Trending Now

പത്തനംതിട്ട ജില്ലാ അറിയിപ്പുകള്‍

വിദ്യാഭ്യാസ അവാര്‍ഡിന് അപേക്ഷിക്കാം

കേരള കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ പത്തനംതിട്ട ജില്ലാ ഓഫീസില്‍ അംഗങ്ങളായ കര്‍ഷകതൊഴിലാളികളുടെ മക്കള്‍ക്ക് 2021-2022 അദ്ധ്യയനവര്‍ഷത്തെ വിദ്യാഭ്യാസ അവാര്‍ഡിനുളള അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളില്‍ കേരള സ്റ്റേറ്റ് സിലബസില്‍ പഠിച്ചവരും ആദ്യചാന്‍സില്‍ എസ്എസ്എല്‍സി/ടിഎച്ച്എസ്എല്‍സി പരീക്ഷയില്‍ എല്ലാ വിഷയത്തിലും 80 ശതമാനത്തില്‍ കുറയാതെ മാര്‍ക്ക് നേടിയവര്‍ക്കും, പ്ലസ്ടു, വിഎച്ച്എസ്ഇ അവസാനവര്‍ഷ പരീക്ഷയില്‍ 90 ശതമാനത്തില്‍ കുറയാതെ മാര്‍ക്ക് നേടിയവര്‍ക്കും അപേക്ഷിക്കാം. പരീക്ഷാ തീയതിയിലും അപേക്ഷാതീയതിയിലും അംഗത്തിന് 24 മാസത്തില്‍ കൂടുതല്‍ കുടിശിക ഉണ്ടായിരിക്കാന്‍ പാടില്ല. ക്ഷേമനിധി ബോര്‍ഡിന്റെ ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസില്‍ ആഗസ്റ്റ് 31ന് വൈകിട്ട് 5വരെ അപേക്ഷ സ്വീകരിക്കും. ഫോണ്‍ : 0468-2327415.

സൗജന്യ പുനരധിവാസ പരിശീലനം

ജില്ലാ സൈനീക ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ തൊഴില്‍രഹിതരും 55 വയസില്‍ താഴെ പ്രായമുള്ളവരുമായ വിമുക്ത ഭടന്‍മാര്‍ക്കും അവരുടെ തൊഴില്‍രഹിതരുമായ ആശ്രിതര്‍ക്കുമായി വിവിധ പുനരധിവാസ കോഴ്‌സുകള്‍ പത്തനംതിട്ട ,മല്ലപ്പള്ളി ,അടൂര്‍ കേന്ദ്രങ്ങളില്‍ നടത്തും. ഒരുമാസം മുതല്‍ ആറ് മാസം വരെയുള്ള കംപ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ (ഡിസിഎച്ച്), ഡിപ്ലോമ ഇന്‍ കംപ്ലൂട്ടര്‍ ആപ്ലിക്കേഷന്‍(ഡിസിഎ),ടാലി ആന്റ് ജി എസ് ടി, ഡിറ്റി പി വിത്ത് ഫോട്ടോഷോപ്പ്, അഡ്വാന്‍സ് ട്രെയിനിംഗ്‌ഫോര്‍ ജെസിബി ഓപ്പറേഷന്‍, അഡ്വാ ന്‍ സ് ട്രെയിനിംഗ് ഫോര്‍ ബസ് /ട്രക്ക് ഓപ്പറേഷന്‍, സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളായ ഫൈബര്‍ ഒപ്റ്റിക് ടെക്‌നോളജി, ഇലക്ട്രോണിക്‌സ് സെക്യൂരിറ്റി ആന്റ് സര്‍വൈലന്‍സ് സിസ്റ്റം എന്നീ കോഴ്‌സുകളാണ് നടത്തുന്നത്. താല്പര്യവര്‍ ആഗസ്റ്റ് 6ന് മുമ്പായി പത്തനംതിട്ട ജില്ലാ സൈനികക്ഷേമ ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണമെന്ന് ജില്ലാ സൈനികക്ഷേമ ആഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2961104

