Trending Now

കോന്നി വകയാര്‍ ക്ഷീരസംഘം കെട്ടിടം ഉദ്ഘാടനം ചെയ്തു

Spread the love

 

konnivartha.com : കോന്നി ബ്ലോക്കിലെ വകയാര്‍ ക്ഷീരസംഘം കെട്ടിട ഉദ്ഘാടനം ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി നിര്‍വഹിച്ചു അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ പ്രമാടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം. നവനീത്, ജില്ലാ പഞ്ചായത്തംഗം റോബിന്‍ പീറ്റര്‍, പ്രമാടം ഗ്രാമ പഞ്ചായത്ത് അംഗം മിനി റെജി, ക്ഷീര കര്‍ഷക ക്ഷേമനിധി ബോര്‍ഡ് അംഗം മുണ്ടപ്പള്ളി തോമസ്, ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ സില്‍വി മാത്യു, വകയാര്‍ ക്ഷീര സംഘം പ്രസിഡന്റ് റ്റി.എം. സലിം, കോന്നി ക്ഷീര വികസന ഓഫീസര്‍ റ്റി.ജി. മിനി, സി പി ഐ കൂടല്‍ മണ്ഡലം സെക്രട്ടറി സി.കെ. അശോകന്‍, സംഘം മുന്‍ ഭരണസമിതി അംഗം റ്റി.ഡി. രവീന്ദ്രന്‍, വെട്ടൂര്‍ ക്ഷീര സംഘം പ്രസിഡന്റ് കൃഷ്ണന്‍ നായര്‍, അട്ടച്ചാക്കല്‍ ക്ഷീരസംഘം സെക്രട്ടറി അനിതകുമാരി, വകയാര്‍ ക്ഷീര സംഘം പ്രതിനിധി സുനില്‍ ജോര്‍ജ്, സംഘം ഭരണ സമിതി അംഗം ഡേവിഡ് ഡാനിയേല്‍ എന്നിവര്‍ സംസാരിച്ചു.

1989 ല്‍ രജിസ്റ്റര്‍ ചെയ്ത ക്ഷീര സംഘത്തില്‍ നിലവില്‍ പാലളക്കുന്ന 80 ക്ഷീര കര്‍ഷകര്‍ ഉണ്ട്. പ്രതിദിനം 600 ലിറ്റര്‍ പാല്‍ സംഭരിക്കുന്ന ക്ഷീരസംഘം സ്വന്തമായി വാങ്ങിയ 14 സെന്റ് സ്ഥലത്ത് 15,00000 രൂപ ചെലവില്‍ നിര്‍മിച്ച കെട്ടിടത്തിനു ക്ഷീരവികസന വകുപ്പിന്റെ പദ്ധതി ധന സഹായമായ 3,75,000 രൂപ ലഭിച്ചു.

error: Content is protected !!