 914 417 ), എറണാകുളം ( 0484 2 429 130 ), പാലക്കാട് ( 0491 2 505 663 ), കോഴിക്കോട് ( 0495 2 377 786 ).

എന്‍ട്രന്‍സ് പരിശീലനം

സംസ്ഥാന ഫിഷറീസ് വകുപ്പ് മുഖേന മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് റസിഡന്‍ഷ്യല്‍ എന്‍.ഐ. ടി, ഐ.ഐ. ടി എന്‍ട്രന്‍സ് പരിശീലനം നല്‍കുന്നു. ഒരു വര്‍ഷത്തെ  റസിഡന്‍ഷ്യല്‍ എന്‍ട്രന്‍സ് കോച്ചിംഗിനാണ് സര്‍ക്കാര്‍ ധനസഹായം നല്‍കുന്നത്.  അപേക്ഷാ ഫോറവും വിശദവിവരങ്ങളും ജില്ലാ  ഫിഷറീസ് ഓഫീസില്‍ ലഭിക്കും.   പൂരിപ്പിച്ച അപേക്ഷാ ഫോറം ഈ മാസം 26 ന് മുമ്പായി ജില്ലാ ഫിഷറീസ് ഓഫീസില്‍ സമര്‍പ്പിക്കണം.
ഹയര്‍ സെക്കണ്ടറി/വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി തലത്തില്‍ ഫിസിക്സ്, കെമിസ്ട്രി, ഗണിതം വിഷയങ്ങള്‍ക്ക് 85 ശതമാനം മാര്‍ക്കോടെ വിജയിച്ചതോ മുന്‍വര്‍ഷം നടത്തിയ നീറ്റ് പരീക്ഷയില്‍ 41 ശതമാനം മുകളില്‍ മാര്‍ക്ക് ലഭിച്ചവരോയായ ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് അപേക്ഷിക്കാം. ഒരു വിദ്യാര്‍ഥിക്ക് ഒരു തവണ മാത്രമേ ആനുകൂല്യത്തിന് അര്‍ഹത ഉണ്ടായിരിക്കൂ. ഫോണ്‍: 0468 2 967 720
വാര്‍ഷിക പൊതുയോഗം ഈ മാസം 27ന്    
    
പത്തനംതിട്ട നഗരസഭാ എക്കോഷോപ്പിന്റെ വാര്‍ഷിക പൊതുയോഗം ഈ മാസം 27ന് 11 മണിക്ക് പത്തനംതിട്ട കൃഷി ഭവനില്‍ ചേരുമെന്ന് നഗരസഭാ കൃഷി ഫീല്‍ഡ് ഓഫീസര്‍ അറിയിച്ചു.


സ്റ്റാഫ് നേഴ്സ് ഒഴിവ്

സാമൂഹ്യനീതി വകുപ്പിന്റെ കീഴില്‍ കൊല്ലം വൃദ്ധ മന്ദിരത്തില്‍ ഹിന്ദുസ്ഥാന്‍ ലാറ്റക്സ് ഫാമിലി പ്ലാനിംഗ് പ്രൊമോഷന്‍ ട്രസ്റ്റ് നടപ്പാക്കുന്ന സെക്കന്റ് ഇന്നിംഗ്സ് ഹോം പദ്ധതിയില്‍ സ്റ്റാഫ് നേഴ്സിന്റെ ഒരു ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.  യോഗ്യത : അംഗീകൃത നേഴ്സിംഗ് ബിരുദം / ജിഎന്‍എം ബയോഡേറ്റ അയക്കേണ്ട വിലാസം: [email protected], അവസാന തീയതി ഈ മാസം 31. ഫോണ്‍ : 0471 2 340 585.

പ്രവേശന പരീക്ഷ

കേരള മീഡിയ അക്കാദമിയിലെ പോസ്റ്റ് ഗ്രാജുവേറ്റ്് ഡിപ്ലോമ കോഴ്‌സ് 2022-23 ബാച്ചിന്റെ പ്രവേശന പരീക്ഷ ഈ മാസം 26ന് ഓണ്‍ലൈനായി നടക്കും. പോര്‍ട്ടല്‍ ലിങ്കും, അഡ്മിറ്റ് കാര്‍ഡുമായി ബന്ധപ്പെട്ട മറ്റു നിര്‍ദേശങ്ങളും  അപേക്ഷകര്‍ക്ക് ഇ-മെയില്‍ അയച്ചിട്ടുണ്ട്. ഇ-മെയില്‍ ലഭിക്കാത്തവര്‍ ഇന്നുതന്നെ (25.08.22) അക്കാദമിയുമായി ബന്ധപ്പെടണം. ഫോണ്‍ 0484 2 422 275.


നെഹ്‌റു ട്രോഫി കമന്ററി മത്സരം: കോളജ് വിദ്യാര്‍ഥികള്‍ക്ക് പങ്കെടുക്കാം

നെഹ്‌റു ട്രോഫി ജലോത്സവത്തിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോളജ് വിദ്യാര്‍ഥികള്‍ക്കായി സംസ്ഥാനതലത്തില്‍ സംഘടിപ്പിക്കുന്ന കമന്ററി മത്സരം ഓഗസ്റ്റ് 27ന് നടക്കും. മത്സരവേദിയില്‍ പ്രദര്‍ശിപ്പിക്കുന്ന ചുണ്ടന്‍ വള്ളങ്ങളുടെ മത്സരത്തിന്റ തത്സമയ മലയാളം കമന്ററിയാണ് അവതരിപ്പിക്കേണ്ടത്.
ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരേ വിഭാഗത്തിലായിരിക്കും മത്സരം. പങ്കെടുക്കുന്നവര്‍ പേര്, വിലാസം, പഠിക്കുന്ന കോഴ്‌സ്, കോളജ്, ഫോണ്‍ നമ്പര്‍ എന്നിവ സഹിതം ഈ മാസം 26ന് നാലു വരെ [email protected] എന്ന വിലാ അയയ്ക്കണം. സബ്ജക്ട് ലൈനില്‍ NTBR commentary competition എന്ന് ചേര്‍ക്കണം. മത്സരത്തിന് എത്തുന്ന വിദ്യാര്‍ഥികള്‍ പഠിക്കുന്ന കോളജിന്റെ സാക്ഷ്യപത്രം ഹാജരാക്കണം. ഫോണ്‍: 7025 608 507.
error: Content is protected !!