കാട് വെട്ടിതെളിക്കണം

ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്തിലെ തരിശ് പുരയിടങ്ങളിലും ടാപ്പിംഗ് നടത്താതെ കാട് പിടിച്ച് കിടക്കുന്ന റബര്‍ തോട്ടങ്ങളിലും പന്നി ശല്യം രൂക്ഷമായ സാഹചര്യത്തില്‍ സ്ഥലം ഉടമസ്ഥര്‍ അടിയന്തിരമായി കാട് വെട്ടിതെളിക്കണമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത് അപകടകരമായി നില്‍ക്കുന്ന മരങ്ങള്‍ ഒടിഞ്ഞ് വീണ് വ്യക്തികളുടെ ജീവനോ സ്വത്തിനോ അപകടം സംഭവിക്കാതിരിക്കാന്‍ വസ്തു ഉടമസ്ഥര്‍ സ്വന്തം ഉത്തരവാദിത്വത്തില്‍ മരങ്ങള്‍ മുറിച്ച് മാറ്റേണ്ടതാണ്. അല്ലാത്തപക്ഷം ഇതുമൂലം ഉണ്ടാകുന്ന സകലമാന കഷ്ടനഷ്ടങ്ങള്‍ക്കും ദുരന്ത നിവാരണ നിയമം 2005 സെക്ഷന്‍ 30(2)(V) പ്രകാരം വസ്തു ഉടമസ്ഥര്‍ മാത്രം ആയിരിക്കും ഉത്തരവാദിയെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

 

ക്ഷീരവികസന പദ്ധതികള്‍ക്ക് ഭരണാനുമതി ലഭിച്ചു

ജില്ലയില്‍ ക്ഷീരവികസന വകുപ്പിന് കീഴില്‍ 2022-23 വര്‍ഷം നടപ്പാക്കുന്ന വിവിധ പദ്ധതികള്‍ക്ക് ഭരണാനുമതി ലഭിച്ചു. മില്‍ക്ക് ഷെഡ് ഡവലപ്മെന്റ് പ്രോഗ്രാം, അസിസ്റ്റന്‍സ് ടു ഡയറി കോ-ഓപ്പറേറ്റീവ്സ്, ഇന്‍വെസ്റ്റ്മെന്റ് ഇന്‍ ഡയറി കോ-ഓപ്പറേറ്റീവ്സ്, കാറ്റില്‍ ഫീഡിംഗ് സബ്‌സിഡി, തീറ്റപ്പുല്‍ കൃഷി വികസനം എന്നീ പദ്ധതികള്‍ക്കാണ് ഭരണാനുമതി ലഭിച്ചത്.
ജില്ലയില്‍ കറവപ്പശുക്കളുടെ എണ്ണം കൂട്ടി പാല്‍ ഉത്പാദനം വര്‍ധിപ്പിക്കുന്നതിനും ഡയറി ഫാമുകളുടെ നവീകരണത്തിനും ദാരിദ്ര്യ ലഘൂകരണത്തിനും ഉതകുന്ന പ്രത്യേക പദ്ധതികളും ഈ വര്‍ഷത്തെ പദ്ധതികളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. തീറ്റ പുല്‍കൃഷി വികസന പദ്ധതികളുടെ ഗുണഭോക്താക്കളെ ക്ഷീരശ്രീ പോര്‍ട്ടല്‍ വഴി തെരഞ്ഞെടുത്ത് പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതായി ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ സില്‍വി മാത്യു അറിയിച്ചു. പുല്‍കടകളുടെ വിതരണം ഉടന്‍ തന്നെ പൂര്‍ത്തീകരിക്കും. മുന്‍ വര്‍ഷങ്ങളിലെ പദ്ധതികള്‍ തുടരുന്നതിന് പുറമെ ഈ വര്‍ഷം പുതിയ പദ്ധതികളും ഭരണാനുമതി ലഭിച്ചവയില്‍ ഉള്‍പ്പെടുന്നുണ്ടെന്നും ഡെപ്യുട്ടി ഡയറക്ടര്‍ അറിയിച്ചു.

ഡിഗ്രി മാനേജ്‌മെന്റ് ക്വാട്ട പ്രവേശനം

പാലക്കാട് അയലൂര്‍ അപ്ലൈഡ് സയന്‍സ് കോളജിലെ ബിഎസ്സി കമ്പ്യൂട്ടര്‍ സയന്‍സ്, ബിഎസ്സി ഇലക്ട്രോണിക്‌സ്, ബികോം വിത്ത് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ കോഴ്‌സുകളില്‍ മാനേജ്‌മെന്റ് ക്വാട്ടയിലുള്ള 50 ശതമാനം സീറ്റിലേക്ക് അപേക്ഷ സ്വീകരിക്കുന്നു. ബിഎസ്സി കമ്പ്യൂട്ടര്‍ സയന്‍സ്- 24, ബിഎസ്സി ഇലക്ട്രോണിക്‌സ്-12, ബികോം വിത്ത് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍-30 എന്നിങ്ങനെ ആകെ 66 സീറ്റുകളിലേക്കുള്ള പ്രവേശനത്തിന് കോളജില്‍ നേരിട്ടോ Ihrdadmissions.org എന്ന വെബ്‌സൈറ്റിലോ അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 8547005029, 9495069307, 04923241766, 9447711279.